താൾ:33A11415.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്മരണവിദ്യ 147

ഗർഭദോഷം മാറിപ്പോകും, നിന്റെ പരിശുദ്ധനടപ്പു എന്റെ ദുർന്നടപ്പിനെ എല്ലാം
ഗുണപ്പെടുത്തും. നീ നിന്നെ തന്നെ താഴ്ത്തിയതിനാൽ, എന്നെ ഉയർത്തുന്നു
നരകസങ്കടം നീ സഹിച്ചതിനാൽ, എനിക്കു സ്വർഗ്ഗീയ ആശ്വാസമുണ്ട്. നിന്റെ
ചങ്ങല എന്റെ സ്വാതന്ത്ര്യം. നിന്റെ അപമാനം എന്റെ ബഹുമാനം നിന്റെ
അടിമുറിവും, എന്റെ അലങ്കാരം. നിന്നെ പുറത്താക്കിയതിനാൽ, ഞാൻ
അകത്തായ്‌വന്നു. നിന്റെ കഷ്ടത എല്ലാം എനിക്കായിത്തീർത്ത വില, നിന്റെ
ഉഗ്രമരണം എന്റെ പാപനിവൃത്തിക്കുള്ള ബലി. നിന്റെ മാറാത്ത അനുസരണം
എന്റെ അക്രമത്തിന്നു ചികിത്സ, നിന്റെ പാതാളയാത്ര എന്നെ
പാതാളാധികാരത്തിൽനിന്നു വിടുവിച്ചിരിക്കുന്നു. നീ ജീവിച്ചെഴുന്നീറ്റതു
എന്റെ നീതി, നിന്റെ സ്വർഗ്ഗാരോഹണം എന്റെ സ്വർഗ്ഗാവകാശത്തിന്നു
നിശ്ചയം വരുത്തിയ മുദ്ര തന്നെ.ഇതെല്ലാം നീഎനിക്കായി ചെയ്തിരിക്കകൊണ്ടു,
ഇപ്പോൾ എന്റേതു എന്നു നിശ്ചയമായല്ലൊ. ഈ ക്രിയ സർവ്വവും ഞാൻ
ചെയ്തപ്രകാരം ആകുന്നു എന്നു നിന്റെ പിതാവും സമ്മതിക്കും; അതുകൊണ്ടു.
എന്റെ ആത്മാവേ, ദൈവം തന്നെ നിന്റെ കുറ്റങ്ങളെ എണ്ണാതെ,നീ കൊള്ളാം
എന്നു വിധിച്ചിരിക്കെ, ആകാ എന്നു ആർ പറയും? ഈ അതിശയം, വിചാരിച്ചു
സന്തോഷമായിരിക്ക. പിശാചു വിചാരിച്ചതു, സാധിച്ചില്ലല്ലൊ; കർത്താവു
സകലത്തെയും നന്നാക്കിയിരിക്കുന്നു; തിരുനാമത്തിന്നു എന്നും സ്തുതി
ഉണ്ടാകേണമേ! അതെ, നീ വഴിയും സത്യവും ജീവനും ആകുന്നു; പിതാവോടു
ചേരുവാൻ നീ അല്ലാതെ മറെറാരു വഴിയില്ല. നിന്റെ ഉപദേശത്തിൽ
നിലനില്ക്കാത്തവൻ ദൈവമില്ലാത്തവൻ ആകുന്നു. നീ മാത്രം സത്യം; നിന്നെ
വിശ്വസിക്കാത്തവൻ ജീവനെ കാണാതെ, ദൈവകോപത്തിങ്കീഴെ പാർക്കുന്നു.
നിന്നെ വിശ്വസിക്കുന്നവർക്കുനീതന്നെ നിത്യജീവനും ആകുന്നു; അതുകൊണ്ടു
ഏകമാർഗ്ഗമായിരിക്കുന്ന യേശുവേ, ഞാൻ സത്യവിശ്വാസത്താലെ നിത്യം
നിന്നൊടുകൂടെ ചേർന്നുകൊണ്ടു, സ്വർഗ്ഗാരോഹണമാകേണമേ

3. യേശു സകലവും നന്നാക്കിയിരിക്കകൊണ്ടു ഇനി മരണപര്യന്തം
മനസ്സിൽ വരുന്നതു ചെയ്യാമെന്നു വിചാരിക്കരുതു. വിശ്വാസം സത്യമായാൽ,
പുതിയ മനുഷ്യനായി ജനിച്ചു എന്നറിഞ്ഞു, പുതിയവനായി നടക്കയും ചെയ്യും.
അപ്പോൾ ഇപ്രകാരം പ്രാർത്ഥിക്കും; സ്വർഗ്ഗസ്ഥനായ പിതാവേ! എൻ ദൈവമേ!
നീ എന്നെ സ്വന്ത സാദൃശ്യത്തിൽ ഉണ്ടാക്കി. ഞാൻ പാപത്തിൽ വീണതിന്റെ
ശേഷം, പ്രിയപുത്രനെ ത്രാണകർത്താവാക്കി അയച്ചു തരികകൊണ്ടു, ഞാൻ
സ്തുതിക്കുന്നു. ഈ ചെയ്തതെല്ലാം ഞാൻ ഒരുനാളും മറക്കരുതെ, നിണക്കു ഞാൻ
എങ്ങിനെ പകരം ചെയ്യേണ്ടു? തിരുകൽപനകളിൽ ഇഷ്ടം തോന്നേണ്ടതിന്നു.
നീ പരിശുദ്ധ ആത്മാവുകൊണ്ടു എന്നെ നടത്തേണമേ! ഞാൻ പ്രകൃതിക്കു
തക്കവണ്ണമല്ല, കരുണെക്കു ഒത്തപ്രകാരം സഞ്ചരിച്ചു, നല്ല പോർ കഴിച്ചു.
സദ്വിശ്വാസവും നല്ല മനസ്സാക്ഷിയും കാക്കുമാറാക. കർത്താവായ യേശു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/219&oldid=199917" എന്ന താളിൽനിന്ന് ശേഖരിച്ചത്