താൾ:56A5726.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

116. ഇനി വാക്യവിഭജനത്തിന്നു ഉദാഹരണങ്ങളെ പറ
യുന്നു.

(i) പ്രയോജനമുള്ള അറിവു എല്ലാ ബഹുമാനങ്ങളും
നിസ്സംശയം ഉണ്ടാക്കും.

ആഖ്യ: അറിവു (ക്രിയാനാമം.)
ആഖ്യാവിശേഷണം: പ്രയോജനമുള്ള (പ്രയോജനമെന്ന ഗുണനാ
മത്തോടുകൂടി ഉള്ള എന്ന ശബ്ദന്യൂനം ചേൎന്നുണ്ടായതു).
കൎമ്മം: ബഹുമാനങ്ങൾ (ഗുണനാമം, ഉം അവ്യയം
ചേൎന്നിരിക്കുന്നു.
കൎമ്മവിശേഷണം: എല്ലാ (സംഖ്യാവാചി ഗുണവചനം).
ആഖ്യാതം: ഉണ്ടാക്കും (ക്രിയാപദം).
ആഖ്യാതവിശേഷണം: നിസ്സംശയം (നിശ്ചയാൎത്ഥം കാണിക്കുന്നു).

(ii.) ഇളയ കുമാരൻ ദിവസന്തോറും വിദ്യയിലും സന്മാ
ൎഗ്ഗമൎയ്യാദയിലും അറിവു വൎദ്ധിപ്പിച്ചു.

1. ഇളയ എന്ന ഗുണവചനം കുമാരൻ എന്ന ആഖ്യയുടെ വിശേഷണം.
2. കുമാരൻ ആഖ്യ; വൎദ്ധിപ്പിച്ചു എന്നതിനോടു അന്വയിക്കുന്നു.
3. ദിവസന്തോറും കാലത്തെ കാണിക്കുന്നു; വൎദ്ധിപ്പിച്ചു എന്ന ക്രിയ
യുടെ വിശേഷണം.

4. വിദ്യയിലും സപ്തമവിഭക്തികൾ വൎദ്ധിപ്പിച്ചു എന്ന
ക്രിയയുടെ സ്ഥലത്തെ (= അധികരണ
ത്തെ) കാണിക്കുന്നു.
5. സന്മാൎഗ്ഗമൎയ്യാദയിലും

6. അറിവു എന്നതു ക്രിയാനാമം; വൎദ്ധിപ്പിച്ചു എന്നതിന്റെ കൎമ്മം.
7. വൎദ്ധിപ്പിച്ചു ആഖ്യാതം; (ക്രിയാപദം).

(iii.) യൂറോപ്പുഖണ്ഡത്തിൽ പ്രഷ്യയിൽ ഒരിക്കൽ ബഹു
വീൎയ്യവാനായ ഒരു രാജാവുണ്ടായിരുന്നു.

ആഖ്യ ആഖ്യാവിശേഷണം ആഖ്യാതം ആഖ്യാതവിശേഷണം
രാജാവു ഒരു (സംഖ്യ, ഗുണവ
ചനം).
വീൎയ്യവാനായ (ആയ
എന്നതിനോടു കൂടിയ
ഗുണവചനം).
ഉണ്ടായിരുന്നു
(ക്രിയ)
യൂറോപ്പുഖണ്ഡത്തിൽ
പ്രഷ്യയിൽ
(സപ്തമി, സ്ഥലം)
ഒരിക്കൽ (കാലം)
"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/85&oldid=196489" എന്ന താളിൽനിന്ന് ശേഖരിച്ചത്