താൾ:33A11415.pdf/300

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

228 സഞ്ചാരിയുടെ പ്രയാണം

ലൌകികങ്ങളെ അനുഭവിക്കുന്നവൻ ജ്ഞാനി, ചാകുന്ന ദിവസം
പ്രപഞ്ചംവിടാമല്ലൊ. വയറു ഉള്ളപ്പോൾ വയറു നിറച്ചും, ശരീരം ഉള്ളപ്പോൾ,
നല്ല വസ്ത്രം ഉടുത്തും, പണം മാനം ഇത്യാദികളെ സമ്പാദിച്ചും തീൻ ആയ
ഉടനെ ഭക്ഷിച്ചുംകൊണ്ടു നടക്കുന്നത് തന്നെ സാരം. ഈ ലോകത്തിൽ ഭോഗം
ആ ലോകത്തിൽ യോഗം എന്ന ചൊല്ലിനെ എന്റെ മൂത്തച്ചി എന്നെ
പഠിപ്പിച്ചിരിക്കുന്നു. നാരായണ, ശിവശിവ! നമ്മുടെ മുമ്പിൽ നടക്കുന്ന ആ
രണ്ടുപേർക്ക ഭ്രാന്ത പിടിച്ചിരിക്കുന്നു സത്യം.

സർവ്വസംഗ്രഹവൈദ്യർ: ശാസ്ത്രികളെ ഇനി എന്തു? ഈ കാര്യം നമുക്കു
എല്ലാവർക്കും സമ്മതമല്ലൊ.

അർത്ഥാഗ്രഹാചാര്യൻ: പൂർവന്മാരുടെ മര്യാദകളെയും
ശാസ്ത്രങ്ങളെയും അറിയാത്തവരത്രെ ഇതിന്നു വിരോധം പറയും.

ഐഹികസ.ന: എന്നാൽ സ്വാമികളെ നാം വെറും വാക്കുകൊണ്ടു
യാത്രാസമയത്തെ കളയാതിരിക്കേണ്ടതിന്നു ഞാൻ ഒന്നു ചോദിക്കട്ടേ! ജനങ്ങൾ
ആചരിച്ചുവരുന്ന പൂജകളും നേർച്ചകളും നിസ്സാരമുള്ള കളിയത്രെ എന്നൊരു
വിദ്വാൻ കണ്ടു എങ്കിലും, ഇഹത്തിങ്കൽ സൌഖ്യവും ബഹുമാനവും ധനവും
മറ്റും സാധിപ്പാനായി ഭക്തിയെ കാട്ടുവാൻ ആവശ്യമെന്നറിഞ്ഞു, പൂജ ചെയ്തു
നേർച്ചയും കഴിച്ചു, അതിശ്രദ്ധയോടെ ദൈവനാമങ്ങളെ ഉച്ചരിക്കുന്നെങ്കിൽ
ദോഷമോ?

അർത്ഥാഗ്രഹാ: നിന്റെ ചോദ്യത്തിന്റെ പൊരുൾ എനിക്കു മനസ്സിലായി
ഉത്തരവും പറയാം: ഈ ലോകത്തിൽ നിലമ്പറമ്പുകളും പൊൻ
വെള്ളിയാഭരണങ്ങളും ധനമഹത്വങ്ങളും പ്രാപ്തിയുള്ള ഭാര്യയും മറ്റും
ഉണ്ടാകേണ്ടതിന്നു ഭക്തിയെ കാണിപ്പാൻ ആവശ്യമായി വന്നാൽ ഒട്ടും മടിക്കരുത്.
അതെന്തിന്നു എന്നാൽ, ഒന്നാമത് യാതൊരു കാര്യത്തിലും ഭക്തിയല്ലൊ ഗുണം
ആകുന്നത്. രണ്ടാമത് ഭക്തിയുള്ള ഭാര്യയും ധനവും മാനവും കിട്ടിയാൽ നല്ല
കാര്യമല്ലേ? മൂന്നാമത് ഭക്തന്മാരോടു ചേർന്നു വരുന്നവൻ ഭക്തനല്ലേ; അവന്നു നല്ല
ലാഭവും മാനവും പെണ്ണും മറ്റും സാധിക്കുമല്ലൊ; അതുകൊണ്ടു
ഭക്തനായ്വരുന്നതു എത്രയും വലിയ ഗുണം.

അർത്ഥാഗ്രഹാ: ഇങ്ങിനെ പറഞ്ഞ ഉത്തരത്തിൽ അവർ എല്ലാവരും
വളരെ പ്രസാദിച്ചു. ഉപകാരവും സുബുദ്ധിയുമുള്ളതു ഇതു തന്നെ;
ആർക്കെങ്കിലും വിരോധം പറവാൻ കഴികയില്ല എന്നു വിചാരിച്ചു
ആശാമയനെയും ക്രിസ്തിയനെയും പരിഹസിപ്പാൻ നിശ്ചയിച്ചിട്ടു,
നില്ക്കേണ്ടതിന്നു വിളിച്ചാറെ, അവർ നിന്നു എങ്കിലും അവരുടെ അടുക്കൽ
എത്തുംമുമ്പെ ഐഹികസക്തനമ്പ്യാർക്കും അവർക്കും തമ്മിൽ വാഗ്വാദം
ഉണ്ടായിരുന്നതുകൊണ്ടു ഇനി അവൻ അല്ല വൃദ്ധനായ ലോകപ്രേമശാസ്ത്രി
അവരോടു സംസാരിക്കേണം എന്നു തമ്മിൽ നിശ്ചയിച്ചപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/300&oldid=200001" എന്ന താളിൽനിന്ന് ശേഖരിച്ചത്