താൾ:33A11415.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 പഴഞ്ചൊൽമാല

വിത്തിട്ടു വെലികെട്ടല്ല
കറ്റയും തലയിൽവെച്ചകളം ചെത്തരുത
തഞ്ചത്തിന്നു വളം വെണ്ടാ വളത്തിന്നുതഞ്ചം വെണ്ടാ
പഴുക്കാൻ മൂത്താൽ പറിക്കെണം

നിങ്ങൾ ഇത്രൊടം കളിച്ചുകൊണ്ടാടിയ കള്ളദെവരുടെ കാലം കഴിഞ്ഞു
പൊയി. ആകയാൽ ചെറുപ്പത്തിലുള്ള കളിക്കൊപ്പുകളെ കളഞ്ഞു ദൈവം
സൌജന്യമായി കാട്ടി തരുന്ന യെശു എന്ന പുരുഷ സാധനത്തെ വാങ്ങി
കൊൾവിൻ. നിങ്ങൾ സ്വരൂപിക്കാത്ത ധനവും നിങ്ങൾ ചമെക്കാത്ത ഊണും
നിങ്ങൾ പണിയാത്ത വീടും നിങ്ങൾ കുഴിക്കാത്ത കിണറും ദൈവം ഇക്കാലം
നിങ്ങൾക്കദാനം ചെയ്യുന്നു. എന്നാൽ മരണവും അന്ത്യകാലവും സമീപിക്ക
കൊണ്ടു താമസം വിചാരിച്ചു നില്ക്കരുത.

ആടാചാക്യാർക്ക അണിയൽ പ്രധാനം
കുറുക്കന്ന ആമയെകിട്ടിയപൊലെ
ഇളിച്ചവായന്ന അപ്പം കിട്ടിയപൊലെ
അപ്പംതിന്നാൽ മതി കുഴി എണ്ണുന്ന എന്തിന്നു
പശു കുത്തുമ്പൊൾ മർമ്മനൊക്കരുത
ശകുനം നന്നായാൽ പുലരുവൊളം കക്കരുത

പിടിച്ചപ്പൊൾ ഞെക്കിയിടാഞ്ഞാൽ ഇളക്കുമ്പൊൾ കടിക്കും
ഇപ്പൊൾ പുലരുന്ന നല്ല തഞ്ചവും അനുഗ്രഹകാലവും ക്ഷണത്തിൽ കടന്നു
പൊകും

ഭണ്ഡാരത്തിൽ പണം ഇട്ടപൊലെ
കാർത്തികകഴിഞ്ഞാൽ മഴയില്ല കർണ്ണൻ പെട്ടാൽ പടയില്ല
വന്നാൽ എന്തവരാഞ്ഞാൽ വരാഞ്ഞാൽ എന്തു വന്നാൽ
ഇന്നു തന്നെ ഭിക്ഷുക്കൾപൊലെ യെശു നാമത്താലെ ദൈവത്തൊട
ഇരന്നുകൊൾവിൻ
വന്നറിയാഞ്ഞാൽ ചെന്നറിയെണം
കരയുന്ന കുട്ടിക്കെ പാലുള്ളു
വായിലെനാവിന്നു നാണം ഇല്ലെങ്കിൽ വയറുനിറയും
അവൻ ഉടനെകെൾക്കുന്നില്ല എങ്കിൽ
കൊടാത്തവനൊടുവിടാതിരിക്ക
ചിലരുടെ അപെക്ഷ എത്രയും ആകാത്തതു. സങ്കടസമയത്തിങ്കൽ നെർന്നതു
സൌഖ്യം വന്നാൽ മറക്കും

പാലം കടക്കുവൊളം നാരായണ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/108&oldid=199802" എന്ന താളിൽനിന്ന് ശേഖരിച്ചത്