താൾ:33A11415.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

250 സഞ്ചാരിയുടെ പ്രയാണം

കീറി അവരെ വിടുത്തു. നേർവഴിയിൽ നിങ്ങളെ ആക്കി ചേർക്കേണ്ടതിന്നു
എന്റെ പിന്നാലെ വരുവിൻ എന്നു കല്പിച്ചു മുഖസ്തുതിക്കാരനെ അനുസരിച്ചു
ഉപേക്ഷിച്ചുപോയ വഴിയിൽ അവരെ എത്തിച്ചു. പിന്നെ അവൻ കഴിഞ്ഞ
രാത്രിയിൽ നിങ്ങൾ എവിടെ പാർത്തു? എന്നു ചോദിച്ചു.

സഞ്ചാരികൾ : വാഞ്ഛിതമലയിൽ ഇടയന്മാരോടു കൂട തന്നെ.

പ്രകാശമ്യൻ: വഴിയെ അറിവാൻവേണ്ടി അവർ നിങ്ങൾക്ക ഒരു
സൂചകച്ചീട്ടു തന്നുവൊ?

സഞ്ചാ: തന്നു.

പ്രകാശ: സംശയമുണ്ടായപ്പോൾ നിങ്ങൾ അതിനെ നോക്കി
വായിച്ചുവോ?

സഞ്ചാ: വായിച്ചില്ല.

പ്രകാശ: എന്തുകൊണ്ടു വായിച്ചില്ല?

സഞ്ചാ: ഞങ്ങളോടു മറന്നുപോയി.

പ്രകാശ: മുഖസ്തുതിക്കാരനെ സൂക്ഷിപ്പിൻ എന്നു ഇടയന്മാർ
പറഞ്ഞില്ലയോ?

സഞ്ചാ: പറഞ്ഞു എങ്കിലും ആ വെള്ളവസ്ത്രധാരി മുഖസ്തുതിക്കാരൻ
തന്നെ എന്നു ഞങ്ങൾ വിചാരിച്ചില്ല.

അനന്തരം ഞാൻ സ്വപ്നത്തിൽ കണ്ടത് എന്തെന്നാൽ: നിങ്ങൾ നിലത്ത്
കിടപ്പിൻ എന്നവൻ കല്പിച്ചു അവരും അനുസരിച്ചു കിടന്നപ്പോൾ നടക്കേണ്ടുന്ന
നല്ല വഴി ഉപദേശിപ്പാൻ അവരെ നല്ലവണ്ണം ശിക്ഷിച്ചു അടിക്കുന്നതിന്നിടയിൽ
ഞാൻ പ്രിയംഭാവിക്കുന്നവരെ ഒക്കെയും ആക്ഷേപിച്ചു ശിക്ഷിക്കുന്നു (വെളി. 3,
19) നിങ്ങൾ ഉണർന്നു അനുതപിച്ചു ഇടയന്മാരുടെ വാക്കു ഇനി മറക്കാതെ
നേർവ്വഴിയിൽ സൂക്ഷിച്ചു നടന്നു കൊൾവിൻ.

എന്നു കല്പിച്ചാറെ, അവർ അവനെ പുകണ്ണു യാത്രയായി.

സഞ്ചാരിക്കൂട്ടം തെറ്റിപോകും കാലം
അനുഭവിപ്പതൊക്ക നോക്കുവിൻ
സുബുദ്ധിചൊൽ മറന്നാൽ ഒരു ജാലം
കൈ കാൽ കുടുക്കി കെട്ടിവെച്ച പിൻ
ആർ വർണ്ണിക്കും അവർക്കുണ്ടായ അല്ലൽ
സംരക്ഷ ഉണ്ടതോടു കൂടെതല്ലൽ

എന്നു പാടുകയും ചെയ്തു.

കുറെ കാലം കഴിഞ്ഞ ശേഷം നേർവ്വഴിയിൽ കൂടി മന്ദംമന്ദം എതിരെ
വരുന്നൊരുത്തന്നെ ദൂരത്തു നിന്നു സഞ്ചാരികൾ കണ്ടപ്പോൾ ക്രിസ്തിയൻ
തന്റെ കൂട്ടാളിയോട് അങ്ങു ചിയോൻ പുറമിട്ടു മടങ്ങിവരുന്നൊരാൾ നമ്മുടെ
നേരെ വരുന്നുണ്ടു എന്നു പറഞ്ഞു.

ആശാ: ഞാനും അവനെ കാണുന്നു, പക്ഷെ അവൻ മുഖസ്തുതിക്കാരൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/322&oldid=200024" എന്ന താളിൽനിന്ന് ശേഖരിച്ചത്