താൾ:33A11415.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്മരണവിദ്യ

1.മരണസങ്കടം

ത്രികാലജ്ഞാനം ദൈവത്തിന്നത്രെ. ത്രികാലവിചാരം മനുഷ്യന്നു
തന്നെവേണ്ടതു. അതിൽ ഭൂതവർത്തമാനഭാവികൾ എന്നിവറ്റിൽ മുമ്മൂന്നു
വിചാരിക്കേണ്ടതാകുന്നു.

കഴിഞ്ഞവ മൂന്നു: ചെയ്ത ദോഷങ്ങൾ, ചെയ്യാത്ത ഗുണങ്ങൾ,
കളഞ്ഞനേരവും.

വർത്തമാനങ്ങൾ മൂന്നു: ആയുസ്സു എത്ര അല്പം; ഗതിക്ക് എത്ര
ഞെരുക്കും; മനുഷ്യരിൽ എത്ര മുഢത്വവും.

വരുന്നവ മൂന്നു:മരണം, ന്യായവിസ്താരം, സ്വർഗ്ഗനരകങ്ങൾ ഇവ തന്നെ.

മരണം എല്ലാവർക്കും സമാനം. മനുഷ്യന്നു ഒരിക്കൽ മരണവും, പിന്നെ
ന്യായവിസ്താരവും വിധിച്ചിരിക്കുന്നു; എന്ന ഒരു വേദവചനമുണ്ടു. എന്മനസ്സേ,
ഇതിനെ കേൾക്ക! ഒരിക്കൽ മരിക്ക എന്നു നിണക്കുള്ള വിധി തന്നെ. രണ്ടു
മൂന്നുതരം മരിക്ക എന്നല്ല; ദുർമ്മരണം ഒന്നുമാത്രം വന്നാൽ, പിന്നെ രണ്ടാമതു
ഒരു സന്മരണം വരികയില്ല. അയ്യോ, എൻ ദൈവമേ! എനിക്കു അവസാനം
അടുത്തു ചേർന്നിരിക്കുന്നു. ഞാൻ വിട്ടുപോകേണ്ടതു എന്നു കാണിച്ചു
തരേണമേ; എൻ ആയുസ്സു ഒരു ചാണളവായിരിക്കുന്നു; എന്റെ ജീവൻ ഒരു
പൊക്കുളപോലെ തന്നെ; ആകയാൽ മരണവിദ്യയെ ഉപദേശിക്കേണമേ.
മരണത്തിന്റെ നേരം, സ്ഥലം, അവസ്ഥ പ്രകാരം ഇവ നാലും അറിഞ്ഞു
കൂടയല്ലൊ. ഞാൻ മരിക്കുംനേരം അറിയായ്കകൊണ്ടു, ദൈവമേ! എനിക്കു
തുണനിന്നു,രാവുംപകലും ഇടവിടാതെ മനസ്സിൽ വിളങ്ങി, പ്രപഞ്ചമോഹങ്ങളെ
നീക്കേണമേ! വീട്ടിലോ, വഴിയിലോ, എവിടെവെച്ചു മരിക്കും എന്നു
തോന്നായ്കയാൽ, ഞാനെല്ലാടത്തും ബുദ്ധിയുള്ള ദാസനെപ്പോലെ
കാത്തിരിക്കേണമേ. നിദ്രയിലോ, ഉണർച്ചയിലോ, ദുഃഖസന്തോഷങ്ങളിലോ,
സ്നേഹകോപങ്ങളിലോ, ഏതു അവസ്ഥയിൽ ചാവു നേരിടും എന്നു
ബോധിക്കായ്കയാൽ, ദൈവമേ, എന്നെ ഒരിക്കലും വിചാരമില്ലാത്തവനായി
കാണരുതേ!

ഏതു വ്യാധിയാലാവതു, തീ,വെള്ളം, വാൾ,കടി മുതലായതിനാലാവതു,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/215&oldid=199913" എന്ന താളിൽനിന്ന് ശേഖരിച്ചത്