താൾ:39A8599.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxv

ഫലപ്രദമായി ഉപയോഗിക്കാം എന്നുതോന്നിയതുകൊണ്ടാണ് ഇത്രയും കാര്യ
ങ്ങൾ വിസ്തരിച്ചത്. സംഭവങ്ങളുടെ നിജസ്ഥിതി തിട്ടപ്പെടുത്താനുള്ള
ഉപാദാനശേഖരമെന്നതിനെക്കാൾ ഓരോരോ സംഭവങ്ങളുടെ ബഹുമുഖഭാ
വങ്ങൾ കാട്ടിത്തരുന്ന ഉപാദാനങ്ങൾ എന്ന നിലയിൽ തലശ്ശേരി രേഖകൾ
പഠിക്കാവുന്നതാണ്. ഒരേ സംഭവത്തെക്കുറിച്ചു ഭിന്നവ്യക്തികൾക്കുള്ള പ്രതി
കരണങ്ങളും വ്യാഖ്യാനങ്ങളും രേഖകളിലുണ്ട്. അവയെല്ലാം ചേർന്നാലും
നിജസ്ഥിതി പൂർണമായി വെളിപ്പെടുന്നു എന്നു പറയാനാവില്ല. ഇന്നത്തെ
സാധാരണ ചരിത്രഗവേഷകന് ഇത്തരമൊരന്വേഷണത്തിൽ താല്പര്യമെടു
ക്കാൻ ത്രാണിയുണ്ടാവില്ല. എന്നാൽ സാഹിത്യകാരന്മാർക്കും സാമൂഹ്യ ശാസ്ത്ര
ജ്ഞർക്കും ഫുക്കോയുടെ ദർശനത്തിന്റെ വെളിച്ചത്തിൽ നടത്തുന്ന പോസ്റ്റ്
മോഡേൺ ചരിത്രാന്വേഷണത്തിൽ കൗതുകമുണ്ടാകാം.

സാമ്പത്തിക ബന്ധങ്ങൾ ഇന്നലെ, ഇന്ന്

തലശ്ശേരി രേഖകളിൽ പ്രത്യേകമെടുത്തു പഠിക്കാവുന്ന ഒരു പ്രശ്നം
സാമ്പത്തിക ബന്ധങ്ങളാണ്. വിവിധതരം കരാറുകളിലുടെ ആരംഭിച്ച സാമ്പ
ത്തിക വ്യവഹാരങ്ങൾ എങ്ങനെ പരിണമിച്ചു എന്നു തലശ്ശേരി രേഖകളിൽ
നിന്നു മനസ്സിലാക്കാം. കൊളോണിയൽ സാമ്പത്തിക വ്യവഹാരത്തിലെ പരി
വർത്തനങ്ങളും ആദേശങ്ങളും (transformations and displacements)
വിശദീകരിക്കുന്ന രേഖകൾ വർത്തമാനകാലത്തിലേക്കു വെളിച്ചം വീശുന്നു.
ഇന്നലെ അതിഥി അധികാരിയായതും കൂട്ടുകച്ചവടക്കാർ മേലാളരായതും
അധികാരശൃംഖല കീഴ്മേൽ മറിഞ്ഞതും ഉപപാദിക്കുമ്പോൾ അന്വേഷണം
ഇന്നിൽ എത്തിച്ചേരും. ആഗോളവത്കരണത്തിന്റെ ഭാഗമായി ഇന്ത്യയിൽ
ശക്തിപ്പെടുന്ന നവീനസാമ്പത്തികവ്യവഹാരം ചരിത്രാനുഭവത്തിന്റെ
അനുബന്ധമായി മനസ്സിലാക്കേണ്ടതുണ്ടോ? സുപ്രധാനമായ ഈ വിഷയ
ത്തിലേക്കു പ്രശ്നവൽക്കരണത്തി (problematization)ന്റെ വഴിയിലൂടെ
കടന്നുചെല്ലാൻ വായനക്കാരനെ സഹായിക്കുന്നതാണ് ഇൻഡോ ജർമ്മൻ
സാമ്പത്തിക ബന്ധത്തെക്കുറിച്ചു പ്രഫസർ മിഖായേൽ ഫൊൺ ഹോഫ് എഴു
തിയിരിക്കുന്ന പ്രബന്ധം. ട്യൂബിങ്ങൻ ഗ്രന്ഥപരമ്പരയിലെ (TULMMS) രണ്ടാം
വാല്യമായ പഴശ്ശിരേഖകളിൽ പ്രഫ. ഹെൻറിക്സ് ഫൊൺ സ്റ്റീറ്റൺക്രോണിന്റേ
തായി ചേർത്തിരിക്കുന്ന ലേഖനംകൂടി ഇതോടു ചേർത്തുവായിക്കാവുന്നതാണ്.
ചരിത്രദർശനത്തിലൊന്നും താല്പര്യമില്ലാത്തവർക്ക് ഇൻഡോ ജർമ്മൻ
സാമ്പത്തിക സഹകരണത്തെക്കുറിച്ചുള്ള വിജ്ഞേയ പഠനമായി ഹോഫിന്റെ
ലേഖനം പരിഗണിക്കാം. രാജ്യാന്തര സാമ്പത്തിക ബന്ധങ്ങളെക്കുറിച്ചു പടി
ഞ്ഞാറു നടക്കുന്ന ചർച്ചകളുടെ ഒരു മാതൃക എന്ന നിലയിൽ ഇതു വിലയിരു
ത്തണം. ഇൻഡോ ജർമ്മൻ അക്കാദമിക സഹകരണത്തിന്റെ സൃഷ്ടിയായ
ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി ഗ്രന്ഥപരമ്പരയിൽ (TULMMS) തലശ്ശേരി രേഖക
ളോടൊപ്പം ഡോ. മിഖായേൽ ഹോഫിന്റെയും ഇന്ത്യൻ കോൺസൽ ജനറൽ
ഹെൽമുട് നൺസിന്റെയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ
സന്തോഷമുണ്ട്. അവ മേൽവിവരിച്ച പോസ്റ്റു മോഡേൺ ചരിത്ര ദർശനത്തിൽ
തലശ്ശേരി രേഖകളുടെ ചർച്ചയും പൂരണവുമായി മുന്നോട്ടുപോകാൻ വായന
ക്കാരനെ പ്രചോദിപ്പിക്കും.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/29&oldid=200280" എന്ന താളിൽനിന്ന് ശേഖരിച്ചത്