താൾ:56A5726.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 72 —

വ്യാകരിക്കുന്ന രീതി.

(iv) മാൻ ആകൃതിയിൽ കാട്ടാടിനെപ്പോലെ ആകുന്നു.
മാൻ സാമാന്യനാമം, നപുംസകലിംഗം, ഏകവചനം, പ്രഥമവിഭക്തി,
ആകുന്നു എന്നതിന്റെ ആഖ്യ.
ആകൃതിയിൽ ഗുണനാമം, നപുംസകലിംഗം, ഏകവചനം, സപ്തമി
വിഭക്തി, ആകുന്നു എന്ന ക്രിയയോടു അന്വയിക്കുന്നു.
കാട്ടാടിനെ സാമാന്യനാമം, നപുംസകലിംഗം, ഏകവചനം, ദ്വിതീയ
വിഭക്തി, പോലേ എന്നതിന്റെ കൎമ്മം.
പോലെ അവ്യയം സാമ്യത്തെ കാണിക്കുന്നു. [കാട്ടാടിനെപ്പോലെ
എന്നു പറഞ്ഞാൽ കാട്ടാടുതുല്ല്യം എന്നൎത്ഥം.] ആകുന്നു എന്നതിനോടു അന്വ
യിക്കുന്നു.
ആകുന്നു ക്രിയ, അബലം, അകൎമ്മകം, പ്രഥമപുരുഷൻ, വൎത്തമാന
കാലം, ഏകവചനം, മാൻ എന്ന ആഖ്യയുടെ ആഖ്യാതം.

(v.) കുഞ്ഞേ! ആനന്ദബാഷ്പത്തെ പ്രവഹിപ്പിക്കുന്ന നേ
ത്രത്താൽ നിന്നെ അത്യന്ത വാത്സല്ല്യത്തോടെ നോക്കികൊണ്ട്
ഇതാ നിന്റെ അച്ഛൻ വന്നിരിക്കുന്നു. ഉചിതമായ മൎയ്യാദ
യെ ചെയ്യ്. (ഭാഷാശാകുന്തളം.)

കുഞ്ഞേ സാമാന്യനാമം, ഏകവചനം, ഇവിടെ സ്ത്രീലിംഗം, സംബോ
ധനവിഭക്തി.
ആനന്ദബാഷ്പത്തെ സാമാന്യനാമം, ഏകവചനം, നപുംസകലിം
ഗം, ദ്വിതീയവിഭക്തി, 'പ്രവഹിപ്പിക്കുന്ന' എന്ന ക്രിയയുടെ കൎമ്മം.
പ്രവാഹിപ്പിക്കുന്ന ക്രിയ, ബലം, സകൎമ്മകം, വൎത്തമാനശബ്ദന്യൂനം,
'നേത്രത്താൽ' എന്ന നാമത്താൽ പൂൎണ്ണം. ഇവിടെ 'നേത്രം' പ്രവഹിപ്പിക്കുന്നു
എന്നതിന്റെ കരണം.
നേത്രത്താൽ സാമാന്യനാമം, ഏ. വ., നപുംസകലിംഗം, തൃതീയവിഭ
ക്തി, 'നോക്കുക' എന്ന ക്രിയയെ സാധിപ്പിക്കുന്ന കരണം ആകുന്നു.
നിന്നെ സൎവ്വനാമം, മദ്ധ്യമപുരുഷൻ, ഏകവചനം, അലിംഗം, ഇവിടെ
സ്ത്രീലിംഗം, ദ്വിതീയവിഭക്തി, 'നോക്കിക്കൊണ്ടു' എന്ന ക്രിയയുടെ കൎമ്മം.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/86&oldid=196492" എന്ന താളിൽനിന്ന് ശേഖരിച്ചത്