താൾ:34A11416.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കുറ്റ്യാടിച്ചാത്തൊത്ത്കൊണ്ടു പൊട്
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി
കുഞ്ഞനൊട് ചെന്ന് പറഞ്ഞ്യെക്കണം
തൊട്ടത്തിലൊമനക്കെളപ്പന്
അരിവാങ്ങീറ്റത്തായം വെക്കണമെന്ന് 570
അത്തായം ചൊറ് കൊടുക്ക്വാമ്പറ
അത്തുരം കെട്ടുള്ള കുട്ട്യട്ടറ്
തൊട്ടത്തിലൊമനക്കെളപ്പനയും
എടച്ചെരിക്കണ്ണമ്പൊഅ്ണാര്യെയും
രണ്ടാളയും കൂട്ടിക്കൊണ്ട്വാരുന്ന്
കുറ്റ്യാടിച്ചാത്തൊത്ത് കൊണ്ടുംപൊയി
കുറ്റ്യാടിച്ചാത്തൊത്ത് ചെല്ലുന്നെരം
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി
രാമായണം കഥ ചൊല്ല്ന്നൊള്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ 580
കണ്ണാലെ കണ്ടിനക്കുഞ്ഞ്യെളപ്പൻ
നൊക്ക്യൊരിനൊക്കലിലീണം ബീണ്
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി
എയീറ്റിറ്റാചാരം ചെയ്ത് കുഞ്ഞൻ
പറയിന്നിണ്ടന്നെരം കുട്ട്യട്ടറ്
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി
കെട്ട തരിക്കണം കുഞ്ഞ്യൂങ്കിച്ചി
തൊട്ടത്തിലൊമനക്കെളപ്പന്
അരിവാങ്ങീറ്റത്തായം വെക്കുവാനും
അത്തായം ചൊറ് കൊടുക്കുവാനും 590
കുറ്റിപ്പൊറംബാണ തമ്പുരാനൊ
നിന്നൊട് തന്നെ പറയുവാനും
എന്നൊടരുളിച്ചെയിതൂട്ടിന്
അത്തുരം കെട്ടുള്ള കുഞ്ഞ്യൂങ്കിച്ചി
അത്തായം ചൊറ്റിനരിയും ബാങ്ങി
അത്തായം ചൊറ് വെകം വെച്ചവള്
പറയിന്നിണ്ടൊമനക്കുഞ്ഞ്യൂങ്കിച്ചി
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
അത്തായം ചൊറ് വെയിച്ചൊളീനെ
ഉടനെപറയിന്ന് കുഞ്ഞ്യെളപ്പൻ 600
പിള്ളാടിച്ച്യൊമന കുഞ്ഞ്യൂങ്കിച്ചി
ഉടുപ്പാന്തരുന്നിനക്കാരി കുഞ്ഞന്നെ
കെട്ട് തരിക്കണം കുഞ്ഞ്യെളപ്പ
നാട്ടിലെളിയൊറും ബന്നെനക്ക്
നാട്ടിൽ വലിയൊറും ബന്നെനക്ക്
പിള്ളാടിക്കുങ്കനെന്റെ അമ്മൊമ്മന്

84

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/146&oldid=200781" എന്ന താളിൽനിന്ന് ശേഖരിച്ചത്