താൾ:34A11416.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അതിനെന്ത് വെണ്ട്വെന്റെ കുഞ്ഞിക്കുമ്പെ
പെരിമ്പടക്കൊയില വാണ തമ്പുരാനൊ
നീരാട്ടപള്ളി കയിഞ്ഞില്ലെങ്കിൽ
അമരെത്തപക്കം കയിഞ്ഞില്ലെങ്കും20 660
മീമ്പെടിവെക്കുവാൻ പൊഉ ഞാനെ
മീം ബെടി വെച്ചി കൊടുത്തൂട്ടാല്
അമരത്തപക്കം കയിക്കു ഓറ്
എന്നല്ലെ ഓല എഴുതുന്നത
നായിമ്മാറെലൊല കൊടുക്കുന്നല്ലെ
കടുമ്മയി പൊയല്ലൊ നായിമ്മാറ്
പെരിമ്പട കൊയിലുവാണ തമ്പുരാന്
ഓലയും കൊണ്ടകൊടുക്കുന്നല്ലെ
കൈമുറിഓല വാങ്ങിനൊക്കുന്നെരം
അരുളിച്ചൈതൊമനത്തമ്പുരാനൊ 670
മടപ്പള്ളിത്തങ്ങള് കാരിയക്കാര
കീഅയിന്ന വന്നുള്ള നായരാന്
മരിയാതിക്കെട ചെയ്തത കണ്ടൊ
തിരുവൊഴുത്തൊല എഴുതുഞ്ചീത
നായിമ്മാലെല്ലെ കൊടുത്തുടന്ന്
തിരുവെഅ്ത്തും കൊണ്ട പൊരുന്നൊല്
കുന്നമ്മലെ വീട്ടിന്ന ചെല്ലുന്നൊല്
കണ്ണന്റെക്കൊണ്ടക്കൊടുക്കുന്നൊല്
തൊഅ്ത് (തൊഴുത്) തിരുവെഅ്ത്ത് വാങ്ങി കണ്ണൻ
ഓലമറിച്ചും തിരിച്ചും നൊക്കി 680
ഓലയിലെ വായകം കണ്ടൊറച്ചി
പറയുണ്ടൊമനക്കുഞ്ഞിക്കണ്ണൻ
കുന്നമ്മലൊമന കുഞ്ഞികുമ്പെ
പെരിമ്പടക്കൊയിലുവാണ തമ്പുരായൻ
തിരുവെഅ്ത്തൊല കൊടുത്തൂട്ടിന്
ചന്നണമരകൂട്ടപ്പൊയ്യയില്
പടക്കായിട്ട ഞായഞ്ചെല്ലു ആനും
അത്തുരം വാക്കകെട്ട കുഞ്ഞികുമ്പ
പൊട്ടിക്കരയുന്നക്കുഞ്ഞന്താനൊ
പറയുന്നുണ്ടന്നെരം കുഞ്ഞിക്കണ്ണൻ
കരെല്ല കരയല്ല കുഞ്ഞികുമ്പെ
ഒന്നിക്കിലാട മരിപ്പെനക്ക
എല്ലെങ്കിലാടച്ചെയിപ്പെനക്ക്21
കെട്ടതരിക്കെണം കുഞ്ഞിക്കുമ്പെ
നാളെത്തെപ്പുല്ല പുലരുന്നെരം
കഞ്ഞികടുമ്മയിപ്പെച്ചൊളണം22
പിന്നെയും പറയുന്ന് കുഞ്ഞിക്കണ്ണൻ

27

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/89&oldid=200706" എന്ന താളിൽനിന്ന് ശേഖരിച്ചത്