താൾ:33A11415.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

പ്രാൎത്ഥന

ദൈവമെനീനീതിമാൻനിന്തിരുന്യായവിധികൾഎല്ലാംനെരുംന്യാ
യവുംആകുന്നു—പക്ഷഭെദംനിന്നിൽഒട്ടുംഇല്ലഒരൊരുത്തന്റെ
ക്രിയകളെപൊലെഅവനവന്റെഫലംആകും—അനുതാപം
ചെയ്യാതെയുംനിന്തിരുവചനത്തെകൈക്കൊള്ളാതെയുംസൂക്ഷി
ക്കാതെയുംഇരിക്കുന്നവന്നുശിക്ഷാവിധിഇപ്പൊൾതന്നെഉണ്ടു—
അവൻജീവനെകാണുകയില്ലനിന്റെകൊപംഅവന്മെൽഇരി
ക്കുന്നു ആശ്രിതന്മാരിൽനീകാട്ടുന്നകരുണപൊലെമനന്തിരിയാത്ത
പാപികളിൽനിന്റെഉഗ്രതയുംപറഞ്ഞുകൂടാത്തതത്രെ—ഹാരക്ഷി
താവെനിന്റെഏകബലിയാൽനീഎന്നെനരകത്തിൽനിന്നു
വീണ്ടെടുത്തുഞാൻമരണത്തെകാണാതെജീവനൊടിരുന്നുനി
ന്റെസന്നിധാനത്തിലെനിത്യസന്തൊഷത്തെഅനുഭവിപ്പാനാ
യിക്കൊണ്ടുപിശാചിനെശാസിച്ചുഅകറ്റിതിരുസാദൃശ്യംഎന്നി
ൽപുതുക്കിതികച്ചരുളെണമെ— ആമെൻ—

ഒമ്പതാംചിത്രം

പാപത്തൊടുപൊരുതുംദൈവഭക്തിയിൽഅഭ്യാസംകഴിച്ചും
പൊരുന്നവിശ്വാസിയുടെസ്വരൂപം—

ഇതിൽശത്രുക്കൾഹൃദയത്തെമുച്ചൂടുംവളഞ്ഞുപീഡിപ്പിക്കുന്നപ്രകാ
രംകാണാം—പിശാച്ആഗ്നെയാസ്ത്രങ്ങളെപ്രയൊഗിച്ചുഹൃദയ
ത്തെമുറിപ്പാൻനൊക്കുന്നു—ശെഷംപാപങ്ങൾഒരൊന്നുവീണ്ടുംആക്ര
മിച്ചുംനുഴഞ്ഞുംകടപ്പാൻശ്രമിക്കുന്നു—ലൊകംനയംകൊണ്ടും ഭയം
കൊണ്ടും സാധുവെഅടക്കിവെപ്പാൻവിചാരിക്കുന്നു—ഇങ്ങിനെയു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/382&oldid=200112" എന്ന താളിൽനിന്ന് ശേഖരിച്ചത്