താൾ:34A11416.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

കൂട്ടിൽ നരിയങ്കം കൊത്തുവായൻ
ഞാക്ക് തിരുവെഴുത്ത് വന്നിറ്റുണ്ട്
നരിയങ്കം കൊത്തുവാമ്പൊന്ന് ഞാള്
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
ഉടനെപറയിന്നക്കുഞ്ഞിക്കണ്ണൻ
കരുവാഞ്ചെരി വീട്ടിലളിയമ്മാറെ 570
മണത്തണച്ചപ്പാരം ബാതുക്കല്
ഒരികൂട്ടിൽ രണ്ട് നരി വീണിറ്റ്
നാല് നാട്ടിലൊലയെഴുതിയൊല്
നാല് നാട്ടിന്നൊല മടങ്ങിവന്ന്
നിങ്ങള് പൊകണ്ടളിയമ്മാറെ
ഉടനെ പറയിന്നക്കുഞ്ഞ്യൊമപ്പൻ
ഓണപ്പറമ്പത്തെക്കുഞ്ഞിക്കണ്ണ
മുന്നംമുന്നമുള്ളൊരങ്കമാണ്
അങ്കമ്മൊടക്കല്ല നെരളിയ
അത്തുരം വാക്ക് കെട്ടകുഞ്ഞിക്കണ്ണൻ 580
പറയിന്നിണ്ടൊമനക്കുഞ്ഞിക്കണ്ണൻ
കരുവഞ്ചെരിക്കുഞ്ഞിമാതുവിന്
എയരമാസം കെറുപ്പമാന്
ഈറ്റ്പൊലയിപ്പണ്ടങ്കമില്ല
അന്നരം പറയിന്നക്കുഞ്ഞ്യൊമപ്പൻ
കരുവഞ്ചെരിക്കുഞ്ഞിമ്മാതുവിന്
മാതൂന് കെറുപ്പമിന്നാനെങ്കില്
അതിനെന്ത് വന്നിന് കുഞ്ഞിക്കണ്ണ
ഓളിന്നൊരാമ്പൈതൽ പെറ്റെങ്കില്
കരുവാഞ്ചെരിക്കുഞ്ഞിക്കെളുയെന്ന് 590
കെളുയെന്ന് പെര്‌വിളിച്ച്യെക്കണം
അത്തുരം കെട്ടുള്ള കുഞ്ഞിക്കണ്ണൻ
പിന്നയും പറയിന്നക്കുഞ്ഞിക്കണ്ണൻ
കരുവാഞ്ചെരില്ലത്തളിയമ്മാറെ
നിങ്ങള് പൊകണ്ടളിയമ്മാറെ
കരുവാഞ്ചെരിവീട്ടിലെ കുഞ്ഞങ്ങള്
ഒന്ന് പറഞ്ഞിറ്റും കെക്ക്ന്നില്ല
പൊആമ്പൊറപ്പാടൊരുമ്മപ്പാട്20
ആലാലടുങ്കുടി നായിമ്മാറ്
രണ്ടമ്മെക്കൊമ്പതു മക്കളൊറ് 600
ഒമ്പതും നല്ല പടനായര്
വറത്താനം കെട്ടിറ്റങ്ങൊലുമെത്തി
കരുവഞ്ചെരി വീട്ടിലും വന്നിറ്റാന്
പറയിന്നിണ്ടൊമന നായിമ്മാറ്
കരുവാഞ്ചെരി വീട്ടിലെ കുഞ്ഞ്യൊമപ്പ

54

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/116&oldid=200740" എന്ന താളിൽനിന്ന് ശേഖരിച്ചത്