താൾ:33A11415.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 223

ആൺകുഞ്ഞങ്ങളെ ഒക്ക പുഴയിൽ ഇട്ടു മുക്കെണം എന്നൊരു ആചാരം
പ്രമാണമായ്വന്നു. 2. രാജാവിന്റെ സേവകനായ മഹാ നബുഖദ്നേജരിന്റെ
കാലത്തിൽ താൻ വെച്ച പൊൻവിഗ്രഹത്തിന്മുമ്പാകെ കുമ്പിടാത്തവനൊക്ക
അഗ്നിച്ചുളയിൽ ഇട്ടു മരിക്കേണം എന്ന ആചരം പ്രമാണമായ്വന്നു. 3. പിന്നെ
മഹാദാര്യപുസ്സിന്റെ കാലത്തിൽ രാജാവോടല്ലാതെ, വേറൊരു ദൈവത്തോടു
എങ്കിലും മനുഷ്യനോടെങ്കിലും വല്ലതും അപേക്ഷിക്കുന്നവൻ എല്ലാം
സിംഹങ്ങളുടെ ഗുഹയിൽ തള്ളപ്പെടണം എന്നൊരു ആചാരം പ്രമാണമായി
വന്നു, ഈ കല്പനകളുടെ അർത്ഥം വിശ്വസ്തൻ വിചാരത്തിൽ മാത്രം ലംഘിച്ചു
എങ്കിൽ സഹിച്ചു കൂടാ; വാക്കിലും പ്രവൃത്തിയിലും തന്നെ അതിക്രമിച്ചതു
എന്തൊരു കഷ്ടം. മേലാൽ അക്രമം അകപ്പെടും എന്നൊരു ഭയത്താൽ അത്രെ
ഫറവൊ രാജാവിന്റെ കല്പന വന്നു എങ്കിലും, ഈ പ്രതിക്കാരന്റെ കാര്യത്തിൽ
അതിക്രമം മുഴുക്കയാൽ മറ്റ രണ്ടു ആചാരങ്ങളിലും കണ്ട ന്യായപ്രകാരം
അവന്നു മരണശിക്ഷ തന്നെ വരെണം എന്നു സ്പഷ്ടമായിരിക്കുന്നുവല്ലൊ
എന്നു പറഞ്ഞു.

അനന്തരം കുരുദാസനമ്പൂരി, അധർമ്മനായകൻ, കാണറായ്കരാമൻ,
കാമാചാര്യൻ, സുഖാനുഭോഗി ഹസ്സൻകുട്ടി കാതിയാർ, പകമൂപ്പൻ, ഡംഭശാസ്ത്രി,
ക്രൂരമുഖ്യൻ, പ്രകാശദ്വേഷകപട്ടർ, നിഷ്കാരുണ്യപ്രമാണി, കൈതവപ്രധാനി,
അക്ഷമാവാൻ ആലി എന്നീ പഞ്ചായക്കാർ വേറിട്ടൊരു സ്ഥലത്തിലേക്ക് ചെന്നു
ആലോചിച്ചപ്പോൾ:

കുരുദാസനമ്പൂരി: അവൻ പാഷണ്ഡി എന്നു ഞാൻ സ്പഷ്ടമായി
കാണുന്നു.

അധർമ്മനായകൻ: ഇപ്രകാരമുള്ളവനെ ഭൂമിയിൽ വെക്കരുതു.

കാണറായ്കരാമൻ: അയ്യൊ എനിക്ക അവന്റെ മുഖത്തെ കണ്ടു കൂടാ.

കാമാചാര്യൻ: എനിക്ക് ഒരു നാളും അവനെ സഹിച്ചുകൂടാ.

സുഖാനുഭോഗി ഹസ്സൻകുട്ടി കാതിയാർ: എന്റെ മാർഗ്ഗം അവന്നു
നീരസമാകകൊണ്ടു അവൻ എനിക്കു വേണ്ടാ.

പകമൂപ്പൻ: തൂക്കി കളക, തൂക്കി കളക!

ഡംഭശാസ്ത്രി: ഛി; അവൻ ഒരു ഭ്രഷ്ടൻ.

ക്രൂരമുഖ്യൻ: എന്റെ ശരീരം ഒക്ക ജ്വലിക്കുന്നു.

പ്രകാശദ്വേഷകപട്ടർ: അവൻ ചതിയൻ നിശ്ചയം.

നിഷ്കാരുണ്യപ്രമാണി: അവനെ തൂക്കിയാൽ പോരാ.

കൈതവപ്രധാനി: അവനെ നിർമ്മൂലമാക്കുക!

അക്ഷമാവാൻ ആലി: എനിക്ക് സർവ്വ ലോകം കിട്ടയാലും പൊറുത്തു
കൂടാ.

എന്നു പറഞ്ഞാറെ, അവന്നു മരണശിക്ഷ തന്നെ വേണം എന്നവർ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/295&oldid=199996" എന്ന താളിൽനിന്ന് ശേഖരിച്ചത്