താൾ:56A5726.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

(viii.) ക്രിയാനാമങ്ങൾ.

97. ക്രിയാധാതുവിൽനിന്നുണ്ടായി വിഭക്തിപ്രത്യയങ്ങൾ
ധരിക്കുന്ന പദങ്ങൾ ക്രിയാനാമങ്ങൾ ആകുന്നു. ഇവക്കു
നാമത്തിന്റെയും ക്രിയയുടെയും ലക്ഷണങ്ങൾ ഉണ്ടായിരി
ക്കാം. എന്നാൽ ഇവക്കു കാലഭേദങ്ങളെ കാണിപ്പാനുള്ള
ശക്തിയില്ല.
രാമൻ പാഠങ്ങളെ പഠിക്കയാൽ ജയിച്ചു.
ഇവിടെ പഠിക്കയാൽ എന്നതു രാമൻ ചെയ്ത പ്രവൃത്തി
യെ കാണിക്കുന്നതു കൂടാതേ പാഠങ്ങളെ എന്ന കൎമ്മത്തെ
ആവശ്യപ്പെടുന്നതുകൊണ്ടു അതിന്നു ക്രിയാലക്ഷണം ഉണ്ടു.
ആൽ എന്ന തൃതീയാപ്രത്യയം ഉള്ളതുകൊണ്ടു നാമത്തിന്റെ
ലക്ഷണവും ഉണ്ടു.

29. അഭ്യാസം.

1. പോക തന്നേ ശുഭം. 2. ഭ്രമിച്ചീടുക യോഗ്യമല്ല. 3. ദൂതരെ കുല
ചെയ്ക ശാസ്ത്രത്തിൽ വിധിയില്ല. 4. കാൎയ്യമെന്തെടോ നാരിയെ ചതിക്കയാൽ.
5. നീ തുണയാകമൂലം ജയം വന്നു. 6. കളിക്കായ്കകൊണ്ടു സുഖക്കേടായി.
7. അതു കേൾക്കയിൽ ആഗ്രഹം ഉണ്ടു. ഇവിടെയുള്ള ക്രിയാനാമങ്ങളെ കാ
ണിക്ക. അവയുടെ വിഭക്തികളെ പറക.

(ix.) ഭാവരൂപം.

98. ചിലപ്പോൾ ഒരു ക്രിയാപ്രകൃതി വേറെ ക്രിയക
ളോടു ചേൎന്നു ക്രിയാവ്യാപാരത്തെ മാത്രാ കാണിച്ചു സ്വതന്ത്ര
മായി ആഖ്യയോ ആഖ്യാതമോ ആയിരിപ്പാൻ കഴിയാതേ
വരും. ഇതിന്നു ഭാവരൂപം എന്നു പറയും.
'വയറു നിറയ കുടിക്ക'. നിറയ എന്ന ക്രിയാപ്രകൃതി
കുടിക്ക എന്ന ക്രിയയോടു ചേരുന്നു. അതിന്നു കുടിക്ക എന്ന
തിനെ ആശ്രയിച്ചല്ലാതേ തനിയേ ആഖ്യാതമായി നില്പാൻ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/69&oldid=196444" എന്ന താളിൽനിന്ന് ശേഖരിച്ചത്