താൾ:34A11416.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

നിങ്ങള് രണ്ടും മൊതലായാരെ
എന്റുടെ ചൊനൊനക്കൊല്ലിച്ചെല്ലൊ
പിന്നയും പറയിന്ന് നമ്പിയാറ്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
എന്നാണ നിന്നാണ കുഞ്ഞ്യെളപ്പ
നിയെന്റിടച്ചെരീ നിക്ക്വവെണ്ട
നാട് കടന്നെങ്ങാം പൊട് കെളപ്പ 450
നിയെന്റിടച്ചെരി നിക്കുന്നെങ്കിൽ
എന്നാണ നിന്നാണ കുഞ്ഞ്യെളപ്പ
നാട് കടന്നെങ്ങാമ്പൊഉം ഞാനെ
അത്തുരം കെട്ടുള്ള കുഞ്ഞ്യെളപ്പൻ
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ
എടച്ചെരിക്കണ്ണപൊഅ്ണാരിയെ
കത്തിയും തൊടങ്ങുയെല്ലം കെട്ട് കണ്ണ
ഒന്നിച്ചിറ്റൊപ്പരം പൊരികണ്ണ
പറഞ്ഞാടപ്പായിലാഅ് ചെരും മുന്നെ12
കെളപ്പങ്കീഞ്ഞി പൊറപ്പാടായി
എടച്ചെരിക്കണ്ണമ്പൊഅ്ണാരിയും 460
തൊട്ടത്തിലൊമനക്കെളപ്പനും
ചാത്തിരയും ചെല്ലി നടക്ക്ന്നൊറ്
അന്നടത്താലെ നടന്നൂടിറ്റ്
അമ്മയിരിക്കുന്ന തൊട്ടത്തില്
തൊട്ടത്തിച്ചെന്ന് കയരുന്നെല്ലെ
പറയിന്ന്ണ്ടൊമന ക്കുഞ്ഞ്യെളപ്പൻ
തൊട്ടത്തിലൊമനപ്പെറ്റൊരമ്മെ
നാട്ടില് നെലയെനക്കില്ലാഞ്ഞിറ്റ്
ഞാനിത പൊഅ്ന്ന് പെറ്റൊരമ്മെ
അത്തുരം ബാക്കമ്മ കെക്ക്ന്നെരം 470
പൊട്ടിക്കരയിന്ന് പൊറ്റൊരമ്മ
പറയിന്നിണ്ടൊമനപ്പെറ്റൊരമ്മ
തൊട്ടത്തിൽ കെളപ്പ പൊന്ന്മനെ
എല്ലറും ബളരക്കൊതിച്ച കൊതി
പൊയയിന്ന കൊള്ളി പൊറം പൊട്ടെന്ന്
അപ്പൊലെ നീയും പുറപ്പെട്ടിനൊ
പറയിന്നിണ്ടൊമനക്കുഞ്ഞ്യെളപ്പൻ
തൊട്ടൊന്തയിരുയെന്റെ പൊന്നനിയ
കെട്ട് തരിക്കണം പൊന്നനിയ
നാട്ടില് നെലയെനക്കില്ലാഞ്ഞിട്ട് 480
നാട്കടന്നെങ്ങാമ്പൊന്ന് ഞാനൊ
ഞാമ്പൊയിറ്റീട വരുമ്പളക്ക്
പൂക്കൊട്ടെക്കാണാരങ്കുഞ്ഞിയമ്മൊമ്മൻ

81

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/143&oldid=200775" എന്ന താളിൽനിന്ന് ശേഖരിച്ചത്