താൾ:33A11415.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്മരണവിദ്യ 153

അപേക്ഷിച്ചു നടക്ക. എൻ ദൈവമേ! എന്റെ പണിയും സേവയും ഉദ്യോഗവും
ഇന്നതെന്നു നീ ബോധിപ്പിച്ചു തരേണമേ! കല്പിച്ച വഴിയിൽനിന്നു ഞാൻ
തെറ്റാതെയും ശേഷം ഉള്ളവരുടെ കാര്യങ്ങളിൽ കൈ തുടരാതെയും, നീ
നടത്തുന്ന മാർഗ്ഗത്തിൽ ഞാൻ അനുസരിച്ചു, ഉത്സാഹത്തോടെ
സേവിക്കേണ്ടതിന്നു എനിക്കു ആത്മശരീരങ്ങളിലും സൌഖ്യവും പ്രാപ്തിയും
അനുഗ്രഹവും നല്കേണമേ! തിരുനിവൃത്തിക്കു നേരം ആകുമ്പോൾ
പ്രവൃത്തിയെ ഞാൻ മടിക്കാതെ തീർത്തു, നിന്റെ സ്വസ്ഥതയിലേക്കു
പ്രവേശിക്കേണ്ടതിന്നു കല്പനയാകേണമേ! ആമെൻ.

6, തന്നെ സൃഷ്ടിച്ച ദൈവത്തോടു സംസാരിക്കാത്ത മനുഷ്യരെക്കാൾ
സാരമില്ലാത്തതൊന്നുമില്ല. അതുകൊണ്ടു: എന്റെ ആത്മാവേ!
നിത്യപ്രാർത്ഥനയെ മറക്കരുതെ; ദൈവവരങ്ങളെ ഇറക്കിക്കുന്നതു പ്രാർത്ഥന
തന്നെ. അതു മേഘങ്ങളെ അതിക്രമിച്ചു ദൈവവാസത്തിൽ മുട്ടി പ്രവേശിച്ചു,
വിശ്വരാജാവിനെ നിർബ്ബന്ധിക്കയും ചെയ്യുന്നു. വിളിക്ക, ചോദിക്ക,അന്വേഷിക്ക,
മുട്ടുക എന്നാൽ ഞാൻ കേൾക്കും; നിണക്കു കിട്ടും എന്നിങ്ങിനെ എത്രയും
വളരെ ദൈവവിധികൾ ഉണ്ടു. യേശുതാനും എത്ര പ്രാവശ്യം പ്രാർത്ഥിച്ചു. രാത്രി
മുഴുവനും പിതാവോടു സംസാരിച്ചു. ശിഷ്യന്മാരെ പ്രാർത്ഥിപ്പാൻ ഉപദേശിച്ചും
ഇരിക്കുന്നു. ഇപ്പോൾ യേശുനാമം മൂലം വല്ലതും ചോദിച്ചാൽ അവൻ
മദ്ധ്യസ്ഥനായി പിതാവിന്റെ വല്ലഭാഗത്തിരുന്നു ഹിതമായ ഉത്തരം വരും വരെ,
താൻ വിടാതെ നിണക്കു വേണ്ടി അപേക്ഷിക്കുന്നു. സത്യം.

എൻ ദൈവമേ! ഞാൻ അജ്ഞാനികളെ പോലെ അങ്ങിടിങ്ങിട്
ഓടേണ്ടുന്നവനല്ല, നിന്റെ പ്രിയ നാമത്തെ മാത്രം വിളിച്ചു, എക്കാലത്തിലും
എവിടത്തിലും സമീപത്തു തന്നെ നിന്നെ കണ്ടെത്തുന്നവനാകകൊണ്ടു, ഞാൻ
കണ്ണീർ വാർത്തു സ്തുതിക്കുന്നു. നീ എപ്പോഴും എന്നെ കേൾക്കുന്നു. നീ
അരികിൽ തന്നെ തുണയായി ഉണ്ടു എന്നു ഞാൻ അറിയുന്നു. നിന്നോടു
സംസാരിപ്പാൻ അധികാരം വന്നതിനാൽ, ഞാൻ ഇനി പുഴുവല്ല, മനുഷ്യൻ
തന്നെ ആകുന്നു. ആയതിൽ എനിക്കു രസം തോന്നേണ്ടതിന്നു നീ
പ്രാർത്ഥനയുടെ ആത്മാവെ എന്മേൽ പകരേണമേ! ഇഹപരങ്ങളിലുള്ള സകല
ശിശുക്കൾക്കും പിതാവായ നിന്റെ മുമ്പാകെ ഞാൻ മുട്ടുകുത്തുന്നു.
യേശുനാമത്തെ വിളിച്ചു ഞാൻ ദിവസം തോറും ഒർ ഇഷ്ടക്കുട്ടിയായി നിന്റെ
സന്നിധിയിൽ എത്താവു, സകല സന്തോഷ സങ്കടങ്ങളിലും ഞാൻ കോപവും
സംശയവും കൂടാതെ, പരിശുദ്ധകൈകളെ നിന്റെ നേരെ ഉയർത്തി, വാക്കു
പോരാ എങ്കിൽ, ഞരങ്ങി ദീർഘശ്വാസവുമായിട്ടു ഉള്ളം നിന്തിരുമുമ്പിൽ
വികസിക്കേണമേ! ഇന്നിന്നപ്രകാരം നീ ചെയ്യേണ്ടു എന്നല്ല, നിണക്കു
ഹിതമായതു എനിക്കും ഗ്രാഹ്യം എന്നത്രെ, സന്മരണവിദ്യയെ ബോധിപ്പിച്ചതു
കൊണ്ടു, ഞാൻ നിന്നെ സ്തുതിക്കുന്നു. എന്റെ ജന്മം ഇപ്പോൾ സഫല

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/225&oldid=199923" എന്ന താളിൽനിന്ന് ശേഖരിച്ചത്