താൾ:34A11416.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കയ്യെ പിടിച്ചൂട്ടിക്കൊണ്ടും ബന്ന്
മുക്കാലിപ്പീടം പലകൊടുത്ത്
പീടയിട്ടാടയിരുന്ന് കെളപ്പൻ
പെത്തിലത്തക്കാരം തക്കരിച്ചി7280
പറയിന്നിണ്ടൊമനച്ചൊനൊയനൊ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
കാമാങ്കൊതിയെനക്കുണ്ടായിറ്റ്8
മൂന്ന് വട്ടൊലയെഴുതി ഞാനൊ
അന്നാളിലെങ്ങും നീ വന്നില്ലെലൊ
എന്ത് വെയിലൊടെ പൊന്ന് കെളപ്പ
പറയിന്നിണ്ടന്നെരം കുഞ്ഞ്യെളപ്പൻ
കെട്ട് തരിക്കണം ചൊനൊയനെ
പാറക്കടവത്തതിരമ്പാഉ
ഞാനു ആയിറ്റാനെന്റെ ചൊനൊയനെ 290
തമ്മിലിപ്പറഞ്ഞി ചൊടിച്ചിന് ഞാള്
പാഉ പടക്കൊപ്പ കൂട്ടിറ്റുണ്ട്
കൊറഞ്ഞൊരരിക്കൊപ്പ കൂടണ്ടീനും
എടച്ചെരി നല്ല നഗരത്തില്
നഗരത്തിലൊട്ടും അരിയുമില്ല
ഉടനെ പറയിന്ന് ചൊനൊയനൊ
തൊട്ടത്തിലൊമനക്കുഞ്ഞ്യെളപ്പ
ഇതിന് വിതമ്പണ്ട കുഞ്ഞ്യെളപ്പ
ഉടനെ പറയിന്ന് കുഞ്ഞ്യെളപ്പൻ
അത്തിരെ വെണ്ട്വെന്റെ ചൊനൊയനെ 300
തമ്മലിപ്പറഞ്ഞി പിരിഞ്ഞും പൊയി
കെളുപ്പമ്പൂക്കൊട്ട് പൊരുന്നെല്ലെ
പിറ്റന്നാപ്പുല്ല പുലരുന്നെരം
മൂറ്ക്കൊത്തെത്തൂപ്പി ചൊനൊയനൊ
ചൊട്ടാളറക്കൂട്ടിക്കൊണ്ടും വന്ന്
മൂട ചൊമടായിക്കെട്ടിക്ക്ന്ന്
കരമ്മലെ മൂടകെട്ടിക്കൊണ്ട്വെരുമ്മം
പാറക്കടവത്തെബാഉന്നൊറ്
പറയിന്നിണ്ടന്നെരം കുഞ്ഞംബാഉ 310
എമ്മിഞ്ഞികുങ്കനെന്റെ കാരിയക്കാര
ആരിക്കാനിമ്മൂടകൊണ്ട് പൊന്ന്
പറയുന്നുണ്ടന്നെരം കാരിയക്കാരൻ
തൊട്ടത്തിലൊമനക്കെളപ്പന്
കെളപ്പനാന് മൂടകൊണ്ട് പൊന്ന്
അത്തുരം കെട്ടുള്ള കുഞ്ഞൻബാഉ
ഉടനെ പറയിന്നക്കുഞ്ഞൻബാഉ
എമ്മിഞ്ഞിക്കുങ്കനെന്റെ കാരിയക്കാര

77

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/139&oldid=200766" എന്ന താളിൽനിന്ന് ശേഖരിച്ചത്