താൾ:34A11416.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൊട്ടത്തിൽ കെളപ്പന്റെ പാട്ട്

തൊട്ടൊം തയിരുയെന്ന കുഞ്ഞനുമാനെ
പാറക്കടവത്തെ ബില്ലൂഞ്ഞനും
എഴുതുവാനെഴുത്ത് പള്ളീച്ചെന്നവറ്
ഇരിക്കും നെലം ചെല്ലിപ്പെഞ്ഞവറ്
തൊട്ടൊം തയിരുയെന്ന കുഞ്ഞനാന്
പാറക്കടവത്തെ ബില്ലൂഞ്ഞന
ചെവിക്കുണ്ടാണത്തിനടിച്ചിതൈരു
പറക്കടവത്തെ ബില്ലൂഞ്ഞനൊ
കുഞ്ഞങ്കരത്തൊണ്ടും പൊരുന്നെല്ലെ
അന്നടത്താലെ നടന്ന് കുഞ്ഞൻ10
പാറക്കടവത്തും ചെല്ലുന്നെല്ലെ
പാറക്കടവത്തിരം ബാഉ
ചൊതിക്ക്ന്നന്നെരം ബാഉന്നൊറ്
പാറക്കടവത്തെക്കുഞ്ഞം ബില്ലു
എന്തിന് കരയിന്ന് നീ കുഞ്ഞനെ
പറയിന്നിണ്ടന്നെരം കുഞ്ഞംബില്ലു
പറക്കടവത്തെ കുഞ്ഞിയമ്മൊമ്മ
തൊട്ടൊം തയിരുയെന്ന കുഞ്ഞനാന്
ചെവിക്കുണ്ടാണത്തിന് തച്ചമ്മൊമ്മ
പെരളഞ്ചും1 ചെള്ളെമ്മപ്പൊന്തിയമ്മൊമ്മ 20
ഇപ്പഉം തെര്ക്ക്ന്ന് കുഞ്ഞിയമ്മൊമ്മ
ഉടനെ പറയിന്ന് കുഞ്ഞൻബാഉ
പാറക്കടവത്തെക്കുഞ്ഞം ബില്ലി
തൊട്ടത്തിൽ കെളപ്പൻ കുഞ്ഞനുമാന്
ഒന്നല്ല ഒമ്പതും ചെയിതെന്നൊട്
ഒമ്പതും നീങ്ങിപ്പൊറുത്തിന് ഞാനെ
കുടിയെങ്കിലാനെന്റെ കുഞ്ഞൻബില്ലു
ഇതിന് ഞാനുത്തരം ചൊദിക്കുവൻ
നീയൊ കരയണ്ട കുഞ്ഞൻബില്ലു
പറഞ്ഞൊക്കപ്പൊതം വരുത്തിയൊന

70

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/132&oldid=200756" എന്ന താളിൽനിന്ന് ശേഖരിച്ചത്