താൾ:34A11416.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

പറഞ്ഞതകെട്ടില്ല നമ്പിയാറ്
ഉറുമ്മി പിടിച്ച്യറ്റി* കൊണ്ട പൊയി
പടിഞ്ഞാറ്റകത്ത് കൊണ്ട ബെച്ചൊളന്ന 70
കാരയിൽ രാമറ് പെരിങ്കൊല്ലനും
ഇരിപത്ത രണ്ടെണ്ണം കൊല്ലന്മാറും
ഓല്6 കരഞ്ഞൊണ്ടും പൊരുന്നല്ല
ഓമനക്കടിഞ്ഞൊത്ത ചെല്ലുന്നെരം
ഓമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെനൻ
നായ്യട്ടവെച്ചൊണ്ടിരിക്ക്ന്നൊനൊ
കൊല്ലങ്കരഞ്ഞൊണ്ട ചെല്ലുന്നെരം
ചൊതിക്കുന്നൊമനക്കുഞ്ഞിയൊതെനൻ
കാരയില് രാമറ് ചെരിങ്കൊല്ലെടൊ
എന്തിന് കരയിന്ന് പെരിങ്കൊല്ലെടൊ 80
അത്തുരം കെട്ട പെരിങ്കൊല്ലനൊ
പറയുന്നുണ്ടൊമനപ്പെരിങ്കൊല്ലനൊ
ഓമനക്കടിഞ്ഞൊത്തെക്കുറുപ്പെന്നൊറെ
ഉറുമ്മി കടഞ്ഞിറ്റെടുത്ത ഞാനൊ
കുന്നിയാലപ്പട്ടി പ്പൊതിഞ്ഞുറുമ്മി
കായംകുളത്തെ കണ്ണന്നമ്പിയാറെ
പടിക്കലെകൊണ്ടിങ്ങ് പൊരുന്നെരം
പറയുന്നുണ്ടൊമന നമ്പിയാറ്
കായംകൊളത്തിലെ പടിക്കലൂടെ
ഉറുമ്മിഎഴുന്നെള്ളിച്ചി കൊണ്ട്വൊഉമ്മം 90
വെളിക്കിന രണ്ട പണം തരണം
അത്തുരം ബാക്ക്വെട്ട ഞാമ്പറഞ്ഞി
കായം കൊളത്തെ കണ്ണന്നമ്പിയാറെ
എന്റെ കയിക്കപ്പെണയില്ലിപ്പം
ഉറുമ്മി കൊടുത്ത് മടക്കത്തിന്
വെളക്കിന രണ്ട പണം തരാലൊ
പറഞ്ഞത കെട്ടില്ല നമ്പിയാറ്
ഉറുമ്മി പിടിച്ചിപറ്റി കൊണ്ട പൊയി
പടിഞ്ഞാറ്റകത്ത് കൊണ്ടപൊയി വെച്ചിനൊറ്
അത്തുരം വാക്ക് കെട്ടെ കുഞ്ഞിയൊതെനൻ 100
പറയുന്നുണ്ടൊമന കുഞ്ഞിയൊതെനൻ
അതിന കരയണ്ടെ പെരിങ്കൊല്ല നീ
ഉറുമ്മിയത് ഞാനിങ്ങ ബാങ്ങിക്കൊള്ളും
അത്തുരം വാക്ക് പറയൂഞ്ചീത്
കാരയില് രാമറ് പൊരിങ്കൊല്ലന്
മുപ്പത്ത് രണ്ട പണം കൊടുത്ത്

*പിടിച്ചു + പറ്റി

122

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/184&oldid=200855" എന്ന താളിൽനിന്ന് ശേഖരിച്ചത്