താൾ:34A11416.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾക്ക് ഒരു മുഖവുര

പി. ആന്റണി

ഇന്നു ലഭ്യമായ വടക്കൻ പാട്ടുകളിൽ ആദ്യം ശേഖരിക്കപ്പെട്ടത് ഗുണ്ടർട്ടിന്റെ
ശേഖരത്തിലുള്ള പാട്ടുകളാവണം. ഇതിനു മുമ്പൊരിക്കലും അച്ചടിയി
ലെത്തിയിട്ടില്ലാത്ത ഈ സമാഹാരത്തിൽ പതിനൊന്നു പാട്ടുകളാണുള്ളത്.
നിഘണ്ടുവിൽ, തച്ചോളിപ്പാട്ട് എന്നു ഗുണ്ടർട്ടു പരാമർശിക്കുന്ന ഈ
സമാഹാരം എവിടെയാണെന്നതിനെക്കുറിച്ച് അടുത്തകാലംവരെ മലയാളി
കൾക്ക് അറിവുണ്ടായിരുന്നില്ല. ഈ സാമാഹാരത്തെ ശ്രദ്ധേയമാക്കുന്ന പല
ഘടകങ്ങളുണ്ട്. ഒന്ന്, ഇതിന്റെ കാലപ്പഴക്കം തന്നെ. ഏറ്റവും വലിയ
വടക്കൻപാട്ടു ശേഖരത്തിന്റെ ഉടമയായ പേഴ്സി മക്വീൻ 1913നും 1919 നു
മിടയ്ക്കാണ് പാട്ടുകൾ ശേഖരിച്ചത്. 1859-ൽ ജർമ്മനിയിലേക്കു തിരിച്ചു
പോയ ഡോ. ഗുണ്ടർട്ട്, പേഴ്സിമക്വീന് അര നൂറ്റാണ്ടെങ്കിലും മുമ്പ് പാട്ടുകൾ
ശേഖരിച്ചിരുന്നു. ഇങ്ങനെ, വാമൊഴി വഴക്കപ്പൊട്ടുകൾക്ക് കാലത്തിലൂടെ
സംഭവിക്കുന്ന ഭാഷാപരവും ഉള്ളടക്കപരവുമായ വ്യതിയാനങ്ങൾ പഠിക്കു
വാൻ ഈ പാട്ടുകൾ ഉപകരിക്കുന്നു. പാട്ടുകൾ വാചികസ്വരൂപത്തിനു കോട്ടം
വരാതെ പകർത്തുന്നതിൽ ഗുണ്ടർട്ട് ചെലുത്തിയ സൂക്ഷ്മമായ ശ്രദ്ധ,
പഠിതാവിനെ ഇക്കാര്യത്തിൽ ഏറെ സഹായിക്കും.

മാപ്പിളപ്പാട്ടുകൾ, പഴഞ്ചൊല്ലുകൾ, തച്ചോളിപ്പാട്ടുകൾ എന്നിങ്ങനെ
യുള്ള നാടൻ വാങ്മയങ്ങളുടെ മൂല്യത്തെക്കുറിച്ച് ഉയർന്ന ബോധമുണ്ടാ
യിരുന്ന പണ്ഡിതനാണ് ഡോ. ഹെർമ്മൻ ഗുണ്ടർട്ട്. നാടൻവാങ്മയങ്ങൾ
വാമൊഴിവഴക്കത്തിന് കോട്ടം തട്ടാതെ പകർത്തുക ശ്രമകരമാണ്. സവിശേഷ
മായ ഭാഷായുക്തിയും പ്രകരണയുക്തിയുമാണ് അവയ്ക്കുള്ളത്. ഈ
യുക്തിയുടെ ഘടനയോ പൊരുളോ പ്രസ്തുത വാങ്മയങ്ങൾ പ്രസാരണം
ചെയ്യുന്നവർക്കുപോലും പൂർണ്ണമായി ബോധ്യമാവണം എന്നില്ല. അനേകം
പേരുടെയും പല കാലഘട്ടങ്ങളുടെയും സൗന്ദര്യബോധവും ജീവിതബോധ
വും ഭാഷാബോധവും ഓരോ പാട്ടിലും കെട്ടുപിണഞ്ഞു കിടപ്പുണ്ടാകും.
അന്യമായ ഒരു യുക്തിമേഖലയിൽനിന്ന് അവയെ സംസ്കരിക്കാൻ ശ്രമിക്കു
മ്പോൾ നമുക്കു ലഭിക്കുന്നത് കുറെ ജഡരുപങ്ങളാവും. ഇന്നോളം പ്രകാശിത
മായിട്ടുള്ള നമ്മുടെ നാടൻകഥാഗാന സമ്പത്തിൽ ഇത്തരം ജഡരൂപങ്ങൾ
ഏറെയുണ്ട്. ഇങ്ങനെയൊരു അപകട സാധ്യതയെക്കുറിച്ചുള്ള ബോധ
മാകാം, പാട്ടുകളിലെ 'ശരിതെറ്റുകൾ’ ‘പണ്ഡിതോചിതമായ വിവേചനാ
ധികാരം' ഉപയോഗിക്കാതെ പകർന്നുവെക്കാൻ ഗുണ്ടർട്ടിനെ പ്രേരിപ്പിച്ചത്.

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/45&oldid=200631" എന്ന താളിൽനിന്ന് ശേഖരിച്ചത്