താൾ:34A11416.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തച്ചോളിപ്പാട്ടുകൾ

അത്തുരം കെട്ടുള്ള കുഞ്ഞ്യൊമപ്പൻ
കരുവാഞ്ചെരിക്കുഞ്ഞിമാതു പെങ്ങളെ
മുന്നംമുന്നം ബന്നൊരങ്കമാന്
അങ്കം മുടക്കല്ല നീ കുഞ്ഞനെ
പിന്നെയും പറയുന്നക്കുഞ്ഞിമ്മാതു
കെട്ട തരിക്കണെന്റാങ്ങളാറെ
എയരമാസം കെറുപ്പെനക്ക 530
പള്ളയിലെ കുഞ്ഞനെക്കാണുകവെണ്ട
ഈറ്റുപൊലയിപ്പണ്ടങ്കമുണ്ടൊ
അത്തുരം വാക്ക് കെട്ട കുഞ്ഞ്യൊമപ്പൻ
പറയിന്നിണ്ടൊമനക്കുഞ്ഞ്യൊമപ്പൻ
കരുവാഞ്ചെരിക്കുഞ്ഞിമ്മാതു പെങ്ങളെ
എയരമാസം കെറുപ്പ എങ്കില്
പത്തും തികഞ്ഞി നീ പെറ്റൊ കുഞ്ഞ
നീയിന്നൊരാമ്പൈതൽ പെറ്റെങ്കില്
കരുവാഞ്ചെരിക്കുഞ്ഞിക്കെളു എന്ന്
പെര്‌വിളിക്കണെ കുഞ്ഞിമ്മാതു 540
നാളത്തെപ്പുല്ല പുലരുന്നെരം
കുഞ്ഞികടുമ്മയിപ്പെച്ചൊളണം
അങ്കത്തിനായിറ്റ് പൊകവെണം
അത്തുരം കെട്ടുള്ള കുഞ്ഞമ്മാതു
പൊട്ടിക്കരയിന്ന് കുഞ്ഞന്താനൊ
കുഞ്ഞങ്കരയും കരച്ചില് കണ്ടാൽ
ഒണക്കമരം പൊട്ടിപ്പാല്‌വരും
ഓടമൊളപൊട്ടിവെള്ളം വരും
അന്ന് കുളിച്ചും വെയിച്ചും കൂടി
പിറ്റെന്നാപ്പുല്ല പുലരുന്നെരം 550
കഞ്ഞികടുമ്മയിവെച്ചവറ്
കരുവഞ്ചെരീല്ലത്തെ നായിമ്മാറ്
കുളിച്ചിറ്റ് കഞ്ഞികുടിച്ചവറ്
അങ്ങനവാടയിരിക്കുന്നെരം
ഓണപ്പറമ്പത്തെ കുഞ്ഞിക്കണ്ണൻ
വറത്താനം കെട്ടിറ്റവനുമെത്തി
പറയിന്നിണ്ടൊമനകുഞ്ഞിക്കണ്ണൻ
കരുവാഞ്ചെരി വീട്ടിലളിയമ്മാറെ
എവിടെപ്പൊറപ്പാടളിയമ്മാറെ
ഉടനെ പറയിന്നക്കുഞ്ഞ്യൊമപ്പൻ 560
പുറമലവാഴുന്ന തമ്പുരാനൊ
മണത്തണച്ചപ്പാരം ബാതുക്കല്
നരിയാലയൊന്ന് പണി തീറ്ത്ത്
ഒരികൂട്ടിൽ രണ്ട് നരി വീണിറ്റ്

53

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/115&oldid=200739" എന്ന താളിൽനിന്ന് ശേഖരിച്ചത്