താൾ:34A11416.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തൊട്ടൊന്തയിരു കൊണ്ടയിട്ടിറ്റുണ്ട്
കൈപിടി കെട്ട്വാനൊ നീ പൊയത്
കൈപിടി കെട്ടി ഞാമ്പൊന്നമ്മൊമ്മ
പാഉ എടച്ചെരിത്തെണ്ട്വെയുള്ളും
എന്തെല്ലാം വെണ്ട്വെന്റെ കുഞ്ഞ്യമ്മൊമ്മ 240
കുറഞ്ഞൊരരിക്കൊപ്പ കൂട്ടണ്ടീനും
ഇടച്ചെരി നല്ല നഗരത്തില്
നഗരത്തിലൊട്ടും അരിയില്ലെലൊ
ഉടനെ പറയിന്ന് നമ്പിയാറ്
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയനൊ
ചെറിയന്നെടുത്തൊനപ്പൊറ്റി ഞാനൊ
പിടിച്ചൊറിട്ടൊന ഞാമ്പൊറ്റ്യെളപ്പ
നമ്മളെയിടച്ചെരി നഗരത്ത്ന്ന്
കച്ചൊടം ചെയ്തതല്ലൊ ചൊനൊയനും 250
നമ്മളെയെടച്ചെരീന്നാന് കെളപ്പ
നാട കടന്നവമ്പൊയൂട്ടില്ലെ
പാറക്കടവത്തും പൊയൂട്ടില്ലെ
പാറക്കടവത്ത് നഗരത്തില്
ഏയിമുറിപ്പീടിയ തൊറന്നും ബെച്ചി
പൊന്തൂക്കിപ്പൊമ്പാണിയം ചെയ്യിന്നൊനൊ
എറിയ കച്ചൊടം ചൊനൊയന്
ചൊനൊനപ്പൊയിറ്റ് കണ്ടെങ്കില്
വെണ്ടുന്നരിയൊക്കക്കിട്ടുയിനിക്ക്
അത്തുരം വാക്ക് കെട്ട കുഞ്ഞ്യെളപ്പൻ 260
തന്റെയെടത്തതും വലത്തതുമായി
അന്നടത്താലെ നടന്ന് കെളപ്പൻ
എടച്ചെരി നല്ല നഗരത്തില്
നഗരത്തിലങ്ങനെ ചെല്ലുന്നെരം
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയനൊ
ഏയിമുറിപ്പീടിയ തൊറന്നും ബെച്ചി
പൊന്തൂക്കിപ്പൊമ്പാണിയം ചെയ്യുകയും
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പൻ
പീടിയെലങ്ങനെ ചെല്ലുന്നെരം
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയനൊ 270
നിക്കാരപ്പായിലിരുന്നിക്കിന്
അന്നെരം ചെന്നല്ലൊ കുഞ്ഞ്യെളപ്പൻ
കണ്ണാലെ കണ്ടിനച്ചൊനൊയനൊ
നിക്കാരപ്പായിന്നെയിയിറ്റിറ്റ്
തൊട്ടത്തിലൊമനക്കെളപ്പന്റെ
കൈപൊയിത്തെന്നെ പിടിക്കുന്നെല്ല

76

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/138&oldid=200764" എന്ന താളിൽനിന്ന് ശേഖരിച്ചത്