താൾ:33A11415.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 സന്മരണവിദ്യ

കഷ്ടതയോ, യേശുനാമം നിമിത്തം ഉപദ്രവവും മരണവും സംഭവിപ്പതു തന്നെ.
അതിന്നു ദാവീദും, യോസേഫം, യോബും, അപോസ്തലന്മാരും ഇങ്ങിനെ
ക്രമേണ മൂന്നു ദൃഷ്ടാന്തങ്ങൾ ഉണ്ടു. ഹാ യേശുവേ! ക്രൂശിൽ തൂങ്ങുന്നതിൽ
നിണക്കു നാണം തോന്നിയില്ലല്ലൊ! നിണക്കുവേണ്ടി ജീവനെയും
ഉപേക്ഷിക്കുന്നതു എനിക്കു മാന്യമായി ബോധിക്കാവു. ആമെൻ.

നാലാമതു: ദൈവം കോപംകൊണ്ടല്ല, സ്നേഹം നിമിത്തം അടിക്കുന്നു
എന്നറിക. പിതാവു ശിക്ഷിക്കാത്ത മകനുണ്ടോ? യേശുവേ! പിതാവു നിന്നെ
എത്ര ശിക്ഷിച്ചിട്ടും, നീ വിടാതെ ഇവൻ അച്ഛൻ എന്നു ഉറപ്പിച്ചതു പോലെ
ഞാനും ഓരോ ശിക്ഷയിൽ അച്ഛന്റെ കൈ എന്നു തിരിച്ചറിയുമാറാക.
ആമെൻ.

അഞ്ചാമതു: കഷ്ടത വർദ്ധിക്കുന്തോറും ദൈവസാമീപ്യം വരും.
കർത്താവേ, നീ എനിക്കുള്ളവൻ ആയാൽ, ഇഹപരങ്ങളും മറന്നു പോകും;
എന്റെ അകവും പുറവും മാഴ്കി പോയാലും, നീ എന്നും എന്റെ ശരണം
തന്നെ.

ആറാമതു: ക്രൂശിന്റെ ഉപകാരങ്ങൾ എങ്ങിനെ എണ്ണാം? അതു
ഗൂഢപാപങ്ങളെ അറിയിക്കുന്ന ദൈവവചനത്തെ തെളിയിക്കുന്ന വിശ്വാസത്തെ
ജ്വലിപ്പിക്കുന്നു. പ്രാർത്ഥിപ്പാൻ ഉപദേശിക്കയും, ദോഷത്തിൽ നിന്നു
തെറ്റിക്കയുംപ്രപഞ്ചത്തിൽ നീരസംവരുത്തുകയും,ഭാവിയിൽ രുചിക്കൂട്ടുകയും
ചെയ്യുന്നു. യേശുവേ, നിന്നെ സ്നേഹിക്കുന്നവർക്കു സർവ്വവും
ഗുണമായിത്തീരേണ്ടതല്ലൊ! നിന്റെ വഴികൾ എത്രയും മറവായി തോന്നിയാലും,
നീ സകലവും എന്റെ ഉപകാരത്തിന്നായി നടത്തുന്നു,എന്നുള്ളിൽ തോന്നിച്ചു,
മരണത്തോളം എന്റെ ആശ്രയത്തെ ഉറപ്പിച്ചു തരേണമേ! ആമെൻ.

ഏഴാമതു. ക്രൂശിന്റെ ഭാരം കുറക്കേണ്ടതിന്നു. ക്ഷാന്തി, പ്രാർത്ഥന,
ആശാബന്ധം ഈ മൂന്നുണ്ടു. കർത്താവു എന്നെ കൊന്നാലും, ഞാൻ അവനിൽ
ആശ്രയിക്കും എന്നു യോബ് പറഞ്ഞുവല്ലൊ. ആ മൂന്നു നീ കൈകളും വടിയും
എന്നു നടിച്ചു. ചുമടുതാങ്ങിയാൽ എടുത്തു കൂടാ എന്നു ഒരുനാളും പറകയില്ല.
യേശുവേ! ഒന്നും പൊറുക്കാത്ത ഈ ഹൃദയം മാറ്റി, നല്ല പൊറുതിയുള്ള
മനസ്സിനെ തരേണമേ! പ്രതീക്ഷയിലും അപേക്ഷയിലും ഞാൻ നിത്യം വളർന്നു
നിന്റെ ക്രിയകളുടെ അവസാനം ആനന്ദത്തോടെ കാണ്മാറാവു. ആമെൻ.

5. ദൈവം ഒരുത്തന്നു വെവ്വേറെ തൊഴിലും വേലയും
കല്പിച്ചിരിക്കകൊണ്ടു, നീതാല്പര്യമായി അതിൽ തന്നെ ഉറച്ചിരിക്ക. ദൈവവും
ക്രിസ്തനും നിത്യം പ്രവൃത്തിക്കുന്നുവല്ലൊ. വിണ്ണോരും ഇടവിടാതെ
സേവിക്കുന്നു. നീയും പ്രാപ്തിയോളം നിന്റെ പണിയെ ചെയ്തു. താണ
നിലയിൽ സന്തോഷത്തോടെ നിന്നുകൊണ്ടു, ദൈവം നിന്റെ ശുശ്രൂഷയുടെ
കണക്കു ഒപ്പിക്കും വരെ, ഉത്സാഹിച്ചുകൊണ്ടു ധനത്തെ അല്ല ദിവ്യാനുഗ്രഹത്തെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/224&oldid=199922" എന്ന താളിൽനിന്ന് ശേഖരിച്ചത്