താൾ:39A8599.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

260 തലശ്ശേരി രേഖകൾ

600 H & L 768 ആമത രാജശ്രീ കടുത്തനാട്ട രാജാവ അവർകൾക്ക 757 ആമതിൽ കത്ത
എഴുതിയതിൽ താജാകലം എഴുതിയത. തങ്ങളെ ഉത്തരം വരുവൊളം ഇപ്പൊൾ
വാങ്ങിയത ഈക്കത്ത തന്നെ തൊറന്ന വെച്ചിരുന്നത നാം വടകരെയിൽ ഉള്ള
സമയത്തിൽ തങ്ങളൊട പറഞ്ഞാറെ നാം എഴുതിയപ്രകാരം മരിയാതിതന്നെ ആകുന്നു
എന്ന തങ്ങൾനിന്ന നമുക്ക ബൊധിച്ചിരുന്നതുകൊണ്ട നാട്ടിലെ മരിയാതിപ്രകാരം
ഇപ്പൊൾ പൈയിമാശി ആക്കുന്നത എന്ന തന്നെയൊ എന്ന നമുക്ക അറിയിക
വെണ്ടിയിരിക്കുംന്നു. ബെഹുമാനപ്പെട്ട സറക്കാരുടെ പ്രത്യെകമായിട്ട കല്പന
അല്ലാതെകണ്ട നാട്ടിലെ മരിയാതി മാറ്റുവാൻ നമുക്ക കഴിയായ്കകൊണ്ട ഈക്കത്ത
എഴുതി അയച്ചിരിക്കുംന്നു. അതുകൊണ്ട ഈ വർത്തമാനത്തിന നമുക്ക എഴുതി അയക്ക
വെണ്ടിയിരിക്കുംന്നു. എന്നാൽ കൊല്ലം 973 ആമത തുലാമാസം 19 നു ഇങ്കിരിയസ്സ
കൊല്ലം 1797 ആമത നവൊമ്പ്രമാസം 1 നു കണ്ണുരനിന്നും എഴുതിയത.

601 H & L

769 ആമത എല്ലാവർക്കും അറിയെണ്ടുംന്നതിന്ന പരസ്സ്യമാക്കുന്നത. എന്നാൽ
ബെഹുമാനപ്പെട്ട കുബഞ്ഞി ഖജാനയിൽ മൊതലുകൾ വാങ്ങുമെന്നും ആയതിന
ബെമ്പായിൽ സറക്കാരിമ്മെൽ പ്രമാണം കൊടുത്ത ആ പ്രമാണങ്ങൾ മലയാളത്തിൽ
ഇപ്പൊൾ എങ്കിലും ശെഷമെങ്കിലും മാറ്റുന്നവിധപ്രകാരം അങ്ങാടിയിൽ കച്ചൊട
ക്കാരൻമ്മാരിന്ന പ്രകാരത്തിന്ന കാട്ടിലും നൂറ്റിന്ന രണ്ട ചുരക്കമായിട്ട കച്ചൊടക്കാര
നടപ്പ മരിയാതി സമയംപ്രകാരം മെൽപ്പറഞ്ഞ പ്രമാണങ്ങൾ വിടിക്കൊടുപ്പാറാകയും
ചെയ്യും. ഈ പ്രമാണങ്ങൾ വിടിക്കൊടുപ്പാനുള്ള സമയത്ത മൊതല വിടി കൊടു
ക്കുംമ്പൊൾ സംവ്വത്സരം ഒന്നിന നൂറ്റിന്ന ഒമ്പതുപ്രകാരം പലിശ കൊടുക്കെണം എന്നുള്ള
പ്രകാരത്തിൽ ബെമ്പായിൽ ഖജാനയിൽ യിരിക്കുംന്നപ്രകാരംമ്പൊലെ വെക്കുംന്ന
മൊതലിന പ്രമാണങ്ങൾ വാങ്ങുവാറാകയും ചെയ്യും. അത അല്ലാഞ്ഞാൽ പ്രമാണം
കൊടുത്തവന മനസ്സുണ്ടന്ന വന്നാൽ ഉടനെതന്നെ എങ്കിലും വിടിക്കൊടുപ്പാനുള്ള
സമയം കഴിഞ്ഞതിന്റെശെഷം എങ്കിലും വല്ല സമയത്തിങ്കിൽ മെൽ എഴുതിയ
പ്രമാണങ്ങളിലെ മൊതലുകളും പലിശയുംകൂടി വിടിക്കൊടുക്കെണ്ടതിന്ന ബങ്കാള
ത്തിൽമ്മെൽപ്രമാണം എഴുതിക്കൊടുക്കയും ചെയ്യും. എന്നാൽ കൊല്ലം 973 ആമത
തുലമാസം 22 നു ഇങ്കിരിയസ്സ കൊല്ലം 1797 ആമത നൊവെമ്പ്രമാസം 4 നു കണ്ണുരിൽ
നിന്ന എഴുതിയത.

602 H & L

770 ആമത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലി സായ്പി അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി ഉദയവർമ്മരാജാവ
അവർകൾ സല്ലാം. എന്നാൽ തുലാമാസം 19 നു സാഹെബര അവർകൾ കൊടുത്തയച്ച
കത്ത വായിച്ച വർത്തമാനം മനസ്സിൽ ആകയും ചെയ്തു. ഇപ്പൊൾ പൈയിമാഷി
ചാർത്തുംന്നത വല്ലപ്രകാരം കൊറഞ്ഞ പൊകാതെയിരിക്കുംന്നതിന്നും
കുടിയാൻമ്മാർക്ക വെദന കൂടാതെ സരക്കാര കാർയ്യ്യം ലാഭം ഉണ്ടായി വരുമെങ്കിൽ
ആയത അപ്രകാരംതന്നെ വരുന്നത ആവിശ്യം എന്നും ഇപ്പൊഴത്തെ ചാർത്തും മുമ്പിൽ
എടുപ്പിച്ച നികുതി ആയിട്ടും തമ്മിലുള്ളെ വിത്യാസം ഇന്നപൊലെ അറിയവെണ്ടതിന്ന
ഒരു കണക്ക പെർത്ത കൊടുത്തയക്ക വെണ്ടിയിരിക്കുംന്നു എന്നല്ലൊ എഴുതി വന്ന
കത്തിൽ ആകുന്നത. അപ്രകാരം തന്നെ ചാർത്തകാരൊടും ഇപ്പൊഴത്തെ ചാർത്ത ഒട്ടും

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/320&oldid=200883" എന്ന താളിൽനിന്ന് ശേഖരിച്ചത്