താൾ:56A5726.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

102. ഗുണവചനങ്ങളെല്ലാം വിശേഷണങ്ങളാ
കുന്നു.

103. നാമവിശേഷണങ്ങളിൽ ഗുണവചനങ്ങൾക്കു പുറ
മേ, ശബ്ദന്യൂനങ്ങളും നാമപദത്തിന്റെ ചില വിഭക്തികളും
അടങ്ങും.

ശബ്ദന്യൂനം: വരുന്ന കുട്ടിയെ ഞാൻ കണ്ടു.
വന്ന മനുഷ്യൻ പോയിട്ടില്ല.
വരും കാലത്തു സുഖമുണ്ടാകും.
പ്രഥമവിഭക്തി: 1. മേത്തരം മത്സ്യം.
2. ഉഗ്രൻ ദശാസ്യൻ.
ഷഷ്ഠി: 1. ദശരഥന്റെ പുത്രൻ.
2. രാമന്റെ രാജ്യം.
സപ്തമി: 1. നാട്ടിലെ വൎത്തമാനം.
2. യുദ്ധത്തിലെ ധൈൎയ്യം.

104. ഗുണവചനങ്ങൾ സംസ്കൃതഭാഷയിൽനിന്നു വന്ന
വയാണെങ്കിൽ അവക്കു ലിംഗവചനഭേദം ചിലപ്പോൾ വരാ
റുണ്ടു. വിശേഷണത്തെ വിശേഷ്യത്തോടു ചേൎപ്പാൻ ആയ
എന്ന ശബ്ദന്യൂനവും വരും. സുന്ദര എന്ന ഗുണവചനം
പുല്ലിംഗമായ വിശേഷ്യത്തോടു ചേരുമ്പോൾ സുന്ദരൻ എ
ന്നാകും.

പുല്ലിംഗം:
സുന്ദരനായ പുരുഷൻ, സുന്ദരന്മാരായ പുരുഷന്മാർ,
ഗുണവാനായ രാജാവു, ഭയങ്കരനായ രാക്ഷസൻ.

സ്ത്രീലിംഗം:
സുന്ദരിയായ സ്ത്രീ, സുന്ദരിമാരായ സ്ത്രീകൾ, ഗുണവതി
യായ രാജ്ഞി, ഭയങ്കരിയായ രാക്ഷസി.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/73&oldid=196461" എന്ന താളിൽനിന്ന് ശേഖരിച്ചത്