താൾ:33A11415.pdf/299

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 227

മുഖസ്തുതിയും കളവും കപടഭക്തിയും കൊണ്ടു എങ്ങിനെ എങ്കിലും
ലാഭമുണ്ടാക്കുവാൻ തക്ക വിദ്യകളെ ഗ്രഹിപ്പിച്ചു ശീലം വരുത്തിയതിനാൽ,
അവരിൽ ഓരോരുത്തന്നു അങ്ങിനെത്ത പാഠശാലയിൽ ഗുരുവായിരിപ്പാൻ
സാമർത്ഥ്യമുണ്ടായിരുന്നു. അവർ തമ്മിൽ സല്ക്കാരം കഴിച്ചശേഷം,
അർത്ഥാഗ്രഹാചാര്യൻ ഐഹികസക്തനമ്പ്യാരോടു : അങ്ങു മുമ്പിൽ
നടക്കുന്നതാർ? എന്നു ചോദിച്ചു?

ഐഹികസക്തനമ്പ്യാർ: താന്തോന്നികളായ രണ്ടു അന്യദേശക്കാരത്രെ.

അർത്ഥാഗ്രഹാചാര്യൻ : അവരെ താമസിപ്പിക്കാഞ്ഞത് എന്തു? നാം
എല്ലാവരും യാത്രക്കാരാകകൊണ്ടു ഒന്നിച്ചു നടക്കായിരുന്നുവല്ലൊ.

ഐഹികസക്തനമ്പ്യാർ : സത്യം എങ്കിലും ആയാളുകൾ
മഹാധിക്കാരികളും തന്നിഷ്ടക്കാരും മറ്റവരുടെ മര്യാദകളെയും
ജാതിധർമ്മങ്ങളെയും നിരസിച്ചു നടക്കുന്നവരുമാകുന്നു. മഹാഭക്തനായവനും
ഒരു കാര്യത്തിൽ മാത്രം അല്പം വ്യത്യാസം കാട്ടിയാൽ അവനെയും
തള്ളിക്കളയും.

സർവ്വസംഗ്രഹവൈദ്യർ: അയ്യൊ കഷ്ടം! ചിലരുടെ കാര്യം
അങ്ങിനെതന്നെ; തങ്ങൾ മാത്രം നല്ലവർ എന്നു വിചാരിച്ചു ശേഷമുള്ളവരെ
നിരസിച്ചു, കുറ്റം വിധിക്കയും ചെയ്യും; എന്നാൽ നിണക്കും അവർക്കും എന്തു
എടവാടുണ്ടായി?

ഐഹിക സ.ന: അവർ ധിക്കാരികളും തന്നിഷ്ടക്കാരും ആകുന്നു എന്നു
ഞാൻ പറഞ്ഞുവല്ലൊ. അതു കൂടാതെ, അവർ ജാതിഭ്രഷ്ടരുമായി വേദം മാറ്റി
ഒരു പുതിയ മാർഗ്ഗത്തിലും അനുസരിച്ചു കൂടി, ദൈവത്തെ
പൂർണ്ണമനസ്സുകൊണ്ടു സേവിച്ചു ആത്മരക്ഷെക്കായി വീടും ധനവും
പ്രാണനെയും കൂടെ വിടണം എന്നു വെറുതെ പറഞ്ഞാൽ കൊള്ളാം; അപ്രകാരം
ചെയ്യുന്നു അയ്യൊ കഷ്ടം! ഞാൻ പൂർവന്മാർ ചെയ്ത പ്രകാരം
കഴിയുന്നെടത്തോളം ഭക്തിയെ കാട്ടി ഗുണം ചെയ്യുന്നതിനാൽ ശരീരസുഖവും
ധനവും മാനവും വരെണം എന്നു വിചാരിക്കുന്നു. ശേഷം ജനങ്ങൾ ഒക്ക
പരിഹസിച്ചു നിന്ദിച്ചാലും ദൈവകല്പന അനുസരിച്ചു നടക്കേണം എന്നവർ
പറയുന്നു; ഞാൻ നാടൊടുമ്പോൾ, നടുവെ എന്നു വിചാരിച്ചു നടക്കും. അവർ
ദാരിദ്യവും നിന്ദയും എത്തിക്കുന്ന ഭക്തിയെ എടുത്തിരിക്കുന്നു; ഞാൻ ലാഭസ്തുതി
ബഹുമാനങ്ങളുടെ ഭക്തിയെ പ്രമാണിക്കുന്നതെ ഉള്ളു.

ലോകപ്രേമശാസ്ത്രി: ഹാ നമ്പ്യാരെ! നിങ്ങളുടെ ബുദ്ധി എത്രയും
വിശേഷം, തനിക്ക് അനുഭവത്തിന്നായി വെച്ച നന്മകളെ വെറുതെ കളയുന്നവൻ
മഹാമൂഢനല്ലയൊ! നമുക്കു സർപ്പയുക്തി വേണം. ചേറ്റിൽ കുത്തിയ കൈ
ചോറ്റിലും കുത്തും; ഈച്ചകൾ വർഷകാലത്തിൽ വെറുതെ പാർത്തു,
വസന്തകാലത്തത്രെ തേൻ കൂട്ടും. ലോകത്തിൽ ഇരിക്കുന്ന സമയം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/299&oldid=200000" എന്ന താളിൽനിന്ന് ശേഖരിച്ചത്