താൾ:34A11416.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കുഞ്ഞങ്കെരട്ടിപ്പൊയി തുള്ള്യട്ന്ന്
അയ്യം ബിളികൊണ്ടൊരിണ്ടന്തിരി 1140
കണ്ണാലെ കണ്ടിനക്കുഞ്ഞിക്കെളു
പയ്യന്നെ കുഞ്ഞനും തുള്ള്യത്തിരെ
മാതൂനത്തുള്ളിപ്പിടിച്ചി കെളു
കുഞ്ഞനക്കരമ്മക്കയറ്റുന്നെല്ലെ
പുത്തിനിടത്തിലെ നമ്പിയാറ്
പറയിന്നിണ്ടൊമന നമ്പിയാറ്
പുത്തനിടത്തിലെ മാതു കെക്ക്
കരുവാഞ്ചെരിക്കുഞ്ഞിക്കെളു ആന്
എന്റെയനന്തറൊം കുഞ്ഞിക്കെളു
നിനിക്ക് വകയായി26 വെച്ചതാന് 1150
പടിഞ്ഞാറ്റടിച്ചി പിരിച്ച്യെക്കണെ
അത്തായം ചൊറും കൊടുത്ത്യെക്കണം
നിന്റെ തന്റെ ബന്തു ആനെ കുഞ്ഞിമ്മാതു
പറഞ്ഞൊക്കപ്പൊതം വരുത്തിയൊറ്
കരുവാഞ്ചെര്യൊമനക്കുഞ്ഞിക്കെളു
ആടക്കുളിച്ചും ബെയിച്ചും കൂടി

1. അരികൊണ്ടു തിന്നുവാനേ ശേഷിയുള്ളൂ

2. തൊഴുതില്ല

3. കാര്യസ്ഥപ്പണി

4. അയിപും = അഴിവും (ചെലവും). ഒരേ അർത്ഥമുള്ള രണ്ടു പദങ്ങൾ ഒരിടത്തു
പ്രയോഗിക്കുന്നതിന് വടക്കൻപാട്ടുകളിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.

5. കഴിഞ്ഞെത്തിയപ്പോൾ

6. തിരുവങ്ങാട്ടു എന്ന മതിലകത്ത്

7. ആശാരി

8. അറുപ്പിക്കുന്നു.

9. വാരിയരെയും

10. കൈയെഴുത്തുപ്രതിയിൽ ഈ വരിയുടെ തുടക്കത്തിൽ 'നഷ്ടപ്രശ്നം' എന്നു
ബ്രായ്ക്കറ്റിൽ കൊടുത്തിരിക്കുന്നു.

11. വാരിവെക്കിൻ

12. ചുഴന്നു= ചുറ്റി

13. തനിയെ ഒരിടത്ത് ഇരുന്നു

14. കണ്ടിക്കും മീത്തൽ വയനാടാണ്. A mountain pass എന്ന് ഗുണ്ടർട്ട് അർത്ഥം
പറയുന്നു.

15. വൈകിപ്പോകും

16. വഴുതിപ്പോയി

17. കഴുകൻ

18. നടക്കോവണി

68

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/130&oldid=200754" എന്ന താളിൽനിന്ന് ശേഖരിച്ചത്