താൾ:34A11416.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

നിങ്ങളൊടിയൊപ്പരം പൊരാഞ്ഞാനൊ
തന്റെ എടത്തും വലത്തുമായി
നായിമ്മാറൊടിത്തെന്നെ പൊയികെളു 1100
പുത്തനെടത്തിന ചെല്ലുന്നെരം
കണ്ണാലെ കണ്ടിന് കുഞ്ഞിമ്മാതു
പറയിന്നണ്ടെന്നെരം കുഞ്ഞിമാതു
പുത്തനെടത്തിലങ്ങെന്റെയച്ച
എന്നയടിച്ചൊരി നായരിതാ
അത്തുരം കെട്ടുള്ള നമ്പിയാറ്
തന്റെയെടത്തതും വലത്തതുമായി
നായരക്കണ്ടിറ്റ് കാണാഉമ്മം
നടുമിറ്റത്തു തുള്ളി വീണവറ്
പറയിന്നിണ്ടന്നെരം കുഞ്ഞിക്കെളു 1110
കെട്ട് തരിക്കണം നായരെ നിങ്ങൾ
കാതം നടന്നും മെയി തളന്ന്
കഞ്ഞി കുടിക്കാതൊരാലസ്സിയം
മെയിയും കയിയും തളന്നിനക്ക്
എന്റുടെ മെക്കയ്യൊട്ടെറരുത്
ബെലക്കിയത് കെട്ടില്ല നമ്പിയാറ്
പിന്നയൊരി സത്തിയം ചെയ്തുകെളു
കരുവാഞ്ചെരി വീട്ടിലെന്റമ്മൊറാണ
എന്റുടെ മെക്കയ്യൊട്ടെറരുത്
കരുവാഞ്ചെരിച്ചാത്തു നമ്പിയാറ് 1120
കരുവാഞ്ചെരി നാമം കെക്കുന്നെരം
തന്റെ എടത്തും വലത്തതുമാന്
വയ്യൊക്കിത്തെന്നെയത് ചാടുഞ്ചീത്
കുഞ്ഞനപ്പൊത്തിപ്പിടിക്ക്ന്നെല്ലെ
ചൊതിക്ക്ന്നന്നെരം നമ്പിയാറ്
എവിട്ന്ന് വന്നിന് നീ കുഞ്ഞന്നെ
വറത്താനം പൊലെ പറഞ്ഞി കെളു
അത്തുരം കെട്ടുള്ള നമ്പിയാറ്
കുഞ്ഞനയൊമ്പിത്തടവിയൊറ്
പറയിന്നിണ്ടന്നെരം നമ്പിയാറ് 1130
പുത്തനെടത്തിലെ കുഞ്ഞിമ്മാതു
കുഞ്ഞന് കുളിക്കുവാനാന് കുഞ്ഞന്നെ
വെള്ളം കടുമ്മയിക്കാച്ചുകവെണം
പാലാലെ പാക്കഞ്ഞിവെക്കുക വെണം
അത്തുരം വാക്കൊള് കെക്കുന്നെരം
എന്താനിന്നച്ചമ്പറയിന്നത്
പുത്തനെടത്തില് ഞാന്നിക്ക്വയില്ല
കെരട്ട്ക്കു നിച്ചി മരിക്കും ഞാനൊ

67

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/129&oldid=200753" എന്ന താളിൽനിന്ന് ശേഖരിച്ചത്