താൾ:33A11415.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പഴഞ്ചൊൽമാല

മൂന്നാമത

15. മഹത്തുകളും അല്പന്മാരും

ദൈവം മനുഷ്യരെ നൊക്കുമ്പൊൾ അവർ എല്ലാവരും കള്ളന്മാർ എന്നും
ഭ്രഷ്ടർ എന്നും കണ്ടും അരുളിച്ചെയ്തും ഇരിക്കുന്നു-ആകയാൽ സൂക്ഷ്മമായി
വിചാരിച്ചാൽ മഹത്തുക്കളും അല്പന്മാരും എന്നുള്ള ഭെദം ഇല്ല-- പാപം
എല്ലാവർക്കും ഭ്രഷ്ട വരുത്തി ഇരിക്കുന്നു.

ഒലപ്പുരെക്കും ഒട്ടു പുരെക്കും സ്ഥാനം ഒന്നു
(മണ്ണുതന്നെ)
എങ്കിലും കള്ളർകൂട്ടത്തിലും ഒരൊ മുമ്പും കൈയും കണ്ണും കല്പനയും
ഉദിച്ചു തൊന്നുന്നതുപൊലെ എല്ലാ ജാതികളിലും മനുഷ്യർക്കു തമ്മിൽ തമ്മിൽ
ആന്തരം വളരെ കാണുന്നു.

പട്ടുനൂലും വാഴനാരുംപൊലെ.
ആനക്കൊമ്പും വാഴക്കാമ്പും രണ്ടും ശരിയൊ.
ആളുവിലകല്ലുവില.
പിലാവിൻകാതൽ പൂതലാകുമ്പൊൾ
തെക്കിന്റെ ഇളന്തലപച്ചവിടും.
ഈ മഹത്വം ധനത്താലും ജാതിയാലും മാത്രം അല്പവിദ്യസാമർത്ഥ്യം ഉത്സാഹം
ജനരഞ്ജന മുതലായതിനാലും ജനിക്കുന്നു.
കാലാലെവന്നൊൻ കാരണവൻ വീട്ടിൽ
പിറന്നവൻപൂലുവൻ
ഭിക്ഷെക്കു വന്നവൻപെണ്ടിക്കു മാപ്പിള്ള
പിന്നെ പഴഞ്ചൊല്ലമഹാലൊകരുടെ വിശിഷ്ടതയെയും ദൈവം ചിലർക്കു
നല്കുന്ന പ്രഭാവ ഭാഗ്യങ്ങളെയും സ്തുതിക്കുന്നതകെൾക്ക
അവൻ പത്താൾക്കു ഒരു മെത്ത
ആനനടത്തവും കുതിരപ്പാച്ചലും ശരി
കുന്നിക്കുരു കുപ്പയിൽ ഇട്ടാലും മിന്നും
മല്ലൻ പിടിച്ചെടം മർമം
വല്ലഭമുള്ളവന്ന പുല്ലും ആയുധം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/133&oldid=199829" എന്ന താളിൽനിന്ന് ശേഖരിച്ചത്