താൾ:34A11416.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അമ്മൊമ്മനാരയും തെളിഞ്ഞില്ലെലൊ
ഒന്നും കയിയായിക്കൊണ്ടിറ്റില്ല
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി 610
ഉടുപ്പാന്തരട്ടെ ഞാങ്കുഞ്ഞ്യൂങ്കിച്ചി
ഉടനെപറയിന്ന് കുഞ്ഞ്യൂങ്കിച്ചി
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
എനക്ക് കനക്കത്തെളിഞ്ഞിക്കിന്
അമ്മൊമ്മനറിഞ്ഞാലും കുറ്റമുണ്ട്
അമ്മൊമ്മനൊട്തെന്നെ പറയുക വെണം
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പിള്ളാടിച്ച്യൊമനക്കുഞ്ഞ്യൂങ്കിച്ചി
പിള്ളാടിക്കുങ്കനിന്റമ്മൊമ്മനൊ
അമ്മൊമ്മനീടയിന്ന് വന്നൊണ്ടാല് 620
നീയൊരുമാനം പറഞ്ഞ്യെക്കണം
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
അത്തായം ചൊറ് വെയിച്ചിറ്റില്ല
എന്നൊരൊപായം പറഞ്ഞ്യെക്കണം
ഉടുപ്പാന്തരട്ടെ നിനക്ക് ഞാനൊ
അതിന് മയക്കില്ല കുഞ്ഞ്യെളപ്പ
എനക്ക് കനക്കത്തെളിഞ്ഞിക്കിന്
ഉടുപ്പാനും തെപ്പാനും കൊടുത്ത് കെളുപ്പൻ
അന്ന് കുളിച്ചും വെയിച്ചും കൂടി
പിറ്റന്നാപ്പുല്ല പുലരുന്നെരം 630
പിള്ളാടിക്കുങ്കനടിയൊടിയൊ
അടിയൊടി വന്നും പടികയരി
പറയിന്നിണ്ടന്നെരം കുഞ്ഞ്യൂങ്കിച്ചി
പിള്ളാടിക്കുങ്കനെന്റെ കുഞ്ഞ്യൊമ്മൊമ്മ
തൊട്ടത്തിലൊമനക്കെളപ്പന്
അരിവാങ്ങിറ്റത്തായം വെച്ചിഞാനെ
അത്തായം ചൊറ് വെയിച്ചിറ്റില്ല
ഉടനെ പറയിന്നടിയൊടിയൊ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
അത്തായം ചൊറ് വെയിക്കാഞ്ഞെന്ത് 640
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
പിള്ളാടിക്കുങ്കനടിയൊടിയെ
അത്തായം ചൊറ് ബെയിച്ചൊണ്ടാല്
ഒരുത്തനടുത്തതെടുക്ക്ന്നാരി
പിള്ളാടിക്കുങ്കനടിയൊടിയെ
പിള്ളാടിച്ച്യൊമനക്കുങ്കിച്ചിക്ക്
ഉടുപ്പാനും തെപ്പാനും കൊടുക്ക്ന്നാരി

85

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/147&oldid=200783" എന്ന താളിൽനിന്ന് ശേഖരിച്ചത്