താൾ:34A11416.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തിരുവെഅ്ത്ത് കൊണ്ടവന്ന നായിമ്മാറെ
നിങ്ങള് പൊയിനെ നായിമ്മാറെ
നാളത്തെപ്പുല്ല പുലരുന്നെരം 700
പടെക്കായിട്ട ഞാനങ്ങത്തിക്കൊളാം
പറത്താനം ചെന്ന പറഞ്ഞെക്കീനെ
കടുമ്മയിപ്പൊരുന്ന നായിമ്മാറ്
പെരിമ്പടക്കൊയിലൊത്ത ചെല്ലുന്നൊറ്
പറത്താനം ചെന്നപറയുന്നൊറ്
അരുളിച്ചെയ്തന്നെരം തമ്പുരായൻ
മടപ്പള്ളിത്തങ്ങള് കാരിയക്കാര
അഞ്ഞൂറകമ്പടി ചൊറ്റക്കാറെ
നാളെത്തെപ്പുല്ലപുലരുന്നെരം
ചന്നണമരകൂട്ടപ്പൊയ്യയില 710
പടക്കായിറ്റങ്ങത് പൊകവെണം
അഞ്ഞൂറകമ്പടിച്ചൊറ്റ്കാറെ
നെരത്തിനത്തായം ചൊറുണ്ട
എല്ലറും കൊയിലൊത്തു കൂടിയെക്കണം
മടപ്പള്ളിത്തങ്ങള് കാരിയക്കാര
അരിയും ചെലവും കൊടുത്ത്യെക്കണം
നാളെത്തെപ്പുല്ല പുലരുന്നെരം
ആയിത (ആയുധ) കൊപ്പൊടെ പൊകവെണം
പടക്കൊപ്പനല്ലൊണൊരുക്കിക്കൊളീൻ
അരിയും ചെലവും ഒക്കെ ബാങ്ങിയൊറ് 720
കടുമ്മയിപ്പൊരുന്ന നായിമ്മാറ്
നെരത്തെ അത്തായം ചൊറു ഉണ്ടു
എല്ലാറും കൊയിലൊത്ത കൂടിയല്ലൊ
അന്ന കുളിച്ചും ബെയിച്ചു കൂടി
പിറ്റെന്നാപ്പുല്ല പുലരുന്നെരം
ആയിതക്കൊപ്പൊടെ ചൊകത്തൊടെ23
അഞ്ഞൂറകമ്പടിച്ചൊറ്റകാരും
മടപ്പള്ളിത്തങ്ങള് കാരിയക്കാരൻ
കടുമ്മയിപ്പൊരുന്ന നായിമ്മാറ്
അന്നടത്താലെ നടക്കുന്നൊറ് 730
ചന്നണമരകൂട്ടപ്പൊയ്യയില്
പൊയ്യയിലങ്ങിനെ ചെല്ലുന്നൊറ്
തെക്ക തിരുനുമ്പ കുഞ്ഞിക്കണ്ണൻ
പറയുന്നുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞിക്കുമ്പെ
കുഞ്ഞി കടുമ്മയിത്തായെ ഞാക്ക്
കടുമ്മയിക്കഞ്ഞി കൊടുത്തബള്
കടുമ്മയിക്കഞ്ഞി കയിഞ്ഞബറ്

28

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/90&oldid=200707" എന്ന താളിൽനിന്ന് ശേഖരിച്ചത്