താൾ:39A8599.pdf/339

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 279

എന്നെ നമ്പ്യാരതന്നെ കുറുക്കുട്ടി ക്കൊൽകൊണ്ട അടിച്ചു. എന്നാറെ ഞാൻ പാഞ്ഞു
പൊകയും ചെയ്തു.

642 H & L

805 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ
രാജാവ അവർകൾ സല്ലാം. എന്നാൽ പൈയിമാശി ചെയ്യ്യുന്നവർക്ക നല്ലവണ്ണം താക്കിതി
ചെയ്ത വരുന്നതും ഉണ്ട.പൈയിമെഷിക്കാരിയം മുൻമ്പെ കൊടുത്തയച്ച കണക്ക
സാഹെബരവർകളെ അന്തഃക്കരണത്തിൽ ബൊധിച്ചിട്ടും ഉണ്ടല്ലൊ. ശൈഷം വടകരെ
ഹൊബളിയിൽലും പറമ്പിൽഹൊബളിയിലും തീർന്നെടത്തൊളം പൈയിമാഷികണക്ക
നാം വിസ്തരിക്കയും ചെയ്തു. ആരണ്ട ഹൊബളിയിലും ഇപ്പൊൾ തിർന്ന തറകളിൽ
മുമ്പിലുത്തെ നികുതിയും ഇപ്പൊഴത്തെ നികുതിയും നൊക്കുംമ്പൊൾ പത്തിന്ന അര
പ്രകാരം ഉള്ളത കുബഞ്ഞി നികുതിക്ക കൊറച്ചിലാകുന്നു എന്നത്രെ നമുക്ക
തൊന്നുംന്നത. ആക്കണക്ക സാഹെബര അവർകൾക്ക ബൊധിപ്പിപ്പാൻ ഉടനെ
കൊടുത്തയക്കയും ചെയ്യ്യാം. മൊളക പൈയിമാശി താമസിയാതെ വെണ്ടിയിരിക്കുംന്നു.
ധനുമാസം 25 നു കഴിഞ്ഞാൽ മൊളക പറിക്കുംന്നെ സമയം ആകകൊണ്ട അതിന
മുൻമ്പെ മൊളക പൈയിമാശി തിരുകയും വെണമെല്ലൊ. അപ്രകാരംതന്നെ വെണ്ടിയത
എന്ന സാഹെബരവർകൾക്കും ബൊധിച്ചാൽ പൈയിമാഷിക്കാർക്ക കല്പന വരികയും
വെണമെല്ലൊ. അവിടുത്തെ കാരിയം തിർന്നാൽ ഉടനെ സാഹെബരവർകൾ ഇവിടെ
വരുംന്നെപ്രകാരം മുൻമ്പെ എഴുതിവരികയും ചെയ്തുവെല്ലൊ. അപ്രകാരംതന്നെ ആയാൽ
എല്ലാ വർത്തമാനവും സാഹെബരവർകൾക്ക ബൊധിപ്പിക്കയും ചെയ്യ്യാം. നമുക്ക
എല്ലാക്കാർയ്യ്യത്തിന്നും സാഹെബരവർകളെ കടാക്ഷം ഉണ്ടായിരിക്കയും വെണം.
എന്നാൽ കൊല്ലം 973 ആമത വൃർശ്ചിക മാസം 1 നു എഴുതിയത.

643 H & L ° 806 ആമത ബെഹുമാനപ്പെട്ട ഇങ്കിരിയസ്സ കുബഞ്ഞിയുടെ കല്പനക്ക മലയാം
പ്രവെസ്സ്യയിൽ വടക്കെ മുഖം തലച്ചെരി തുക്കിടിയിൽ അധികാരി ആയി കല്പി
ച്ചിരിക്കുംന്ന രാജമാന്ന്യ രാജശ്രീ പീലി സായ്പി അവർകൾക്ക കൂത്താട്ടിൽ നായര
സല്ലാം. കൊടുത്തയച്ച കത്ത വായിച്ച അവസ്ഥ മനസ്സിൽ ആകയും ചെയ്തു. കിഴുക്കട
നിലുവ പണത്തിന്റെ അവസ്ഥക്ക എല്ലൊ കത്ത വന്നത. 69–ൽ എറിയ പണം
കടംകൊണ്ടകൊടുത്ത ആക്കടത്തിനും കുബഞ്ഞിനികുതിക്കും മൊതലപൊരാതെകണ്ട
നാട്ടിൽ പണം നിന്നുപൊകയും ചെയ്തു. കിഴുക്കട 72 ൽ പൈയിമാശി നൊക്കിയതിൽ
ചില തറയിൽ ഇന്നും തകരാറ ഉള്ളത തിർത്ത തന്നാൽ 72 ആമത നിലവും മുങ്ക
ന്തായത്തിനും എന്റെ കൈയ്യ്യാക്കി തന്നെ പണം കൊടുപ്പാൻന്തക്കവണ്ണം കല്പന
വന്നാൽ പണത്തിന്ന ബൊധിച്ച ആളെ കൊടുത്ത പണം അടക്കയും ആം. മൊതല
ഇല്ലാതെ പണവും തഹശിൽദാരുടെ സിദ്ധാന്തംമ്പൊലെ ഉണ്ടാക്കിയ പണവും തരെ
ണമെന്ന കല്പിച്ചാൽ സങ്കടം തന്നെ ആകുന്നു. ഞാങ്ങളെ സങ്കടം തിർത്ത
ഞാങ്ങളെവെച്ച രെക്ഷിച്ചകൊള്ളുകയും വെണം. ഇനി ഒക്കയും കല്പന വരുംപ്രകാരം
നടക്കയും ആം. കൊല്ലം 973 ആമത വൃർശ്ചിക മാസം 1 നു എഴുതിയത.

644 H & L

807 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾ ക്കുറുമ്പ്രനാട്ട ദൊറൊക ചന്ദ്രയ്യ്യന എഴുതി

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/339&oldid=200923" എന്ന താളിൽനിന്ന് ശേഖരിച്ചത്