താൾ:34A11416.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അമ്മൊമ്മനീട മരിച്ചെങ്കില്
തീക്കതിരുനെല്ലീക്കുട്ട്യക്കണെ
തിരുനെല്ലിപ്പിണ്ണം മറിച്ച്യെക്കണെ
തൊട്ടത്തിലൊമനപ്പെറ്റൊരമ്മ
അമ്മയിവിട മരിച്ചെങ്കില്
തീക്ക തിരുനെല്ലീക്കുട്ട്യെക്കണെ
തിരുനെല്ലീപ്പിണ്ണം മറിച്ച്യെക്കണം 490
പിന്നയും കെക്കണം കുഞ്ഞന്തൈരു
കുറ്റിയാടിക്കാന് കുഞ്ഞ ഞാമ്പൊഅ്ന്ന്
അവിടക്കുറഞ്ഞൊന്നും പാറ്ക്കട്ടെ
നീയെനക്കെന്ത് തര്ന്ന് കുഞ്ഞ
ഞാനിപ്പളെന്ത് തരണ്ടു ഏട്ട
നിന്റെ അരയിലെ പൊന്തുടറ്
എനക്ക് കയിച്ചിതരുഒകുട്ടി
പറഞ്ഞിറ്റ് നിക്കുവാനെടവുമില്ല
അപ്പളെ കയിച്ചികൊടുത്ത് തൈരു
അയപ്പിച്ചൊണ്ടും വെകം പൊരുന്നെല്ലെ 500
എടച്ചെരിക്കെട്ട് കടന്നവര്
എടച്ചെരിക്കെട്ടിന്റതിരുമ്മലെ
കടത്തുവയിനാട്ടിന്റെ കന്നീമ്മലെ
കൊമ്മിളി നല്ല പറമ്പെ കൂടി
കക്കമ്പള്ള്യൂതയൊത്തെതായെ കൂടി
നാദാപുരത്ത് നല്ലങ്ങാട്യൂടെ
കുറ്റ്യാടിക്കൂലൊത്ത് പൊരുന്നെല്ലെ
കുറ്റ്യാടിക്കൊയിലൊത്ത് ചെല്ലുന്നെരം
കുറ്റ്യാടിക്കൊയില് വാണ തമ്പുരാനൊ
നീരാട്ട് പള്ളിക്കെഴുന്നള്ളിന്
കൊളക്കടവിക്കണ്ട് തൊഴുത് കെളപ്പൻ
അടിക്കും മുടിക്കും തിരുമെനിക്കും
വളരക്കയികൂട്ടിത്തൊഴുത് കെളപ്പൻ
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
പിള്ളാടിക്കുങ്കനെന്റെ കാരിയക്കാര
എതൊരിനായര് തൊഴുതതെന്ന
ഉടനെ ഉണത്തിച്ചി കാരിയക്കാരൻ
ഓവാ പിറവു എന്റെ തമ്പുരാനെ
എടച്ചെരിത്തൊട്ടത്ത്ക്കുഞ്ഞ്യെളപ്പൻ
കെളപ്പനാന് തൊഴുതത് വൊളി 520
അരുളിച്ചെയ്തന്നെരം തമ്പുരാനൊ
പിള്ളാടിക്കുങ്കനെന്റെ കാരിയക്കാര
ഏറിയ നായര് തൊഴുതൊണ്ടെന്ന
ഇങ്ങനയാരും തൊഴുതിറ്റില്ല

82

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/144&oldid=200777" എന്ന താളിൽനിന്ന് ശേഖരിച്ചത്