താൾ:33A11415.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 പഴഞ്ചൊൽമാല

വളപ്പിൽകൊത്തുന്നതും കഴുത്തിൽ കെട്ടുന്നതും ഒരുപൊലയൊ
ഇങ്ങിനെ എല്ലാം വർണ്ണിച്ചു വരുന്നു എങ്കിലും വലുതായിതൊന്നുന്നത എല്ലാം
വലുതല്ലെന്നും

അഴകുള്ള ചക്കയിൽ ചുളയില്ല
എറിപ്പൊയാൽ കൊരിക്കൂടാ
എല്ലാവരും തെങ്ങാ ഉടെക്കുമ്പൊൾ ഞാൻ
ഒരു ചിരട്ട എങ്കിലും ഉടെക്കെണം

ലൊകമഹിമെക്കു സ്ഥിരത ഇല്ലെന്നും ആത്മഡംഭംകൊണ്ടും അന്യരുടെ
അസൂയകൊണ്ടും മഹത്തുകൾക്കു നാനാവിധെന അധഃപതനം വരുമാറുണ്ട
എന്നും സൂചിപ്പിച്ചിരിക്കുന്നു.

അടിവഴുതിയാൽ ആനയും വീഴും.
കമ്പത്തിൽ കയറി 1000 വിദ്യകാട്ടിയാലും
സമ്മാനം വാങ്ങുവാൻ താഴെവരെണം.
തലവലിയവന്നു പൊത്തിൽ പൊയ്ക്കൂട.
നിടിയൊൻതലെക്കുവടി.
നിന്റെ കെട്ടും എന്റെ കൊത്തും സൂക്ഷിച്ചൊ.
കിണറ്റിൽ വീണ പന്നിക്കുകല്ലും പാറയും തുണ.
വീണമരത്തിൽ ഒടിക്കയറും.

ആകയാൽ ആർ എങ്കിലും വലിപ്പത്താൽ ചെറിയതിനെ കൂട്ടാക്കാതെ പൊയാൽ
തനിക്കുതാൻ നാശം വരുത്തും-ദെവപ്പണികൾ എല്ലാം വിത്തുപൊലെ എത്രയും
ചെറുതായി തുടങ്ങുന്നു-വമ്പർ അവനെ നിരസിച്ചാൽ തങ്ങൾക്കു ചെതം-
ചെറിയതിൽ വിചാരവും വിശ്വസ്തയും കാട്ടെണം എന്നു കല്പിച്ചിരിക്കുന്നു.

ചരതമില്ലാത്തവൻ പരതിനടക്കും.
കണ്ടത എല്ലാം കൊണ്ടാൽ കൊണ്ടത എല്ലാം കടം.
ആറ്റിൽതൂകുവിലും അളന്നു തൂകെണം.
അകലെപൊന്നവനെ അരികെ വിളിച്ചാൽ
അരക്കാൽ തുട്ടുചെതം.
പലതുള്ളിപെരുവെള്ളം.
മെല്ല തിന്നാൽ മുള്ളും തിന്നാം.
മെല്ലനെ ഒഴുകുംവെള്ളം കല്ലിനെ കുഴിയ ചെല്ലും.
മഹാനെകണ്ടു സ്തംഭിച്ചു പൊകരുത. അവനെക്കാളും അധികം വലിയവർ
ഉണ്ടു-ചെറിയൊനും ചെറിയവരിൽവെച്ചു വലിയവനായിപൊകും.
ഊമരിൽ കൊഞ്ഞൻസർപജ്ഞൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/134&oldid=199830" എന്ന താളിൽനിന്ന് ശേഖരിച്ചത്