താൾ:33A11415.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 നളചരിതസാരശോധന

നായർ. എന്നാൽ ദേവന്മാർ വ്യാപ്തി പറയുമൊ?

ഗുരു. മുമ്പെ തന്നെ കേട്ടിട്ടില്ലയൊ?
നാരദൻ തന്നുടെ ഏഷണി കേട്ടിട്ടു
നേരെന്നു നാലരും ബോധിച്ചതത്ഭുതം (1 പാദം) എന്നു ഇന്ദ്രാണി
പറഞ്ഞുവല്ലയൊ. അതുകൊണ്ടു നാരദൻ ഒന്നു പറഞ്ഞാൽ
വിശ്വസിക്കരുതു, എന്നു അവരുടെ വിചാരം പിന്നെ സത്യം വേണം,
എന്നു ഇന്ദ്രൻ താൻ മറ്റവരൊടു ഉപദേശിക്കുന്നു, സംശയം ഇല്ല. (1
പാദം)

സത്യം പിഴച്ചാൽ അതിന്നില്ല ദോഷം എന്നു
അത്യന്ത മൂഢത്വം ഉള്ളിൽ ഉറക്കയൊ
സത്യം എന്നുള്ളതാവശ്യം ശരീരികൾക്ക്
അത്യുദാരം ഗുണം നേടുവാൻ കാരണം,
വരുണനും ഒന്നു പറയുന്നു. (1 പാദം)
മര്യാദ ലംഘിക്ക യോഗ്യമല്ലേതുമെ
ധൈര്യ പ്രധാനം ശരീരികൾക്കൊക്കവെ.

നായർ. അതു നേർ തന്നെ; സത്യം വേണം; മര്യാദ പോലെ നടക്കേണ്ടതു.
ചതിപ്പട അരുതു.

ഗുരു. കലിയൊ പറയുന്നതു കേൾക്ക (3 പാദം)
കൈടഭാരിയും പണ്ടു കൈതവം കൊണ്ടു തന്നെ
ഗൂഢമായ്മഹാബലിവഞ്ചനം ചെയ്കീലയൊ
ബുദ്ധിമാനായ വിഷ്ണു ദേവനും നിരൂപിച്ചാൽ
ശുദ്ധമാർഗത്തെ കൊണ്ടു സിദ്ധിപ്പാനാളല്ലെതും
ബുദ്ധമാമുനി വേഷം കൈക്കൊണ്ടു പുരന്മാരെ
ബദ്ധകൈതവം വിഷ്ണു മെല്ലവെ കൊല്ലിച്ചീലെ
ധൃഷ്ടത കൂടാതെ കണ്ടിഷ്ടസിദ്ധിയും നാസ്തി.

നായർ, കൈടഭാരി എന്നത ആരാകുന്നു?

ഗുരു. വിഷ്ണു തന്നെ, അവൻ വാമനാവതാരം ചെയ്തതു മഹാബലിയെ
വഞ്ചിപ്പാനത്രെ ബുദ്ധന്റെ വേഷം എടുത്തും കൊണ്ടു ചതിയെ
പ്രയോഗിച്ചിരിക്കുന്നു. പക്ഷെ വിഷ്ണു ബുദ്ധിമാൻ എന്നു പറയാം;
ധൈര്യം അവന്നു പ്രധാനമല്ല സ്പഷ്ടം. ഇങ്ങനെ ദേവകളിൽ തന്നെ
ആ അത്യന്ത മൂഢത്വം ഉണ്ടാകയൊ?

നായർ. ആ ശ്ലോകത്തെ കലി തന്നെ ഉപായമായി പറഞ്ഞില്ലയൊ?

ഗുരു. അതെ. എങ്കിലും നാം ദേവകളെ മാതിരിയായി നടക്കേണ്ടതല്ലെ?
സത്യദൈവത്തിന്നു മക്കളായിരിക്കുന്ന സത്യമനുഷ്യന്മാർ എല്ലാ
കാര്യത്തിലും പിതാവിനെ നോക്കി, അച്ഛന്റെ നടപ്പു എങ്ങനെ, എന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/164&oldid=199860" എന്ന താളിൽനിന്ന് ശേഖരിച്ചത്