താൾ:56A5726.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 56 —

കഴിയുന്നില്ല; അതുകൊണ്ടു അതു അപൂൎണ്ണക്രിയയാകുന്നു.
അതിന്നു കാലവും ഇല്ല. എന്നാൽ ക്രിയാവ്യാപാരത്തെ
മാത്രം കാണിക്കുന്നു.

എല്ലു മുറിയേ പണിതാൽ പല്ലു മുറിയേ തിന്നാം.
പാത്രം നിറയേ പാൽ പകൎക്ക.
മുറിയ, നിറയേ, എന്നവ ഭാവരൂപങ്ങൾ ആകുന്നു.
[ജ്ഞാപകം: ഇതു സാധാരണമായി ക്രിയാവിശേഷണമായിരിക്കും]. (108-
നോക്കുക).

30. അഭ്യാസം.

1. ചെമ്പുകൊണ്ടുള്ള രൂപം പഴുക്കച്ചുട്ടു. 2. അയമോദകം ചുകക്കവറുത്തു.
3. അവൻ മകനെ മുറുകെ തഴുകി. 4. വാനരജാതിയെ തെളിവോടു വര
ച്ചൊല്ലി. ഇവിടെ ഭാവരൂപങ്ങളെ പറക.

19. പരീക്ഷ.

1. പൂൎണ്ണക്രിയ അപൂൎണ്ണക്രിയ ഇവ തമ്മിൽ ഉള്ള ഭേദം എന്തു? 2. പൂൎണ്ണ
ക്രിയാരൂപങ്ങൾ ഏവ? 3. അപൂൎണ്ണക്രിയകൾ ഏവ? 4. ക്രിയാന്യൂനമെ
ന്നാൽ എന്തു? 5. ശബ്ദന്യൂനമെന്നാൽ എന്തു? ഇവ തമ്മിൽ ഭേദം എന്തു?
6. ക്രിയാപുരുഷനാമം എന്നാൽ എന്തു? ക്രിയാപുരുഷനാമത്തിന്നും ക്രിയാനാമ
ത്തിന്നും തമ്മിൽ ഭേദം എന്തു? 7. സംഭാവന എന്തെന്നു വിവരിക്കുക. 8. രാ
മൻ പഠിക്കയാൽ ജയിച്ചു, രാമൻ പഠിച്ചാൽ ജയിക്കും. ഇവയിലെ അപൂൎണ്ണ
ക്രിയകൾ ഏവയെന്നും എന്തെന്നും പറക. ഈ വാക്യങ്ങളുടെ അൎത്ഥത്തിൽ
ഭേദം എന്തു? 9. അനുവാദകം എന്നാൽ എന്തു? ഉദാഹരണം പറക. 10. ക്രി
യാനാമം എന്നാൽ എന്തു? 11. ഭാവരൂപം എന്നാൽ എന്തു? 12. ഇവ തമ്മിൽ
വ്യത്യാസം എന്തു? ഉദാഹരണങ്ങളെക്കൊണ്ടു തെളിയിക്ക.

പത്തൊമ്പതാം പാഠം.

(i.) ഗുണവചനം.

99. കുതിര ഓടും.
ഈ വാക്യത്തിൽ കുതിര എന്ന പദത്താൽ ആ ജാതിയി
ലുള്ള എല്ലാ കുതിരകളെയും കുറിച്ചു പറവാൻ കഴിയുന്നതു

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/70&oldid=196449" എന്ന താളിൽനിന്ന് ശേഖരിച്ചത്