താൾ:34A11416.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

തൊട്ടൊന്തയിരുയെന്ന കുഞ്ഞാനാന്
കുഞ്ഞനെഴുതാണ്ടും പൊരുന്നെല്ലെ
എടച്ചെരിപ്പൂക്കൊട്ടും ചെല്ലുന്നെല്ലെ
പൂക്കൊട്ടെ ക്കാണാരന്നമ്പിയാറ്
ചൊതിക്ക്ന്നന്നെരം നമ്പിയാറ്
തൊട്ടൊം തയിരുയെന്റനന്തറൊനെ
നീയെന്തെഴുതാണ്ടും പൊന്നൂട്ടത്
താറാതെ മീടെന്ത് താറിയത്
പഴുക്കടക്ക പൊലത്തെ കുഞ്ഞിമ്മീട്
പുതുക്കലം പൊലെയെടുത്തെറ്റിയതെന്ത് 40
കുരിക്കളാറ്റിന്ന2യടിച്ചൊ കുഞ്ഞ
അത്തുരം വാക്ക്കെട്ട കുഞ്ഞന്തൈരു
പറയിന്നിണ്ടൊമനകുഞ്ഞന്തൈരു
എന്നക്കുരിക്കളടിച്ചിറ്റില്ല
പിന്നയും ചൊതിച്ചി നമ്പിയാറ്
കുട്ടിയൊളാറ്റിന്നയടിച്ചൊ കുഞ്ഞ
എന്നയൊട്ടും കുട്ടിയെളടിച്ചിറ്റില്ല
പിന്നയും പറയിന്ന് നമ്പിയാറ്
പിന്നയെന്തിന് നീയിക്കരയിന്നത്
പട്ടാങ്ങ്നെര് പറ കുഞ്ഞനെ 50
പറയിന്നിണ്ടനെരം കുഞ്ഞന്തൈരു
കെട്ട്തരിക്കണം കുഞ്ഞിയമ്മൊമ്മ
പാറക്കടവത്തെ ബില്ലൂഞ്ഞനും
ഞാനും കൂട്യാനെന്റെ കുഞ്ഞ്യമ്മൊമ്മ
എഴുതുവാനെഴുത്വള്ളിച്ചെന്ന് ഞാള്
ഇരിക്കുന്നെലം ചെല്ലിപ്പെഞ്ഞി ഞാള്
പടിത്തിരിക്ക ചെല്ലിത്തച്ചി ഞാള്
പാറക്കടവത്തെ ബില്ലുവിന്റെ
ചെവിക്കുണ്ടാണത്തിനടിച്ചിന് ഞാനൊ
കുഞ്ഞങ്കരഞ്ഞൊണ്ടും പൊയിറ്റുണ്ട് 60
ഉടനെ പറയിന്നന്നമ്പിയാറ്
തൊട്ടൊം തയിരുയെന്റനന്തറൊനെ
നാട് മുടിച്ചൊ നീ കുഞ്ഞന്തൈരു
പാറക്കടവത്തെക്കുഞ്ഞൻ ബാഉ
നിങ്ങളെ മുത്തെയളിയനെല്ലെ
ഒന്നല്ല ഒമ്പതും ചെയ്തിങ്ങള്
കനക്കന്നാളായി കൊതിച്ചിന് ബാഉ
എടച്ചെരിത്തെങ്ങും തല കണ്ടിറ്റ്
എടച്ചെരിക്കെട്ട കടക്കുവാനും
എടച്ചെരിയിടവക തെണ്ടുവാനും 70
കനക്കന്നാളായി കൊതിച്ചതിന് ബാഉ

71

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/133&oldid=200757" എന്ന താളിൽനിന്ന് ശേഖരിച്ചത്