താൾ:39A8599.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiv

പോസ്റ്റുമോഡേൺ ചരിത്രദർശനം

തലശ്ശേരി രേഖകളിൽ നിന്നു അക്കാലത്തു സംഭവിച്ചതു വസ്തുനിഷ്ഠ
മായി കണ്ടെത്താം എന്ന സരളധാരണ അപകടകരമാണ്. ഭൂതകാലം, ഉടഞ്ഞു
ചിതറിപ്പോയ പളുങ്കുപാത്രംപോലെയാണ്. അതിന്റെ കഷണങ്ങൾ തപ്പി
പ്പെറുക്കിയെടുത്തു പൊരുത്തപ്പെടുത്തി പൂർവരൂപം പുനഃസ്ഥാപിക്കാൻ കഴി
ഞ്ഞേക്കും. എന്നാൽ അതു ഒരു സാധ്യത (possibility) മാത്രമാണ്. കയ്യിൽക്കിട്ടിയ
ചില്ലുകൾ ഉപയോഗിച്ചു ഭാവനാശാലികൾക്കു പലതരം രൂപങ്ങൾ ഉണ്ടാക്കാം.
കയ്യിൽക്കിട്ടിയ ചില്ലുകൾപോലെതന്നെ സുപ്രധാനമാണ് അവ പുനഃസംവിധാനം
ചെയ്യുന്ന ഭാവന. കുറെക്കൂടി ലളിതമായി പറഞ്ഞാൽ ലഭ്യമായ രേഖകളിലേക്ക്
'ഊഹം' പ്രസരിപ്പിച്ചാണ് ചരിത്ര സൃഷ്ടി നടത്തുന്നത്. ഊഹമാകട്ടെ സ്വാർത്ഥം,
പൂർവധാരണകൾ, അധികാരമോഹം, പ്രത്യയശാസ്ത്രം എന്നിങ്ങനെ വിവിധ
സമ്മർദ്ദങ്ങൾക്ക് എളുപ്പത്തിൽ വിധേയമാകുന്നതുമാണ്. പാശ്ചാത്യ
മാതൃകയിലുള്ള രേഖാനിഷ്ഠമായ ചരിത്രത്തെ വേദപ്രമാണംപോലെ കരുതു
ന്നത് അപകടകരമാണ്. ഓരോ രേഖയും ബഹുമുഖരൂപിയാണ്. സ്വാഭിപ്രായ
ത്തിന്റെ പുളിപ്പിൽനിന്നൊഴിഞ്ഞുനിൽക്കാൻ മൂലരേഖകൾ പുനർവായ
നയ്ക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. അപ്പോൾ തുറന്നു കിട്ടുന്ന സന്ദി
ഗ്ദ്ധതകളിലൂടെ മനസ്സുപായിച്ചു വ്യാഖ്യാനിച്ചെടുക്കുന്ന ചരിത്രജ്ഞാനമാണ്
വിലപ്പെട്ടത്. ബുദ്ധിവിസ്താരം (spatialization of reason) എന്ന് ഇതിനെ വിളിക്കാം.
ചരിത്രദർശനത്തിലുണ്ടായ ഈ ചുവടുമാറ്റം പൊതുവേ ജ്ഞാനശാസ്ത്രത്തി
ലുണ്ടായ വമ്പിച്ചമാറ്റങ്ങളുടെ ഭാഗമായി മനസ്സിലാക്കണം. ഓരോ പ്രതിഭാസവും
പല തരത്തിൽ വ്യാഖ്യാനിക്കാൻ കഴിയുമെന്നും വ്യാഖ്യാതാവിന്റെ
പശ്ചാത്തലം, പ്രത്യയശാസ്ത്രം എന്നിവയെല്ലാം വ്യാഖ്യാനത്തിനു നിറം പകരു
മെന്നും ഇന്നു വ്യക്തമായിരിക്കുന്നു. വ്യാഖ്യാനങ്ങളുടെ വൈവിധ്യവും രേഖകളുടെ
ബഹുമുഖതയും അലങ്കോലമല്ലേ സൃഷ്ടിക്കുക? ഏകശിലാരൂപവും
അധികാരപരവുമായ വിജ്ഞാനസങ്കല്പനങ്ങൾക്ക് അടിമപ്പെട്ടതു കൊണ്ട്
നമ്മുടെ മനസ്സിൽ ഉയരുന്ന ചോദ്യമാണിത്. സന്ദേഹമാണ് ജ്ഞാനത്തിന്റെ
തുടക്കം. ജ്ഞാനിയെ ചോദ്യം ചെയ്തു തുടങ്ങുമ്പോഴാണ് വിവേകം ഉദിക്കുന്നത്
എന്നൊരു പഴഞ്ചൊല്ലു ജർമ്മൻഭാഷയിലുണ്ട്. മാർക്സ്, ഫ്രോയിഡ്, നീച്ചേ
തുടങ്ങിയവരെ മഹാസന്ദേഹികൾ എന്നു വിശേഷിപ്പിക്കാറുണ്ടല്ലോ. ഇവരുടെ
ഗണത്തിൽ അടുത്തകാലത്തു സ്ഥാനം പിടിച്ച മിഷൽ ഫുക്കോ (1926-1984)
യാണ് ചരിത്രപഠനത്തിൽ സന്ദേഹത്തിന്റെയും ബുദ്ധിവിസ്കാരത്തിന്റെയും
പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. പോസ്റ്റ്മോഡേൺ ചരിത്രദർശനത്തിന്റെ
വക്താവാണ് ഫുക്കോ. ചരിത്രത്തെ കാലത്തിലൂടെ പിന്നോട്ടുള്ള നോട്ടമായി
പരിഗണിക്കാൻ ഫുക്കോ വിസമ്മതിക്കുന്നു. ചരിത്രത്തെ സംഭവപരമ്പരമായി
പരിമിതപ്പെടുത്താൻ അദ്ദേഹം തയ്യാറല്ല. ഓരോ സംഭവത്തിന്റെയും
ബഹ്വർത്ഥസാധ്യതകളിലേക്കു ബുദ്ധി വിടർത്താനാണ് (Spatialization of rea
son) പോസ്റ്റ് മോഡേൺ ചരിത്രത്തിന്റെ ശ്രമം. ഇത്തരം പഠനത്തിൽ
പ്രശ്നങ്ങൾ മുൻനിറുത്തിയുള്ള അന്വേഷണത്തിനാണ് (problematization)
കൂടുതൽ പ്രസക്തി. അപ്പോൾ പഠനം വർത്തമാനകാലത്തിൽനിന്ന്
ഒളിച്ചോടിപ്പോകുന്നുമില്ല.

Foucault has no intention of grasping the event-fact "as it
actually occurred." Rather, he writes a "history of the present" that, in
effect, seeks to diagnose and suggest alternative avenues of behav
iour, or at least their possibility" (Gutting 1994:44)

തലശ്ശേരി രേഖകളുടെ പഠനത്തിൽ ഫുക്കോയുടെ ചരിത്രദർശനം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/28&oldid=200278" എന്ന താളിൽനിന്ന് ശേഖരിച്ചത്