താൾ:33A11415.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴഞ്ചൊൽമാല 37

പാലം കടന്നാൽ പിന്നെ കൂരായണ
ആകയാൽദൈവം തന്നൊടു ചൊദിക്കുന്നവരെ പലതിനാലും
പരീക്ഷിച്ചു നൊക്കുന്നു, ചെറുകണ്ടെടം ചവിട്ടിയാൽ വെള്ളംകണ്ടെടുത്തുനിന്നു
കഴുകെണം.
തിരനീക്കി കടലാടുവാൻ കഴിയുമൊ
താരം അഴിയാതെ പൂരം കൊള്ളാമൊ
കൈനനയാതെ മീൻപിടിക്കാമൊ
വീശിന വലെക്ക അറുകണ്ണുണ്ടാം
എന്നാൽ ചിലർ പാപിയായ പരശുരാമന്റെ പ്രസാദത്തിന്നുവെണ്ടി
കാണം വിറ്റും ഒണം ഉണ്ണെണം
എന്നു ചൊല്ലുകെ ആത്മാക്കളുടെ പിതാവ നമ്മെ നിത്യജിവങ്കലെ
ക്കവിളിക്കുമ്പൊൾ എത്ര അധികം തുനിഞ്ഞ അനുസരിക്കെണ്ടത.
നനെച്ചിറങ്ങിയാൽ കുളിച്ചു കയറും
പടയിൽ ഉണ്ടൊ കുടയുംവടിയും
ചെതം വന്നാലും ചിതംവെണം

പിശാചിനൊട നല്ല പടക്കൂടി ഇഹലൊകത്തെ ഉപെക്ഷിച്ചു യെശുവെ മാത്രം
പിടിച്ചുകൊണ്ടാൽ ഒരു കിരീടം സാധിക്കും. അതുകൊണ്ട അവസാനത്തൊളം
പ്രയത്നം ചെയ്തു ജയം കൊള്ളെണം.

നനഞ്ഞവന്ന ഈറനില്ല, തുനിഞ്ഞവന്നുദുഃഖം ഇല്ല
ആയിരം കാതം എടുത്തു അരക്കാതം ഇഴെക്കൊല്ലാ
പടിക്കൽ കുടം ഇട്ടുടെക്കല്ലെ
കരയടുക്കുമ്പൊൾ തുഴയിട്ടുകളയല്ലെ

ഇതിന്നു മനുഷ്യശക്തി പൊരാ എങ്കിലും ദൈവത്തിങ്കൽ മാത്രം ആഗ്രഹം
ഉണ്ടെന്നു കണ്ടാൽ അവൻ അത്ഭുതമാമാറു സകലദുഃഖങ്ങളിൽനിന്നും
ഉദ്ധരിക്കും. എറിയതെറ്റുകളെയും പൊറുക്കും

വഴിമൊഴി എങ്കിൽ മുരിക്കുരിക്കാം
പൂച്ചവീണാൽ തഞ്ചത്തിൽ
പുരെക്കുമീതെ വെള്ളം വന്നാൽ അതുക്കുമീതെ തൊണി
തെളിച്ചതിൽ നടക്കാഞ്ഞാൽ നടന്നതിലെ തെളിക്കും
ആദിയിൽ എത്രയും വിഷമമായി തൊന്നുന്ന വഴി ക്രമത്താലെ ഇടർച്ച ഇല്ലാത്ത
നിരത്തായിതൊന്നും
നടന്ന കാലെ ഇടരും
ഒടുന്നതിന്റെ കുട്ടിപറക്കും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/109&oldid=199803" എന്ന താളിൽനിന്ന് ശേഖരിച്ചത്