താൾ:56A5726.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 17 —

[ജ്ഞാപകം: മേൽപാഠങ്ങളിൽ ഉദാഹരണത്തിന്നായിട്ടും അഭ്യാസത്തിന്നാ
യിട്ടും കൊടുത്ത വാക്യങ്ങളിലെ നാമങ്ങളെയും ക്രിയകളെയും കാണിപ്പാനായിട്ടു
കുട്ടികളെ ശീലിപ്പിക്കേണം. എന്തിന്നു ഒരു പദത്തെ നാമമെന്നോ ക്രിയയെ
ന്നോ പറയുന്നു എന്നു ചോദിച്ചു കുട്ടികളെക്കൊണ്ടു അതിന്നുള്ള സംഗതികൾ
പറയിക്കേണ്ടതാകുന്നു.]

7. പരീക്ഷ.

1. ക്രിയ എന്നാൽ എന്തു? 2. ക്രിയക്കു എത്ര കാലങ്ങളുണ്ടു? 3. ഈ കാല
ങ്ങളുടെ പേരുകളെ പറക. 4. കണ്ടു എന്നതിനെ എന്തിന്നു ഭൂതകാലമെന്നു
പറയുന്നു? 5. പോകുന്നു എന്നതു എന്തു കാലം? 6. നാമം കാലഭേത്തെ കാ
ണിക്കുന്നുവോ? 7. കൊല്ലം എന്നതു കാലത്തെ കാണിക്കുന്നതുകൊണ്ടു അതു
ക്രിയയോ? 8. കൊല്ലമെന്ന പദം ക്രിയയല്ലെന്നു തെളിയിക്ക. 9. പണി,
പ്രവൃത്തി, ഊൺ ഈ പദങ്ങൾ നാമങ്ങളോ ക്രിയകളോ? 10. ഇവയെ എന്തു
കൊണ്ടു ക്രിയാപദങ്ങളായിട്ടു എടുപ്പാൻ പാടില്ല? 11. നാമത്തിന്നും ക്രിയക്കും
തമ്മിൽ ഭേദം ഏന്തു? 19. പോ, വാ, ഇരിക്കിൻ, വന്നാലും, ഉണ്ടെങ്കിൽ ഇവ
എന്തു പദങ്ങൾ ആകുന്നു?

(മൂന്നാം തരത്തിന്നു ആവശ്യമുള്ള ഭാഗം ഇവിടെ കഴിഞ്ഞു.)

എട്ടാം പാഠം.

ആഖ്യ.

29. 'രാമൻ കുട്ടിയെ അടിച്ചു' എന്ന വാക്യത്തിൽ രാമൻ
എന്തു ചെയ്തു എന്നു പറഞ്ഞിരിക്കുന്നു. അതുപോലെ 'പണി
കാരൻ പശുവിനെ ഓടിച്ചു' എന്ന വാക്യത്തിലും 'പശുവിനെ
ഓടിക്ക' എന്ന പ്രവൃത്തി പണിക്കാരൻ ചെയ്തു എന്നു പറ
യുന്നു. ഈ രണ്ടു വാക്യങ്ങളിൽ രാമൻ, പണിക്കാരൻ എന്നി
വർ ഓരോ പ്രവൃത്തി ചെയ്തു എന്നു നാം പ്രസ്താവിക്കുന്നു.

30. നാം എന്തിനെക്കുറിച്ചു പറയുന്നുവോ ആയതു
ആഖ്യ ആകുന്നു. ആയതുകൊണ്ടു രാമൻ, പണിക്കാരൻ
എന്ന പദങ്ങൾ മേൽവാക്യങ്ങളിലെ ആഖ്യകളാകുന്നു.

2

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/31&oldid=196274" എന്ന താളിൽനിന്ന് ശേഖരിച്ചത്