താൾ:33A11415.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

222 സഞ്ചാരിയുടെ പ്രയാണം

സകല ജനങ്ങളും എന്നോടു ചേർന്നു വന്നാൽ ഈ ദേവന്മാരുടെ ഓർമ്മ തന്നെ
മുടിഞ്ഞു പോകും എന്നു പറഞ്ഞതല്ലാതെ, ഈ കോടതിയെയും ജഡ്ജി
അവർകളെയും വളരെ ദുഷിച്ചു, വികൃതിയും കഴുവേറിയും എന്ന പേരിട്ടു, ഈ
സംസ്ഥാനത്തിലുള്ള സകല പ്രമാണികളെയും കുക്ഷിസേവകന്മാർ എന്നും
മറ്റും അവൻ പറഞ്ഞത് അറിയിപ്പാൻ നേരം പോരാ എന്നു പറഞ്ഞു.

ഇങ്ങിനെ സാക്ഷിവിസ്കാരം കഴിഞ്ഞശേഷം, ലാർഡ ഗുണനാശനൻ
വിശ്വസ്തന്നെ നോക്കി; ജാതിഭ്രഷ്ടനായ കള്ളനെ! ഈ സജ്ജനങ്ങൾ ബോധിപ്പിച്ച
വാമൊഴികളെ കേട്ടുവോ? എന്നു ചോദിച്ചു.

വിശ്വസ്തൻ: കേട്ടു; എനിക്കും വല്ലതും ബോധിപ്പിപ്പാൻ കല്പന ഉണ്ടോ?

ജഡ്ജി അവർകൾ: ദുഷ്ട! നീ ക്ഷണത്തിൽ മരിപ്പാൻ യോഗ്യനെങ്കിലും
നമ്മുടെ ദയാശീലം പ്രസിദ്ധമാക്കേണ്ടതിന്നു നിന്നെ രക്ഷിപ്പാൻ തക്ക ന്യായവും
സാക്ഷികളും ഉണ്ടെങ്കിൽ ബോധിപ്പിക്കാം എന്നു കല്പിച്ചു.

വിശ്വസ്തൻ 1. അസൂയഹസ്സൻഖാൻബഹാദരുടെ സാക്ഷി അസൂയ
കൊണ്ടു പറഞ്ഞതാകുന്നു ദൈവവചനത്തിന്നു വിരോധമായ ആചാരങ്ങളും
പ്രമാണങ്ങളും മര്യാദകളും ഒക്ക കളവു തന്നെ ആകുന്നു എന്നും, ദൈവത്തെ
ഭയപ്പെടാതെ ലോകത്തെ സ്നേഹിച്ചു തന്നിഷ്ടക്കാരായി നടക്കുന്ന മനുഷ്യർ
എല്ലാവരും നശിക്കും എന്നും ഞാൻ പറഞ്ഞതേ ഉള്ളു. ഈ വാക്കിൽ
സത്യക്കേടുണ്ടെങ്കിൽ എനിക്ക് കാണിച്ചു തരെണം എന്നാൽ ഞാൻ എന്റെ
കുറ്റത്തിന്നായി ക്ഷമ ചോദിക്കാം.

2. വ്യർത്ഥഭക്തി കൃഷ്ണനായർ പറഞ്ഞതെല്ലാം വ്യർത്ഥവാക്കു തന്നെ.
ദൈവത്തെ സേവിക്കുന്നവർ സ്വന്ത ഇഷ്ടം പോലെ അല്ല അവന്റെ
ഇഷ്ടപ്രകാരം സേവിക്കേണം; അതിന്നായിട്ടു അനുതാപവും വിശ്വാസവും
വിശുദ്ധിയുമാകുന്ന പരിശുദ്ധാത്മാവിന്റെ ദാനം ദൈവത്തിൽനിന്നു തന്നെ
വാങ്ങെണം എന്നു ഞാൻ പറഞ്ഞതേയുള്ളു.

3. വ്യാജവാതിൽക്കലെ രാമൻ പറഞ്ഞതു, മഹാവ്യാജം തന്നെ. നിങ്ങളുടെ
രാജാവായ ബെൾജബൂലും കാമാദിദേവന്മാരും നരകഗാമികൾ എന്നു ഞാൻ
പറഞ്ഞതു സത്യം; അതിന്നു ദൈവമല്ലാതെ ഇവിടെ വേറെ സാക്ഷിയില്ല; അവൻ
തന്നെ എന്നെ രക്ഷിക്കട്ടെ എന്നു പറഞ്ഞു.

അനന്തരം ജഡ്ജി അവർകൾ പഞ്ചായക്കാരെ നോക്കി: ഈ പട്ടണത്തിൽ
വലിയ കലഹം ഉണ്ടാക്കിയ മനുഷ്യനെ കണ്ടു, അവനോടുള്ള വിസ്താരവും
സാക്ഷിക്കാരുടെ വാമൊഴികളും മറ്റും നിങ്ങൾ കേട്ടുവല്ലൊ! അവനെ
രക്ഷിപ്പാനെങ്കിലും കൊല്ലിപ്പാനെങ്കിലും നിങ്ങൾക്ക അധികാരം ഉണ്ടു, അവൻ
മരിപ്പാൻ യോഗ്യനെന്നു എന്റെ പക്ഷം; എങ്ങിനെ എന്നാൽ, 1. നമ്മുടെ
രാജാവിന്റെ സേവകനായ മഹാഫറവൊ എന്നവന്റെ കാലത്തിൽ
അന്യവേദക്കാർ പ്രബലപ്പെടാതെ ഇരിക്കേണ്ടതിന്നു അവരുടെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/294&oldid=199995" എന്ന താളിൽനിന്ന് ശേഖരിച്ചത്