താൾ:33A11414.pdf/431

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 359 —

ഭയത്തൊടെ ധ്യാനിച്ചു സെവിച്ചു എല്ലാറ്റിലും ഉയർന്ന നക്ഷത്രങ്ങ
ളെ വന്ദിച്ചു അവറ്റിൻ അയനത്തെ സൂക്ഷിച്ച് എണ്ണി ജ്യൊതിഷ
വിദ്യ ഉണ്ടാക്കി ഭൂമിയിലെ കാലാകാലങ്ങളെ സൂചിപ്പിക്കയും ചെ
യ്തു. ആകാശത്തിൽ കാണുന്ന ജ്യൊതിസ്സുകളിൽ സഞ്ജിക്കാതെ
പരലൊകഭൂലൈാകങ്ങളുടെ സ്രഷ്ടാവായവന്റെ ഉറപ്പായി പിടിച്ചത്
ഒരു ശെമ്യവംശമത്രെ യഹൊവ തന്റെ ഒർമ്മയെ നിക്ഷെപിച്ചുവെച്ച
ഇസ്രയെൽവംശം തന്നെ ശെഷം ശെമ്യർ ഭക്തിയും ധ്യാനവും ആശ്ര
യിച്ചെങ്കിലും മഹാദെവിയെ സെവിക്കെണ്ടെതിന്നു അവലക്ഷണ ഭൊ
ഗങ്ങളും നടത്തി പ്രസാദം വരുത്തുവാൻ വിചാരിച്ചു. ഹാമ്യരിൽ
അന്ധകാരം വ്യാപിച്ചിട്ടു ദൈവം ആർക്കും അടുത്തുകൂടാത്ത ഭയങ്കര
മായ ഒരു ശക്തി തന്നെ എന്നു വെച്ചു അവർ ആകാശത്തിലുള്ള ഒരൊ
ദുർഭൂതങ്ങളെ സെവിക്കും ബുദ്ധിയില്ലാത്ത മൃഗങ്ങളും ജീവനില്ലാത്ത
കല്ലും മരവും അസ്ഥികൾ മുട്ടത്തൊടും പ്രതിഷ്ഠിച്ചു വന്ദിക്കും പ്രതി
ഷ്ഠകളെ അത്യന്തം പെടിക്കും ഊക്കം കാണുന്നില്ല എങ്കിൽ ഉടനെ
നിരസിച്ചു തള്ളികളയും അവരുടെ തന്ത്രക്കാർ ഒടിചെയ്ത ദെവതയെ
യും ഭൂതങ്ങളെയും മന്ത്രം കൊണ്ടു വശത്താക്കി ഹെമിച്ചു കെട്ടിവിടുക
യും ചെയ്യും ഇങ്ങിനെ ഹാമ്യരുടെ സങ്കല്പിതങ്ങളിൽ സ്ഥിരമായ
വെപ്പു ഒന്നും കാണുമാറില്ല ഭയഭ്രാന്തി മൌഢ്യഭൊഗങ്ങളിൽ അലഞ്ഞു
മുങ്ങുകയും ചെയ്തു.

36. ഭാരതഖണ്ഡം

മിസ്രവ്യവസ്ഥെക്കടുത്ത പലമര്യാദകളും ഭാരതഖണ്ഡം എ
ന്ന ഹിന്തുദെശത്തിലും കാണുന്നുണ്ടു ഗംഗാനദി ഒഴുകുന്ന മദ്ധ്യദെശ
ത്തിൽ തുടങ്ങി ദക്ഷിണപഥത്തൊളം പാർക്കുന്നവരെല്ലാവരും വെ
വ്വെറെ ജാതികളായി പിരിഞ്ഞിരിക്കുന്ന ഉത്തരത്തിൽ ഉണ്ടായ മനു
സംഹിതാപ്രകാരം ആചാര്യരായ ബ്രാഹ്മണർ പാലിക്കുന്ന ക്ഷത്രീ
യർ വ്യാപാരികളായ വൈശ്യർ ഇങ്ങിനെ ദ്വിജന്മാർ മൂന്നു വകകളെ
സെവിക്കുന്ന ശൂദ്രർ ഈ നാലു വർണ്ണം ഉണ്ടു അതിൽ ബ്രാഹ്മ
ണർ യഫെത്യർ എന്നു സംസ്കൃതഭാഷാവിശെഷത്താൽ തിരിച്ചറി
യാം. വിന്ധ്യപർവ്വതത്തിന്നു തെക്കു ദ്രാവിഡ ഭാഷ ഹാമ്യർക്കുള്ളതെ
ന്നു തൊന്നുന്നു. ശെഷം പ്രാകൃതഭാഷകൾ ഉത്തരഖണ്ഡത്തിലെ
ഒരൊ രാജ്യത്തിൽ സംസ്കൃതം കലങ്ങിപ്പൊയതിനാൽ പലവിധ
മായി ജനിച്ചു സംസ്കൃതത്തിൽ ഉണ്ടാക്കീട്ടുള്ള പ്രബന്ധങ്ങൾ പല
തും ഉണ്ടു അതിൽ പുരാണമായതു ചതുർവ്വെദം അതിൽ അഗ്നി ആദി
ത്യൻ വായു അശ്വിനികൾ മുതലായ ദെവൻമാർക്ക പല കീൎത്തനങ്ങ
ളും പൂജാചാരങ്ങളും അടങ്ങിയിരിക്കുൎന്നു പിന്നെ ലങ്കയൊടുള്ള യുദ്ധ
ത്തെ വർണ്ണിക്കുന്ന രാമായണവും പാണ്ഡവന്മാർ കുരുക്ഷെത്രത്തിൽ
പടക്കൂടിയത വിവരിച്ചു പറയുന്ന മഹാഭാരതവും എന്നിങ്ങിനെ ര
ണ്ടിതിഹാസങ്ങളും എങ്ങും വിശ്രുതിപ്പെട്ടു ഭാഗവതം മുതലായ പുരാ
ണങ്ങൾ കുറയകാലത്തിന്നു മുമ്പെ ഉണ്ടായി ഈ ദെശക്കാർക്ക മുമ്പെ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/431&oldid=199654" എന്ന താളിൽനിന്ന് ശേഖരിച്ചത്