താൾ:33A11415.pdf/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 251

നാം നമ്മെ തന്നെ നല്ലവണ്ണം കരുതെണം എന്നു പറഞ്ഞു. അനന്തരം ആ
നാസ്തികൻ ക്രമത്താലെ അടുത്തു വന്നു നിങ്ങളുടെ യാത്ര എവിടേക്ക് എന്നു
ചോദിച്ചു.

ക്രിസ്തി: ചിയോനിലേക്ക് തന്നെ എന്നു പറഞ്ഞാറെ, നാസ്തികൻ
വളരെ ചിരിച്ചു.

ക്രിസ്തി: നീ ഇങ്ങനെ ചിരിക്കുന്നത് എന്തിന്നു?

നാസ്തികൻ: ബുദ്ധിഹീനന്മാരായ നിങ്ങൾ ഇത്ര കഷ്ടമുള്ള പ്രയാണം
ചെയ്യുന്നത് കാണുകയാൽ ചിരിക്കുന്നു. നിങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലം
നടത്തം തന്നെ.

ക്രിസ്തി: എന്തിന്നു ഞങ്ങളെ ചേർക്കയില്ല എന്നു നീ
വിചാരിക്കുന്നുവോ?

നാസ്തി: ചേർക്കുന്നതിന്നു എന്തു? നിങ്ങൾ കാനനജലത്തെ പോലെ
അന്വേഷിക്കുന്ന സ്ഥലം ഈ സർവ്വലോകത്തും ഇരിക്കയില്ല നിശ്ചയം.

ക്രിസ്തി: എന്നാൽ പരലോകത്തിൽ ഉണ്ടല്ലോ.

നാസ്തി: എന്റെ നാട്ടിൽ പാർത്ത സമയം ഞാനും നിങ്ങൾ ഇപ്പോൾ
പറഞ്ഞതിനെ കുറിച്ചു കേട്ടു കാണ്മാനായി പുറപ്പെട്ടു ഇരുപതു സംവത്സരമായി
ആ പട്ടണത്തെ നോക്കി നടന്നിട്ടും യാത്രയുടെ ഒന്നാം ദിവസം കണ്ടതിൽ
അധികമായിട്ടു ഒന്നു ഇന്നുവരെയും കാണായ്വന്നില്ല.

ക്രിസ്തി: അങ്ങിനെ ഒരു സ്ഥലം കാണ്മാനുണ്ടു എന്നു ഞങ്ങൾ കേട്ടും
വിശ്വസിച്ചും ഇരിക്കുന്നു.

നാസ്തി: എന്റെ നാട്ടിൽ പാർത്ത സമയം ഞാൻ വിശ്വസിച്ചില്ലെങ്കിൽ
ഇത്രോടം നടന്നു അന്വേഷിക്കുമോ? അങ്ങിനെത്ത സ്ഥലം ഉണ്ടായിരുന്നാൽ
നിങ്ങൾ നടന്നതിൽ അധികം ദൂരം ചെന്നവനായ ഇദ്ദേഹം
കാണാതിരിക്കയില്ലായിരുന്നു നിശ്ചയം. അത് ഇല്ലായ്കകൊണ്ടതെ ഞാൻ
വിട്ടുപോയ നന്മകളെ പിന്നെയും അനുഭവിച്ചു ആശ്വസിപ്പാനായി മടങ്ങി
പോന്നു.

അപ്പോൾ ക്രിസ്തിയൻ തന്റെ കൂട്ടാളിയായ ആശാമയനോടു: ഇവൻ
പറഞ്ഞതു സത്യം തന്നെയൊ? എന്നു ചോദിച്ചു.

ആശാ: നീ കരുതി കൊൾക! അവൻ മുഖസ്തുതിക്കാരൻ തന്നെ; നാം
മുമ്പെ ഇങ്ങിനെയൊരുത്തന്റെ ചതിവാക്കു അനുസരിച്ചപ്പോൾ എത്ര ദുഃഖം
അനുഭവിച്ചു എന്നോർത്തു കൊൾക. ചിയോൻ ഇല്ല എന്നവൻ പറഞ്ഞതു
എന്തു? വാഞ്ഛിത മലകളിൽനിന്നു പട്ടണവാതിലിനെ നാം കണ്ടുവല്ലൊ. നാം
വിശ്വാസപ്രകാരം നടക്കേണ്ടുന്നതാകുന്ന ചമ്മട്ടിക്കാരൻ നമ്മെ എത്തി
പിടിക്കാതിരിക്കേണ്ടതിന്നു താമസിക്കരുതു. അറിവിൻ മൊഴികളെ
വിട്ടുഴലുവാൻ തക്കവണ്ണം ശിക്ഷയെ കേൾക്കുന്നതു എൻമകനെ മതിയാക്കുക

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/323&oldid=200025" എന്ന താളിൽനിന്ന് ശേഖരിച്ചത്