താൾ:33A11415.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 93

അന്വേഷിച്ചു, ഞാനും അപ്രകാരം ചെയ്യാകേണമെ, എന്നു പ്രാർത്ഥിച്ചും
കൊണ്ടു ഇങ്ങനെ ചുരുങ്ങിയ ക്രമത്തിൽ എങ്കിലും, ദൈവത്തെപ്പോലെ
വ്യാപരിച്ചു കൊള്ളേണ്ടതു. ദേവമക്കൾ ആയവർ ഒക്കയും
ദിവ്യക്രിയകളെ ചെയ്വാൻ ശീലിക്കും. ദേവകൾ ദുഷ്ടരായാലൊ,
അവരെ സേവിക്കുന്നവരും ദുഷ്ടക്രിയകളെ നല്ലവ, എന്നു നിരൂപിച്ചും
സ്തുതിച്ചും കൊണ്ടു, തങ്ങളും അപ്രകാരം ചെയ്തുപോകയില്ലയൊ?
കള്ളന്മാർ അതതു ദേവകളെ ചൊല്ലി എല്ലാ ദോഷത്തിന്നും ഒഴിച്ചൽ
പറകയില്ലയൊ?

നായർ. അതു ഏകദേശം ഉള്ളതു തന്നെ.

ഗുരു. ദേവകൾ സത്യവാന്മാരായാൽ, ആ ഏഷണിക്കാരനായ നാരദനോടു
നിത്യസംസർഗ്ഗം ഉണ്ടാകുമൊ? അവർ ദോഷത്തെ വെറുത്തും ഭത്സിച്ചും
കൊണ്ടു, അവനൊടു ഒന്നും പറയാതെ, മന്ദഹാസം പൂണ്ടത്രെ ആ
കള്ളനൊടു സംഭാഷിക്കുന്നു പോൽ.

നായർ. നാരദൻ ഏഷണിക്കാരൻ, എന്നു കേട്ടിരിക്കുന്നു.

ഗുരു. അവൻ എത്രയും കലഹ പ്രിയൻ. ക്രോധവും കലശലും ലോകത്തിൽ
കാണാഞ്ഞാൽ, അവന്നു സങ്കടവും അസഹ്യവും അത്രെ.
എന്തു ചെയ്യാമഹൊ ഭാഗ്യമില്ലാത ഞാൻ
എന്തൊരു ദുഷ്കൃതം ചെയ്തുവാൻ നാരദൻ
സംഗരം വേണ്ടാ സമസ്ത ജന്തുക്കൾക്കും
എങ്ങിനെ കാലം കഴിക്കേണ്ടു നാം ഇനി (1 പാദം)
എന്നിങ്ങിനെ നാരദന്റെ വാക്കു.

നായർ. അപ്രകാരം ഉള്ളവൻ അയല്വക്കത്തും ഉണ്ടു. വാനവർ അങ്ങനെ ആയാൽ,
മലയാളികൾക്കു ഇത്ര വഴക്കുണ്ടാകുന്നതു, അതിശയം അല്ല.

ഗുരു. ഈ പറഞ്ഞത എല്ലാം വിചാരിച്ചാൽ, നളചരിതത്തിനാൽ നിങ്ങളുടെ
ദേവകൾക്കു മാനം അധികം ആകുന്നില്ല, എന്നു സ്പഷ്ടമായി
കാണാമല്ലൊ. ദമയന്തി ആ നാലരെയും വെറുത്തു, ഒരു വെറുമ്മനുഷ്യനെ
മാലയിട്ടതും ആശ്ചര്യമല്ല. ദേവന്മാരെക്കാളും, നളൻ തന്നെ എനിക്കും
അധികം ബോധിച്ചിരിക്കുന്നു. ഭാര്യയെ പിരിഞ്ഞകാലത്തിൽ അവനു
പരസ്ത്രീസംഗം ഇല്ല പോൽ. ഇന്ദ്രൻ നിമിത്തം
സ്വർഗസ്ത്രീകൾക്കുണ്ടായ പരവശത പോലെ അവന്റെ ഭാര്യക്കു
വന്നതും ഇല്ല.

നായർ. ദേവകൾ അപ്രകാരമായാൽ, പാപത്തെ ഇല്ലാതാക്കുവാൻ
മനസ്സുണ്ടാകയില്ല. എന്നു തോന്നുന്നു.

ഗുരു. നിശ്ചയം; അവർക്കു മനസ്സില്ല, പ്രാപ്തിയും പോരാ. ദമയന്തി അവരെ
വെറുത്തതിനാൽ പിന്നെ അവർ പറയുന്നിതു: (3 പാദം)

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/165&oldid=199861" എന്ന താളിൽനിന്ന് ശേഖരിച്ചത്