താൾ:56A5726.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

സംബന്ധിച്ചു പറയുന്നതായ വീരൻ എന്നതു ആഖ്യാതവും
ആകുന്നു. ഇവിടെ ആഖ്യാതം നാമമാകയാൽ അതിനെ
നാമാഖ്യാതം എന്നു പറയുന്നു. 'ഇവനൊരു മഹാപാപി'
എന്ന വാക്യത്തിൽ മഹാപാപി എന്നതു ആഖ്യാതം തന്നെ.
മഹാപാപി എന്നതു നാമപദമാകകൊണ്ടു അതും നാമാ
ഖ്യാതം ആകുന്നു.

ക്രിയാപദത്തിന്നു മാത്രം ആഖ്യാതമായിരിപ്പാൻ കഴിയും
എന്നും (1)'മലിനത രോഗകാരണം', (2)'വിദ്യ വലിയ ധനം'
എന്നിങ്ങിനെയുള്ള വാക്യങ്ങളിൽ ആഖ്യാതമായിരിക്കുന്ന ക്രി
യയെ വിട്ടുകളഞ്ഞിരിക്കുന്നതുകൊണ്ടു രോഗകാരണം, വലിയ
ധനം എന്നിവ ആഖ്യാതമല്ല എന്നും ചിലരുടെ മതം. എ
ന്നാൽ വിട്ടതായ ക്രിയകളെയും ചേൎത്താൽ വാക്യത്തിൽ നാ
മാഖ്യാതം, ക്രിയാഖ്യാതം എന്ന രണ്ടു ആഖ്യാതങ്ങൾ ഒരു ആ
ഖ്യക്കു തന്നെ വരുമല്ലോ. രാമൻ ശൂരൻ ആകുന്നു എന്നതിൽ
രാമൻ എന്ന ആഖ്യക്കു ശൂരൻ എന്ന നാമാഖ്യാതവും ആകു
ന്നു എന്ന ക്രിയാഖ്യാതവും ഉണ്ടാകും.

(ii.) ആഖ്യാതപൂരണം.

36. 1. 'രാമൻ സുന്ദരൻ'. 2. 'സീത സുന്ദരി' എന്ന വാ
ക്യങ്ങളിൽ ആകുന്നു എന്ന ക്രിയയെ അതിസ്പഷ്ടമായി ഗ്രഹി
ക്കുവാൻ കഴിയുന്നതുകൊണ്ടു ആയതിനെ വിട്ടിരിക്കുന്നു. വിട്ട
പദങ്ങളെ ചേൎത്തു വാക്യം പൂരിക്കുന്നതായാൽ 'രാമൻ സുന്ദ
രൻ ആകുന്നു 'സീത സുന്ദരി ആകുന്നു’ എന്ന സംപൂൎണ്ണവാ
ക്യങ്ങളിൽ ആകുന്നു എന്ന ക്രിയ തന്നെ ആഖ്യാതം. അ
പ്പോൾ സുന്ദരൻ, സുന്ദരി എന്ന പദങ്ങൾക്കൂ എന്താകുന്നു
ഗതി എന്നു ആലോചിക്കേണം.

37. രാമൻ ദശരഥപുത്രൻ [ആകുന്നു] എന്ന വാക്യത്തിൽ
രാമൻ എന്ന സംജ്ഞയോടു കൂടിയ പുരുഷനും ദശരഥപുത്രൻ

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/34&oldid=196286" എന്ന താളിൽനിന്ന് ശേഖരിച്ചത്