താൾ:33A11414.pdf/432

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 360 —

ഉണ്ടായ വിദ്യകളെ ബൊംബായി സമീപത്തുള്ള തുരുത്തികളിലും
എള്ളൂർ മഹാമല്ലപ്പരം മുതലായ പാറകളിലും കൊത്തി ഉണ്ടാക്കി
യ ഗൊപുരക്ഷെത്രങ്ങളിനാലും മറ്റും ചില ശില്പപ്പണികളാലും
ഇന്നും അറിഞ്ഞുകൊള്ളാം. അവരുടെ ദൈവജ്ഞാനം പല വിധം
തെക്കർ പല ഭൂതങ്ങളെയും സെവിച്ചു കൊണ്ടിരിക്കെ വടക്കർ സ്രഷ്ടാ
വും സൃഷ്ടിയും ഒന്നെന്നും കല്പിച്ചു എല്ലാം ഒന്നെന്നും ഒന്നായിട്ടുള്ള
ദൈവം പല വിധം മൂൎത്തികളായി വിളങ്ങിയതെന്നും നിശ്ചയിച്ചു
സൃഷ്ടിക്ക ബ്രഹ്മാവിനെയും രക്ഷെക്ക വിഷ്ണുവിനെയും സംഹാര
ത്തിന്നു ശിവനെയും ഒന്നാക്കിവെച്ചു ഒരൊ കല്പാവസാനത്തിൽ
ബഹുത്വം എല്ലാം ഇല്ലാതെ പൊയിട്ടു സൃഷ്ടിലീല പുതുതായി തുട
ങ്ങും എന്നിങ്ങിനെ നാനാവിധമായി പ്രമാണിച്ചുകൊണ്ടിരുന്നു
ക്രിസ്തുവിന്റെ മുമ്പെ അഞ്ഞുററിച്ചില്ലാനം വർഷത്തിൽ ഗൌതമൻ
ബുദ്ധൻ, ശാക്യമുനി എന്ന പെരുകളുള്ള ഒരു രാജപുത്രൻ മാഗധദെശ
ത്തിങ്കൽ ഉദിച്ചു ആയവൻ ജാതിഭെദത്തെ ഇല്ലാതാക്കി നിർവ്വാണഗ
തി പ്രാപിക്കെണ്ടതിന്നു അഹിംസ മുതലായ ആജ്ഞകളെ എല്ലാവ
വൎക്കും സന്മാർഗ്ഗം ആക്കി കല്പിച്ചു ആ മാർഗ്ഗം ഭാരതം മുതലായ ദെ
ശങ്ങളിലും ജയിച്ചുനടന്നു ഗൌതമൻ വിഷ്ണു അവതാരത്തിൽ ഒന്നു എ
ന്നു കീൎത്തിപ്പെടുകയും ചെയ്തു. ആ മതത്തിൽ ജൈനർ എന്നൊരു ശാ
ഖ ഇപ്പൊഴും ശെഷിച്ചിട്ടുണ്ടു ഇങ്ങിനെ ഏകദെശം 1000 സംവത്സരം
നടന്നു കഴിഞ്ഞവാറെ ചുരുങ്ങിയ ദെശത്തിൽ മുമ്പെ പാൎത്തിട്ടുള്ള
ബ്രാഹ്മണർ പ്രബലപ്പെട്ടു കിഴക്കൊട്ടും തെക്കൊട്ടും പുറപ്പെട്ടു നാലു
പായവും വെണ്ടുവൊളം പ്രയൊഗിച്ചു ബൌദ്ധന്മാരെ ചില ദിക്കിൽ
നിന്നും മുടിച്ചു കളഞ്ഞു ശെഷം മിക്കവാറും പുറത്താക്കി ബൌദ്ധർ തി
ബെത്തചിന മുകിളതത്താദി ദെശങ്ങളിലും ലങ്കാവഴിയായി ബർമ്മ
മുതലായ കിഴക്കെ ദ്വീപുകളിലും നിറഞ്ഞു വാണു അതിന്റെ ശെഷം
അത്രെ മറെറല്ലാം നിന്ദിച്ചു ഭൂമി ദെവന്മാരായി നടിച്ചുവരുന്ന ബ്രാഹ്മ
ണർ ശത്രുകൂടാതെ ഈ ഖണ്ഡത്തെ അടക്കി രാജാക്കന്മാരെയും മറ്റും
വശത്താക്കി എല്ലാ ജാതികളെയും ഭെദം വരാതെ തങ്ങളുടെ സെവെ
ക്കാക്കുകയും ചെയ്തു. അറവി ബാബൽ മുതലായ പടിഞ്ഞാറെ കരക
ളൊടും നിത്യം കച്ചൊടം നടന്നെങ്കിലും പുറംജാതികളെ എല്ലാം മ്ലെ
ച്ഛന്മാർ എന്നു വിചാരിക്കകൊണ്ടു നല്ല ചെർച്ചയും അറിവിന്റെ വ
ൎദ്ധനയും മറ്റുള്ള സംബന്ധത്തിൽ ഫലങ്ങളും ഈ ഖണ്ഡത്തിൽ
എറെ കാണുമാറില്ല.

37. ഫൊയ്നീക്യർ

ഈ ഭാരതഖണ്ഡത്തിന്നു പടിഞ്ഞാറിൽ അതലന്തിക കടപ്പുറത്ത
അബ്രഹാമിന്റെ കാലത്തിലും കൂട ചിദൊൻ തൂറു അർവ്വാ പട്ടണ
ങ്ങളിൽ നിന്നു കച്ചവടം ചെയ്യുന്ന കനാന്യർ പാർത്തു രണ്ടു കടലുക
ളിലും പല കടപ്പുറത്തും വെച്ചു എല്ലാ വംശങ്ങളൊടും പരിചയം ആ
കയും ചെയ്ത അവർ ഹിന്തുചരക്കുകളെ ബാബൽ വഴിയായും അറവി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/432&oldid=199655" എന്ന താളിൽനിന്ന് ശേഖരിച്ചത്