താൾ:33A11415.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146 സന്മരണവിദ്യ

ഞാൻ പാപമുള്ള ബീജത്തിൽനിന്നു ഉത്ഭവിച്ചുവല്ലൊ, ആദ്യമനുഷ്യന്റെ
ദോഷംകൊണ്ടു എനിക്കും ഗർഭത്തിൽതന്നെ പാപവ്യാധി പകർന്നിരി
ക്കുന്നുവല്ലൊ. വേർ വിടക്കായാൽ കൊമ്പെങ്ങിനെ നന്നാകും? അതുകൊണ്ടു
ശേഷം മനുഷ്യരോടു നീ വളരെ കരുണയും ക്ഷമയും കാണിക്കുന്നതുപോലെ
എന്നോടും കാട്ടേണമെ! പിന്നെ മനുഷ്യജാതിക്കു ഒരു വലിയ ശത്രുവുണ്ടല്ലൊ.
പിശാചിന്റെ അധികാരത്തിൽ ഞാൻ ജനിച്ചവനാകകൊണ്ടു എങ്ങിനെ
സ്വതന്ത്രനായി നിൽക്കും? അവൻ എന്നിലും വാഴ്ച കഴിച്ചു, തന്റെ
ഇഷ്ടപ്രകാരം എന്റെ ബുദ്ധിയെ ഇരുട്ടാക്കി, എന്റെ ചിത്തം കെടുത്തു, സകല
കരണങ്ങളെയും വഷളാക്കിതീർത്തിരിക്കുന്നു സത്യം; ഇതെല്ലാം നീ അറിയുന്നു.
ഇങ്ങിനെ തന്നെ എന്റെ അവസ്ഥരാവും പകലും എന്റെ പാപത്തെ വിചാരിച്ചു
കരയേണ്ടതിന്നു കണ്ണിൽ നീർ നിറഞ്ഞു വന്നാൽ കൊള്ളാമായിരുന്നു. നിന്റെ
കോപം ശമിച്ചു, എന്മേൽ കരുണയാകേണമേ!

2. ഇങ്ങിനെ ദുഃഖിക്കുമ്പോൾ, ആശ കളഞ്ഞു പോകരുതേ! നമുക്കു ഒരു
ശരണമുണ്ടു; ദൈവപുത്രനായ യേശു ക്രിസ്തനെന്ന ഏക മനുഷ്യനുണ്ടല്ലൊ.
അവൻ നമ്മുടെ പാപങ്ങളെ തീർത്തു, ദൈവത്തൊടു ചാതിക്കാരം പിടിച്ചു,
പിശാചിനെ ജയിച്ചു, മനുഷ്യരെ ദൈവത്തോടു ഐക്യം വരുത്തി ഇരിക്കുന്നു
നിശ്ചയം. ആകയാൽ, ഇങ്ങിനെ പ്രാർത്ഥിക്കേണ്ടു. പ്രിയ രക്ഷിതാവായ
യേശുവേ, നീ പാപികളെ ഉദ്ധരിക്കേണ്ടതിന്നു ഇഹലോകത്തിൽ വന്നി
രിക്കയാൽ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു. യേശു എന്ന തിരുന്നാമത്തിന്നു
രക്ഷിക്കുന്നവൻ എന്നർത്ഥമുണ്ടല്ലൊ. എന്റെ ദുഃഖത്തെയും നിരാധാരത്തെയും
നിരസിക്കൊല്ലാ; ഞാൻ പെരുമ്പാപി എങ്കിലും, ദുഃഖിതനാകകൊണ്ടു, നിന്നെ
വിളിപ്പാൻ തുടങ്ങുന്നു. സങ്കടപ്പെടുന്നവരെ എല്ലാവരെയും നീ പലപ്പോഴും
വിളിച്ചു സന്തോഷിപ്പിച്ചുവല്ലൊ; എന്റെ ചുമടും എടുത്തു. താങ്ങേണമേ! ഈ
ഞെരുങ്ങിയ മനസ്സിന്നു സൗഖ്യം വരുത്തേണമേ! സർവ്വലോകത്തിന്റെ
പാപത്തിന്നായ്ക്കൊണ്ടും. നീ നിന്നെ തന്നെ ബലി കഴിച്ചുവല്ലൊ. ഹാ
ദൈവത്തിൻ പരിശുദ്ധ കുഞ്ഞാടേ, എന്റെ പാപത്തെയും എടുത്തു
നീക്കിയവനായി വിളങ്ങേണമേ! ഈ ലോകമാകുന്ന കാട്ടിൽ വെച്ചു പഴയ
സർപ്പം കടിച്ചു, മരിപ്പാറാകുന്നവരിൽ ഞാനും കൂടെ ഇരിക്കുന്നു. നീ
ക്രൂശമരത്തിൽ ഏറി ഞങ്ങടെ ശിക്ഷ എല്ലാം സഹിക്കകൊണ്ടു, ഞാനും
രക്ഷക്കുള്ള അടയാളമായ ആ മരത്തെ നോക്കി പാർത്തിരിക്കുന്നു. ഈ നിൻ
കർമ്മത്തെ വിശ്വസിക്കുന്നവൻ ആരും നശിച്ചു പോകരുതല്ലൊ; ഞാനും
വിശ്വസിക്കുന്നു; എൻ അവിശ്വാസത്തെ തുണക്കേണമേ! നീ സകലവും
അറിയുന്നു; ഞാൻ നിന്നെ വിശ്വസിപ്പാൻ തുടങ്ങുന്നതും അറിയുന്നു. പിതാവു,
നിന്നെ മുഴുവനും എനിക്കുതന്നിരിക്കുന്നു സംശയമില്ല. നീ മനുഷ്യബീജത്തിൽ
നിന്നല്ല, പരിശുദ്ധാത്മാവിൽനിന്നു ജനിക്കകൊണ്ടു നിന്നാൽ എന്റെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/218&oldid=199916" എന്ന താളിൽനിന്ന് ശേഖരിച്ചത്