താൾ:33A11415.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

ള്ളവൈരികളൊടുഎതിൎപ്പാൻകഴിയുമൊഎന്നാൽഎത്രയുംവി
ഷമംഎങ്കിലുംദൈവംതുണയായാലെകഴിയും—

ദിവ്യസഹായവുംസൎവ്വായുധവൎഗ്ഗവുംസംക്ഷെപിച്ചുപറയുന്നു—
മുകളിൽനിന്നുകൃപാദൂതൻതളരാതെപൊരാടുവാൻഉത്സാഹിപ്പിച്ചുനി
ത്യജീവന്റെകിരീടത്തെകാട്ടുന്നു—ഒരുത്തൻമല്ലുകെട്ടിയാലുംധൎമ്മ
പ്രകാരംപൊരായ്കിൽകിരീടംഅണികയില്ലഎന്നുംഅവസാനത്തൊ
ളംനിലനില്ക്കുന്നവനെരക്ഷിക്കപ്പെടുംഎന്നുംജയിക്കുന്നവന്നസൎവ്വ
വും അവകാശമായിവരുംഎന്നുംമറ്റുംദൈവവാഗ്ദത്തങ്ങ
ളെഒൎപ്പിക്കുന്നു— പിന്നെഹൃദയത്തിൽ അനുതാപ വിശ്വാസ സ്നെ
ഹങ്ങളുടെ മിന്നലും ജ്വാലയുംനല്ലവണ്ണം വിളങ്ങുന്നു— ആയുധങ്ങ
ൾആകുന്നത്‌മുമ്പെഅര കെട്ടുവാനുള്ളകച്ചഅതുസ്വദൊഷങ്ങ
ളെഅറിയിക്കുന്നസത്യം—പിന്നെകവചംകാണുന്നുവല്ലൊഅ
തുനെഞ്ഞിനുഉറപ്പുകൊടുക്കുന്നയെശുവിന്റെനീതി—പട
ച്ചെരിപ്പുകൾദൈവസുവിശെഷത്തെഎവിടെക്കുംകൊണ്ടുപൊ
വാനുള്ളധൈൎയ്യംഎങ്ങുപൊയാലും കാല്ക്കനിശ്ചയമുണ്ടുപലിശ
ദുഷ്ടന്റെതീയമ്പുകളെഒക്കെയുംകെടു ക്കുന്നവിശ്വാസംതന്നെഒടു
ക്കംവാൾആകുന്നതുദൈവവചനംഅതുകൂടാതെക്രൂശിൽതറെ
ക്കപ്പെട്ടവൻഹൃദയത്തിന്റെഅകത്തുപാൎക്കുന്നുഅവന്റെമര
ണത്തെഒൎക്കുന്നസത്യഭൊജനത്തിന്റെകുറികൾഅരികിൽകാ
ണുന്നു—അതുസഭാസംസൎഗ്ഗത്തിനുള്ളഉത്സാഹത്തെയുംസൂചിപ്പിക്കു
ന്നുഎന്റെമാംസംഭക്ഷിച്ചുഎന്റെരക്തംകുടിക്കുന്നവൻഎന്നി
ൽപാൎക്കുന്നു—ഞാൻഅവനിലുംപാൎക്കുന്നുഎന്നവചനപ്രകാരംത
ന്നെഇങ്ങിനെയുള്ളതുണയുംആയുധവുംഇരിക്കുന്നെടത്തൊളംലക്ഷംശത്രു
ക്കളൊടുഎറ്റാലുംതൊല്ക്കുകയില്ലനിശ്ചയം—

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/383&oldid=200114" എന്ന താളിൽനിന്ന് ശേഖരിച്ചത്