താൾ:34A11416.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

ഇരിപത്ത് രണ്ടെണ്ണം കൊല്ലറ്ക്ക
ആള്ക്ക് നന്നാല പണം കൊടത്ത്
ഓലയിന്ന് നല്ലൊണം തക്കരിച്ചി
ഓലപ്പറഞ്ഞിറ്റയച്ചൊതെനൻ 110
അന്നു കുളിച്ചും ബെയിച്ചും കൂടി
പിറ്റന്നാപ്പുല്ല പുലരുന്നെരം
പറയുന്നുണ്ടൊമനക്കുഞ്ഞിയൊതെനൻ
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
പുത്തനായിത്തെണ്ടെക്ക്7 പൊന്ന ഞാനൊ
ഞാമ്പൊയീറ്റീട വരുവൊളവും
നീയിന്നൊരുത്തെലും8 പൊകവെണ്ട
നിനിക്കാറ്റ എങ്ങാ കുളിക്കണ്ടീക്കിൽ
കായങ്കൊളത്തെ കണ്ണന്നമ്പിയാറെ
കൊളക്കടവിലെങ്ങാനും പൊകവെണ്ട 120
അത്തുരം വാക്ക് പറയൂഞ്ചീത്
ഒതെനന്തെണ്ടെക്ക പൊയനെരം
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പ
എണ്ണബരണി കൊളുത്തയിച്ചി
എണ്ണനിറയൊളം തെക്കുഞ്ചീത
പാകമണിത്തട്ടിപ്പാകയുമായി
താളിത്തരിത്തട്ടിത്താളിയുമായി9
കായം കൊളത്ത കണ്ണന്നമ്പിയാറെ
ഓറെ കുളത്തിൽ കുളിക്ക്വാമ്പൊയി 130
കായംകൊളത്തെ കണ്ണന്നമ്പിയാറ്
ആരിയമ്പത്താരിയത്തെ കുമ്പെനയൊ
കണ്ണാലെ കണ്ടിന നമ്പിയാറ്
വെകം കുളക്കടവിച്ചെല്ലൂഞ്ചീത
പറയുന്നുണ്ടൊമന നമ്പിയാറ്
ആരിയമ്പത്താരിയത്തെ കുഞ്ഞിക്കുമ്പെ
ഒമനക്കടിഞ്ഞൊത്തെ കുഞ്ഞിയൊതെനൻ
ഒതെനനെവിടത്താം പൊയി കുമ്പെ
അത്തുരം കെട്ടുള്ളകുഞ്ഞിക്കുമ്പ
പറയുന്നുണ്ടൊമന കുഞ്ഞിക്കുമ്പ 140
ഓമനക്കടിഞ്ഞൊത്തങ്ങെന്റെബന്തു
പുത്തനായി തെണ്ടെക്ക പൊയിന ബന്തു
പറയുന്നുണ്ടൊമന നമ്പിയാറ്
ഒന്നിപ്പം കെക്കണം കുഞ്ഞിക്കുമ്പെ
ഒതെനന്തെണ്ടെക്ക പൊയിനെങ്കില്
ഇന്നെത്തെലന്തിമൊന്തിയാഉന്നെരം10
അന്തിയൊറക്കിന ഞാം ബരട്ടെ
അത്തുരം കെട്ടുള്ള കുഞ്ഞിക്കുമ്പ

123

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/185&oldid=200857" എന്ന താളിൽനിന്ന് ശേഖരിച്ചത്