താൾ:34A11416.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xliv

വ്യഞ്ജനങ്ങളെ പുറന്തള്ളുന്ന ഉക്തിവേഗം.

പദാദിയിലും പദമധ്യത്തിലും വ്യഞ്ജനങ്ങളെ സ്ഥാനഭ്രഷ്ടമാക്കുന്ന
പ്രവണത വടക്കൻപാട്ടുകളുടെ ഭാഷയിൽ പ്രചുരമായുണ്ട്. ഉദാ: ഇരുത്ത്യൾ
(ഇരുത്തികൾ), വടക്കാറ്റോ (വടക്കോ മറ്റോ). ഈ സവിശേഷതയിലേക്ക്
കൂടുതൽ വെളിച്ചം വീശുന്ന മാതൃകകൾ ഗുണ്ടർട്ടു ശേഖരത്തിലെ പാട്ടുകളി
ലുണ്ട്. ചൊഅ്അ (ചൊവ്വ), ബാഉന്നൊറ് (വാഴുന്നോർ), എഅത്ആനെ
ഉത്ത്അള്ളിച്ചെന്നൊണ്ടാല് (എഴുതാനെഴുത്തുപള്ളിയിൽ ചെന്നു
കൊണ്ടാല്), മൌ (മഴു), പൂആമ്മള് (പോക നമ്മൾ), ഉണ്ടോളപ്പാ (ഉണ്ടോ
കേളപ്പ), തൊഅ്ത് (തൊഴുത്), പഅ്ക്കെണ്ടന (പകുക്കേണ്ടതിന്, ഭാഗിക്കേ
ണ്ടതിന്) തുടങ്ങിയ ഉദാഹരണങ്ങൾ ശ്രദ്ധിക്കുക വ, ഴ, ക, ന എന്നീ
വ്യഞ്ജനങ്ങളാണ് പൊതുവേ പുറന്തള്ളപ്പെടുന്നത്. അസാധാരണമായ
ഉക്തിവേഗത്തിൽ നിന്നുളവാകുന്ന അക്ഷരലോപമാണിതെന്ന ഒരു
നിരീക്ഷണം ഉണ്ട് (വി. ടി. കുമാരൻ, അവതാരിക, മതിലേരിക്കന്നി, 1979
കേരള സാഹിത്യ അക്കാദമി), ഉക്തിവേഗവുമായി പൊരുത്തപ്പെടാത്ത
തിനാലാവാം'ഴ'മിക്കപ്പോഴും ഉപേക്ഷിക്കപ്പെടുകയോ അതിന് 'യ' ആദേശം
വരുകയോ ചെയ്യുന്നത്.

വരുഎന്റമ്മെ, വലത്തുഉആയി, കാണാഉമ്മം, പോആൻ തുടങ്ങിയ
മാതൃകകളിൽ ഉച്ചാരണക്ലേശനിവാരണവുമായിബന്ധപ്പെട്ട് ആഗമിക്കാറുള്ള
വ കാര ക കാരങ്ങൾ കാണുന്നില്ല. സ്വരസംയോഗം ഇവിടെ ഉച്ചാരണക്ടേശം
സൃഷ്ടിക്കുന്നില്ല. എന്നല്ല, ഉക്തിവേഗവുമായി അതു പൊരുത്തപ്പെടുന്നു.
'പൂർവ്വമോഷ്ഠ്യസ്വരം വന്നാൽ വകാരം ചേർത്തുകൊള്ളുക' എന്നും മറ്റു
മുള്ള കേരളപാണിനീയ വിധി ഇവിടെ ലംഘിക്കപ്പെടുന്നു. സ്വരസംയോഗം
ഒഴിവാക്കാൻ ആഗമിക്കുന്ന വ്യഞ്ജനങ്ങൾ മാത്രമല്ല, പദങ്ങളുടെ അവിഭാജ്യ
ഘടകങ്ങളായ സ്വനിമങ്ങൾ പോലും പാട്ടു ഭാഷയിൽ ത്യജിക്കപ്പെടുന്നു:
ഉദാ:- അപ്പൽ (കപ്പൽ), ഉണ്ടോളപ്പാ (ഉണ്ടോ കേളപ്പാ), ചുട്ടുഎമളെ
(ചുടു+എ+മകളേ), വെയിക്ക്വമ്മള് (വെയിക്ക നമ്മൾ), പൂ ആമ്മള് (പോക
നമ്മൾ), വടക്കൻപാട്ടു ഭാഷയിലെ ഇത്തരം സവിശേഷതകളെക്കുറിച്ചു
പഠിക്കാൻ ഏറ്റവും ഉതകുന്നത് ഗുണ്ടർട്ടിന്റെ ശേഖരത്തിലെ പാട്ടു
കളാവണം.

വ→പ വിനിമയം

ഈ പാട്ടുശേഖരത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു വസ്തുത.
വ→ബ→പ→പ്പ എന്ന രീതിയിലുള്ള ഒരു വർണ്ണവിനിമയമാണ്. വടക്കൻ
പാട്ടിന്റെ മറ്റൊരു സമാഹാരത്തിലും ഇത്തരമൊരു സവിശേഷത കണ്ടിട്ടില്ല.
പയനാട്, ബയനാട്, വയനാട് എന്നീ രൂപങ്ങൾ പാട്ടുകളിൽ കാണാം.
സന്ധിചെയ്യപ്പെടുന്നിടങ്ങളിൽ പ്പയനാട് (കണ്ടിക്കും മീത്തെപ്പയനാടാന്)
എന്ന രൂപവും പ്രത്യക്ഷപ്പെടുന്നു. ഇതുപോലെ, വാഉന്നൊർ, ബാഉന്നൊർ,
പാഉന്നൊർ പ്പാഉന്നൊർ (ഞാക്കൊട്ടിപ്പാഉൗന്റെ) എന്നീ നാലുരൂപങ്ങളും
പാട്ടുകളിലുണ്ട്. ഇത് ലിപിപരമായ അവ്യവസ്ഥയോ അശ്രദ്ധയോ
ആകാമെന്ന നിഗമനം അപ്രസക്തമാണ്. ആനെനക്കെട്ടിപ്പലിപ്പിക്കണം,
മുണ്ടാടപ്പിരിച്ചി, കുഞ്ഞനപ്പളഞ്ഞാടയിട്ട്, പറഞ്ഞാടപ്പായത് എന്നീ രൂപങ്ങൾ
ശ്രദ്ധിക്കുക. പെലക്കിയത് (വിലക്കിയത്) പലിയോക്ക് (വലിയ തോക്ക്)
മീമ്പെടി (മീൻവെടി), പഅ്തിപ്പൊയി (വഴുതിപ്പോയി), പെറ്റില് (വെറ്റില)

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/46&oldid=200633" എന്ന താളിൽനിന്ന് ശേഖരിച്ചത്